ഇറങ്ങുന്നതിന് മുൻപ്  ബസ്‌ മുന്നോട്ടെടുത്തു; ഏറ്റുമാനൂരിൽ ബസില്‍ നിന്ന്‌ വീണ് ആറാം ക്ലാസുകാരന്  പരിക്ക്; അപകടമുണ്ടാക്കിയത്  കോട്ടയം- കുറവിലങ്ങാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്

ഇറങ്ങുന്നതിന് മുൻപ് ബസ്‌ മുന്നോട്ടെടുത്തു; ഏറ്റുമാനൂരിൽ ബസില്‍ നിന്ന്‌ വീണ് ആറാം ക്ലാസുകാരന് പരിക്ക്; അപകടമുണ്ടാക്കിയത് കോട്ടയം- കുറവിലങ്ങാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്

സ്വന്തം ലേഖിക

ഏറ്റുമാനൂര്‍: ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ് ആറാം ക്ലാസുകാരന് പരിക്ക്‌.

അതിരമ്പുഴ സെന്റ്‌ അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ഥി മാന്നാനം തോപ്പില്‍ വിനോദ് —ലിജി ദമ്പതികളുടെ മകന്‍ അശ്വിനാണ്‌(11) പരിക്കേറ്റത്. ഇറങ്ങുന്നതിന് മുൻപ് സ്വകാര്യബസ്‌ മുന്നോട്ടെടുത്തതോടെ റോഡിലേക്ക്‌ തെറിച്ചുവീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം- കുറവിലങ്ങാട് റൂട്ടില്‍ സര്‍വീസ്സ് നടത്തുന്ന പാലക്കാട്ട്‌ ബസാണ് അപകടം ഉണ്ടാക്കിയത്.
തിങ്കള്‍ വൈകിട്ട്‌ നാലോടെ മാന്നാനം കുട്ടിപ്പടിയിലായിരുന്നു അപകടം.

സ്‌കൂളില്‍ നിന്ന്‌ വരുംവഴി വീടിന് സമീപത്തെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് കുട്ടി ഇറങ്ങാന്‍ തുനിഞ്ഞത്. എന്നാല്‍ ബസില്‍നിന്ന്‌ റോഡിലേക്ക് ഒരു കാലെടുത്ത്‌ വച്ചപ്പോഴേക്കും ബസ് വിടുകയായിരുന്നു. സ്റ്റോപ്പില്‍ അശ്വിന്‍ മാത്രമാണ് ഇറങ്ങാനുണ്ടായിരുന്നത്.

കുട്ടി വീണിട്ടും ബസ് നിര്‍ത്താതെ പോയെന്ന്‌ നാട്ടുകാര്‍പറയുന്നു.
വിവരമറിഞ്ഞ് അച്ഛന്‍ വിനോദ് എത്തിയാണ് അശ്വിനെ കോട്ടയം മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലെത്തിച്ചത്. റോഡിലേക്ക്‌ തെറിച്ചുവീണ്‌ വലതുകൈയ്ക്ക് പൊട്ടലുണ്ട്. തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. മാതാപിതാക്കളുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു.