play-sharp-fill
അനിയനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; ചേട്ടൻ ബഹളം വെച്ച്‌ ആളെ കൂട്ടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

അനിയനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; ചേട്ടൻ ബഹളം വെച്ച്‌ ആളെ കൂട്ടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാള്‍ സ്വദേശി മുസ്താഖ് ഷെയ്ഖിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് വയസ്സുകാരനും സഹോദരനും ബന്ധുവീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് ഇടവഴിയില്‍ വെച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായത്.
മുന്നില്‍ നടന്നുപോയ അനുജനെ മുഖം പൊത്തി എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പിന്നാലെ വന്ന ജേഷ്ഠന്‍ കണ്ടു.

ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. ഈ സമയം കുട്ടിയെ ഉപേക്ഷിച്ച്‌ മുസ്താഖ് ഷെയ്ഖ് ഓടി രക്ഷപ്പെട്ടു.

നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഒരു കിലോ മീറ്റര്‍ അകലെ വെച്ച്‌ ഇയാളെ കണ്ടെത്തി. തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറയുന്നതെന്ന് പൊലീസ് പറയുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായ മുസ്താഖിന്‍റെ ബന്ധുക്കളും നാദാപുരം മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

ഇവരില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും നാദാപുരം പൊലീസ് അറിയിച്ചു.