play-sharp-fill
കേരളത്തിലെ ആദ്യത്തെ നിയോബാങ്ക് അവതരിപ്പിച്ച് ഏസ്വെയർ ഫിൻടെക് സർവ്വീസസ്

കേരളത്തിലെ ആദ്യത്തെ നിയോബാങ്ക് അവതരിപ്പിച്ച് ഏസ്വെയർ ഫിൻടെക് സർവ്വീസസ്

സ്വന്തം ലേഖകൻ

കൊച്ചി:കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫിൻടെക് സ്ഥാപനമായ ഏസ്വെയർ ഫിൻടെക്ക് സർവ്വീസസ് കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് -ഏസ് മണി നിയോ ബാങ്ക് (Ace Money Neo Bank)- അവതരിപ്പിച്ചു. യെസ് ബാങ്കിന്റെയും (YES Bank) ഐസിഐസിഐ (ICICI) ബാങ്കിന്റെയും സഹകരണത്തോടെയാണ് ഏസ് മണി നിയോ ബാങ്ക് പ്രവർത്തിക്കുക. നിയോ ബാങ്കിംഗിന്റെ ആദ്യഘട്ടത്തിൽ സ്റ്റാർട്ട് അപ്പുകൾ, കച്ചവട- ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ആവശ്യമായ കറന്റ് അക്കൗണ്ടുകൾ തുടങ്ങാനാവും.

പ്രത്യേക ശാഖകളില്ലാത്ത, തികച്ചും ഓൺലൈനായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ബാങ്കുകളാണ് നിയോ ബാങ്കുകൾ. മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മറ്റ് ഡിജിറ്റൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയോ പണമിടപാടുകൾ നടത്തുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് നിയോ ബാങ്ക് പ്രവർത്തിക്കുന്നത്. വിവിധ ഫിനാൻഷ്യൽ സേവനങ്ങൾ നൽകുന്ന ഫിൻടെക് സ്ഥാപനങ്ങളെ പൊതുവെ നിയോ ബാങ്കുകളായി കണക്കാക്കാറുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഏസ് മണി നിയോ ബാങ്കിന്റെ കസ്റ്റമർ സർവ്വീസ് പോയിന്റുകൾ വഴി എല്ലാ വിധത്തിലുമുള്ള പണമിടപാടുകളും നടത്തുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുപടിക്കൽ എടിഎം ലഭ്യമാകുന്ന മൈക്രോ എടിഎം സേവനത്തിന് പുറമേ പണം ട്രാൻസ്ഫർ ചെയ്യൽ, ബിൽ അടയ്ക്കൽ, റീചാർജ്, ഫാസ്ടാഗ്, കെട്ടിട, ഭൂനികുതികൾ അടയ്ക്കൽ, ബസ്, ഫ്‌ളൈറ്റ്, സിനിമ ടിക്കറ്റ് ബുക്കിങ്, ആരോഗ്യ, വാഹന, യാത്ര ഇൻഷൂറൻസുകൾ, ജനന, മരണ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ തുടങ്ങി 100-ലേറെ മറ്റ് സേവനങ്ങളും ഏസ് മണി ആപ്പിലൂടെ ലഭ്യമാകും.