മഞ്ഞക്കാര്‍ഡുടമകള്‍ക്കും റേഷൻ പഞ്ചസാര ഇല്ല ; സമൂഹത്തിലെ അതിദരിദ്രരായ മഞ്ഞക്കാര്‍ഡുകാര്‍ക്കുള്ള പഞ്ചസാര വിതരണം നിലച്ചിട്ട് മൂന്നുമാസമായി.
കാസർകോഡ് : മഞ്ഞക്കാര്‍ഡിനും വിത്തൗട്ട് ആയി. റേഷൻ പഞ്ചസാര വിതരണം നിലച്ചിട്ട് മൂന്നുമാസം അന്ത്യോദയ അന്നയോജന പട്ടികയിലുള്‍പ്പെട്ടവര്‍ക്കാണ് മഞ്ഞക്കാര്‍ഡുള്ളത്. പൊതുവിതരണ കേന്ദ്രത്തില്‍നിന്ന് പഞ്ചസാര കിട്ടുന്ന ഏക വിഭാഗമാണ് ഇവര്‍. അതാണിപ്പോള്‍ നിലച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 5,89,267 മഞ്ഞക്കാര്‍ഡ് ഉപഭാക്താക്കളുണ്ട്. രണ്ടുകിലോ ആട്ട, മൂന്നുകിലോ ഗോതമ്പ്, മൂന്നുതരത്തിലായി 30 കിലോ അരി എന്നിവ സൗജന്യമായും 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ സാധങ്ങളും ലഭ്യമാണെന്ന സന്ദേശം ഇവരുടെ മൊബൈല്‍ഫോണിലെത്തുന്നുണ്ട്.
എന്നാല്‍ പൊതുവിതരണ കേന്ദ്രത്തിലെത്തിയാല്‍ പഞ്ചസാരയില്ലെന്നാണ് മറുപടി. സപ്ലൈകോയില്‍ സബ്‌സിസി പഞ്ചസാര കിട്ടാത്തതിനാലാണ് മഞ്ഞക്കാര്‍ഡുകാര്‍ക്കുള്ള പഞ്ചസാര വിതരണം നിര്‍ത്തിയതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. 42 രൂപയാണ് വിപണിയില്‍ പഞ്ചസാര വില.
Whatsapp Group 1 | Whatsapp Group 2 |Telegram Group