കിടപ്പിലായിരുന്ന രോ​ഗിയെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ പരിചാരകൻ അറസ്റ്റിൽ; രോഗിയായ പിതാവിന്‍റെ മുറിയിലെ സിസിടിവിയില്‍ പതിഞ്ഞത് പരിചാരകന്‍റെ അതിക്രമം

കിടപ്പിലായിരുന്ന രോ​ഗിയെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ പരിചാരകൻ അറസ്റ്റിൽ; രോഗിയായ പിതാവിന്‍റെ മുറിയിലെ സിസിടിവിയില്‍ പതിഞ്ഞത് പരിചാരകന്‍റെ അതിക്രമം

സ്വന്തം ലേഖകൻ

മാള: കിടപ്പിലായിരുന്ന രോ​ഗിയെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ പരിചാരകൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ (67) യാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് ജനുവരി ഒന്നിനായിരുന്നു.

വിദേശത്തുള്ള മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവശനിലയിലായ എൺപത്തെട്ടുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് മുറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേൽപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ കിട്ടി.

പിന്നീട് പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെ ഫെബ്രുവരിയിൽ മരിച്ചു. എസ്.എച്ച്.ഒ. സജിൻശശിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ വി.വി. വിമൽ, സി.കെ. സുരേഷ്, ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

ജനുവരി മാസത്തില്‍ കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടിൽനിന്ന് ആഭരണവും മൊബൈൽ ഫോണും പണവും കവർന്ന ഹോം നഴ്സ് പിടിയിലായിരുന്നു. മോഷണം നടന്ന് 10 മാസത്തിനുശേഷമാണ് പ്രതി പൊലീസ് പിടിയിലായത്.

മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനുഭവനത്തിൽ വിനുവിൻറെ വീട്ടിൽ നിന്നാണ് മൂന്ന് ജോടി കമ്മൽ, രണ്ട് മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, മൊബൈൽ ഫോൺ, 3500 രൂപ എന്നിവ കളവുപോയത്.