വ്യാജ കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് തയ്യാറാക്കി അനധികൃത നിർമാണ്ണം; തീക്കോയി വാഗമൺ    വഴിക്കടവിലെ അനധികൃത ഹോംസ്റ്റേ പൊളിച്ച് മാറ്റാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു

വ്യാജ കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് തയ്യാറാക്കി അനധികൃത നിർമാണ്ണം; തീക്കോയി വാഗമൺ   വഴിക്കടവിലെ അനധികൃത ഹോംസ്റ്റേ പൊളിച്ച് മാറ്റാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു

 

കോട്ടയം: തീക്കോയി വാഗമൺ വഴിക്കടവ് കുരിശുമല ആശ്രമത്തിന് സമിപം ‘ഹിൽ പാലസ് ഹോം സ്‌റ്റേ ഇരുനില കെട്ടിടം ഉൾപ്പെടെ രണ്ട് അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ തീക്കോയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു.

കൽക്കത്ത സ്വദേശിയായ സഞ്ജയ് മിത്രയുടെ ഭൂമി കയ്യേറി, തീക്കോയി സ്വദേശി പൊതനപ്രക്കുന്നേൽ വിട്ടിൽ ജോൺസൺ മാത്യു (യോഹന്നാൻ) നിർമ്മിച്ച ഹോം സ്റ്റേയാണ് പൊളിച്ച് മാറ്റാൻ ഉത്തരവിട്ട രണ്ട് കെട്ടിടങ്ങളും. തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെ പേരിൽ വ്യാജ കെട്ടിട ഉടസ്ഥാവകാശ സർട്ടിഫിക്കറ്റ് തയ്യാറാക്കിയാണ്, അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിൽ ഇയാൾ വൈദ്യതി കണക്ഷൻ എടുത്തിട്ടുള്ളത്. തുടർന്ന്, ഇവിടെ വർഷങ്ങളായി നിയമവിരുദ്ധമായി ഹോംസ്റ്റേ നടത്തി‌വരികയായിരുന്നു.

പഞ്ചായത്തിന്റെ പേരിൽ വ്യാജസർട്ടിഫിക്കറ്റ് ചമച്ചതിനും സഞ്ജയ് മിത്രയുടെ വസ്തു കയ്യേറിയതിനും ജോൺസൺ മാത്യുവിനെതിരെ, ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ വസ്തുവിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കണം എന്നാവശ്യപ്പെട്ട് സഞ്ജയ് മിത്ര പല തവണ പരാതികൾ നല്കിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. സഞ്ജയ് മിത്ര അന്യദേശക്കാരനാണ് എന്നത് മുതലെടുത്ത്, സിവിൽ കേസുകൾ നല്‌കി, നടപടികൾ നീട്ടിക്കൊണ്ട് പോയി വസ്തു കൈവശപ്പെടുത്താനാണ് ജോൺസൺ മാത്യു ശ്രമിച്ചത്.

തുടർന്ന്, സഞ്ജയ് മിത്ര വിവരാവകാശ പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ മഹേഷ് വിജയൻ്റെ സഹായം തേടുകയായിരുന്നു. മഹേഷ് വിജയൻ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ കെട്ടിടം അനധികൃതമാണെന്നും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വൈദ്യുത കണക്ഷൻ എടുത്തിട്ടുള്ളതെന്നും ബോധ്യപ്പെടുകയായിരുന്നു.

ആവശ്യമായ രേഖകൾ ഹാജരാക്കി 15 ദിവസത്തിനകം അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താത്ത പക്ഷം പൊളിച്ച് നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് തീക്കോയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ നോട്ടീസ് നല്കിയിട്ടുള്ളത്.