play-sharp-fill
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

തിരൂരങ്ങാടി: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചു.

മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസൻ കുട്ടി- ഫസ്‌ന ദമ്ബതികളുടെ മകള്‍ ഫദ്‌വയാണ് (5) മരിച്ചത്.

ഈ മാസം 13 മുതല്‍ ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു . കബറടക്കം ഇന്നു കടവത്ത് ജുമാ മസ്ജിദില്‍. സഹോദരങ്ങള്‍: ഫംന, ഫൈഹ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group