play-sharp-fill
സ്വന്റ്‌സർലൻഡിലെ ക്രിസ്മസ് ആഘോഷം: മലയാളി ബാലന്റെ വ്യത്യസ്തമായ ഓർമ്മക്കുറിപ്പ്

സ്വന്റ്‌സർലൻഡിലെ ക്രിസ്മസ് ആഘോഷം: മലയാളി ബാലന്റെ വ്യത്യസ്തമായ ഓർമ്മക്കുറിപ്പ്

കോട്ടയം: സ്വിറ്റ്‌സർലൻഡിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഓർമ്മകൾ പങ്കു വച്ച് മലയാളി ബാലന്റെ കുറിപ്പ് വൈറൽ. ക്രിസ്മസ് കാലത്തിന്റെ സ്വിസ് ആഘോഷങ്ങളുമായാണ് ഇപ്പോൾ കോട്ടയം സ്വദേശിയായ വിദ്യാർത്ഥിയുടെ ഓർമ്മക്കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ റാപ്പേർസിൽ ചങ്ങനാശേരി സ്വദേശി തോമസുകുട്ടി സെബാസ്റ്റിയൻ മൂലയിലിന്റെ മകൻ ദേവ് സെബാസ്റ്റിയൻ തോമസ്‌കുട്ടിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വേറിയ ക്രിസ്മസ് അനുഭവമായി മാറിയിരിക്കുന്നത്.

ഡേവിന്റെ ക്രിസ്മസ് അനുഭവം ഇന്ന്
സ്വിറ്റ്‌സർലൻഡിൽ എല്ലാ ഞായറാഴ്ചയും മെഴുകുതിരികൾ തെളിയിക്കുന്നത് പതിവാണ്. നവംബറിന്റെ അവസാന ആഴ്ച മുതൽ തന്നെ സ്വിറ്റ്‌സർലൻഡിൽ ക്രിസ്മസ് ട്രീകൾ ഒരുക്കാൻ ആരംഭിക്കും. ഈ ദിവസം മുതൽ തന്നെ റോഡുകളിലും വഴിയരികിലും എല്ലാം തിരച്ചിൽ നടത്തി ക്രിസ്മസ് ട്രീ നിർമ്മിക്കുന്നതിനു അനുയോജ്യമായ മരങ്ങൾ കണ്ടെത്തുകയും ഇത് വീട്ടിൽ എത്തിക്കുകയും ചെയ്യും. മെഴുകുതിരികളും, അലങ്കാരങ്ങളും വിളക്കുകളുമായാണ് ഇത്തരത്തിൽ ആ മരങ്ങൾ അലങ്കരിക്കുക.


സ്വിറ്റ്‌സർലൻഡിൽ അഡ്വവെന്റ് കലണ്ടർ കലണ്ടർ ആണ് ഉപയോഗിക്കുന്നത്. ഒന്നു മുതൽ 24 വരെയാണ് ഇവിടെ സമ്മാനങ്ങളും, സർപ്രൈസുകളും ലഭിക്കുന്നത്. ഞങ്ങളുടെ ടൗണിൽ കെട്ടിടം അഡ്വവെന്റ് കലണ്ടർ കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വീടുകളിൽ അടക്കം വിൻഡോസ് ഓപ്പൺ ചെയ്യുകയും, ഇതിൽ ക്രിസ്മസ് ചിത്രങ്ങൾ തൂക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ ആറ് എന്നത് ഈ നാട്ടിൽ സാന്റാക്ലോസ് ദിവസമാണ്. ഈ സമയത്ത് സ്മൂട്ട്‌സിൽ എന്ന പേരിലുള്ള കറുത്ത സാന്റാക്ലോസുമായി പ്രൈമറി സ്‌കൂളുകളിലും നഴ്‌സറികളിലും എത്തും. ഇവിടങ്ങളിൽ കുട്ടികൾക്കു മിഠായിയും മരുന്നുകളും വിതരണം ചെയ്യും.

സ്വിറ്റ്‌സർലൻഡിലെ സാന്റാ റെയിൻഡിയറില്ല, പകരം കഴുതപ്പുറത്താണ് എത്തുന്നത്. സാന്റാ ഇവിടെ എത്തിയ ശേഷം ഓറഞ്ചും, പീനട്ടും, ചോക്ലേറ്റും കുട്ടികൾക്കായി വിതരണം ചെയ്യും. അഡ്വന്റൈസ്റ്റ്‌സ് എന്നാണ് യൂറോപ്പിലെ ക്രിസ്മസ് കാലം അറിയപ്പെടുന്നത്. സ്വിറ്റ്‌സർലൻഡിൽ ഞങ്ങൾ അഡ്വവെന്റ് എന്ന മാസത്തിലെ നാലു ആഴ്ചകളെ പ്രതിനിധാനം ചെയ്യുന്ന നാലു മെഴുകുതിരികൾ തെളിയിച്ച് അഡ്വവെന്റ്
ബോക് ഉണ്ടാക്കും. പക്ഷേ, നമ്മുടെ നാട്ടിലെ ഇന്ത്യൻ ഭക്ഷണം, അതും വീട്ടിലുണ്ടാക്കിയതാണ് നമ്മൾ ക്രിസ്മസ് കാലത്തും കഴിക്കുന്നത്.

ത്രീ കിങ് ഡേ എന്ന് അറിയപ്പെടുന്ന ജനുവരി ആറ്, ഡ്രികോകിംങ് ടാഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്റ്റേൺ സിംങ്ങർ എന്ന പേരിലും, സ്റ്റാർ സിങ്ങർ എന്ന പേരിലും അറിയപ്പെടുന്ന യുവാക്കളുടെ കൂട്ടായ്മകൾ പാട്ടുപാടുകയും, ഞങ്ങൾ ഡ്രൈകോയിംങ് ടാഗ് ബ്രഡ് ഭക്ഷിക്കുകയും ചെയ്യും. കൂട്ടത്തിലെ സ്‌പെഷ്യൽ ബ്രഡിൽ കിംങ് ടാഗുണ്ടാകും. സംഘത്തിൽ ആര് ഈ കിംങ് ടാഗ് ഉള്ള ബ്രഡ് ഭക്ഷിക്കുന്നോ, ഇയാളാവും ആ ദിവസത്തിലെ താരം.

24 ന് ക്രിസ്മസ് തലേന്ന് ഞങ്ങളെല്ലാവരും പതിവ് പോലെ പള്ളിയിൽ പോകും. പ്രാർത്ഥനയിലും, നായകത്തിലും പങ്കെടുക്കുകയും, പുൽക്കൂട് കാണുകയും പ്രാർത്ഥിക്കുകയും, ക്രിസ്മസ് സമ്മാനങ്ങൾ തുറന്ന് നോക്കുകയും ചെയ്യും. മുൻ വർഷങ്ങളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി യൂറോപ്പിലെമ്പാടും ഗാനമേളകളും സംഗീത പരിപാടികളും അരങ്ങേറിയിരുന്നു. എന്നാൽ, ഇക്കുറി കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഇത്തരം ആഘോഷ പരിപാടികൾ ഒന്നും നിലവിലില്ല.

ഞങ്ങളെല്ലാവരും ഇക്കുറി ക്രിസ്മസ് ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി വീടുകളിൽ തന്നെ ആഘോഷങ്ങളുമായി കഴിയും.