play-sharp-fill
കുസൃതി കാണിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞു; ഇരുനില വീടിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി ഒന്‍പത് വയസുകാരന്‍; വീട്ടുകാരും പൊലീസും ഫയർഫോഴ്സും പണിപ്പെട്ടത് മണിക്കൂറുകൾ; ഒടുവില്‍ താഴെയിറക്കിയത് ഇങ്ങനെ……

കുസൃതി കാണിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞു; ഇരുനില വീടിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി ഒന്‍പത് വയസുകാരന്‍; വീട്ടുകാരും പൊലീസും ഫയർഫോഴ്സും പണിപ്പെട്ടത് മണിക്കൂറുകൾ; ഒടുവില്‍ താഴെയിറക്കിയത് ഇങ്ങനെ……

സ്വന്തം ലേഖിക

കൊല്ലം: കുസൃതി കാട്ടിയതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യാഭീഷണി മുഴക്കി മൂന്നാം ക്ലാസുകാരൻ.


കൊല്ലം കടയ്ക്കലിലാണ് മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്ന് ഒൻപതുവയസ്സുകാരന്‍ പണി നടക്കുകയായിരുന്ന ഇരുനില വീടിന്റെ ഷെയ്ഡില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവദാസന്‍ – സുനി ദമ്പതികളുടെ മകനാണ് ഇത്തരത്തില്‍ ഭീഷണി മുഴക്കിയത്. കുട്ടിയെ അനുനയിപ്പിക്കാന്‍ നാട്ടുകാരും വീട്ടുകാരും ശ്രമിച്ചെങ്കിലും ഒൻതുവയസ്സുകാരന്‍ താഴെ ഇറങ്ങാന്‍ തയ്യാറായില്ല.

തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഒരുപാട് നേരം കുട്ടിയുമായി സംസാരിച്ച്‌ താഴെ ഇറക്കാന്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കുട്ടി താഴെയിറങ്ങാൻ തയ്യാറായില്ല.

കുട്ടിയുടെ വാശി തീരാത്തത് കണ്ട നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സില്‍ ജോലി തരാമെന്നും ഫയര്‍ഫോഴ്സ് വാഹനത്തില്‍ കൊണ്ടുപോയി ചുറ്റിക്കാമെന്നും പറഞ്ഞതിന് ശേഷമാണ് കുട്ടി താഴെ ഇറങ്ങാന്‍ കൂട്ടാക്കിയത്.

ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഏണി ചാരികൊടുക്കുകയും അതില്‍ കയറാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് കുട്ടി അടുത്ത ഷെയ്ഡിലേയ്ക്ക് ചാടി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.