video
play-sharp-fill

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു ; ആലപ്പുഴ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ

ആലപ്പുഴ : കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. ആലപ്പുഴയിൽ വെച്ചാണ് മകൾ പ്രിയങ്ക(28) പാമ്പുകടിയേറ്റത്. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയപ്പോഴാണ് പാമ്പുകടിയേറ്റത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ്. അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ. കടിച്ചത് നോൺ-വെനമസ് സ്‌നേക്ക് എന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. നിരീക്ഷണത്തിനുശേഷം വിട്ടയയ്ക്കും.

തുടർച്ചയായി ശ്വാസംമുട്ടൽ ; രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു ; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം 

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായതായി വത്തിക്കാൻ ഇന്നലെ വൈകിട്ട് അറിയിച്ചു. കഴിഞ്ഞ ദിവസം അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമാകുമായിരുന്നെന്നു. തുടർച്ചയായി ശ്വാസംമുട്ടലുണ്ടായി. ഓക്സിജൻ നൽകേണ്ടി വന്നു. തുടർന്നു നടത്തിയ പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു. ഇതിനു പ്രതിവിധിയായി രക്തം നൽകി. 88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതാദ്യമായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് തുടർച്ചയായി […]

വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം ; വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ

വെള്ളമുണ്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടിൽ അസീസ് (49)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. 1993 ൽ യുവതിയുടെ പരാതി പ്രകാരം കേസ് രെജിസ്റ്റർ ചെയ്തതറിഞ്ഞ് വിദേശത്തേക്ക് മുങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വരുന്ന വഴി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ് ഇയാൾ വലയിലാകുന്നത്. വെള്ളമുണ്ട എസ് എച്ച് ഓ ടി കെ മിനിമോളിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ്, സിവിൽ പോലീസ് […]

ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പ്: വന്‍തോതില്‍ പണം സിംഗപ്പൂരിലേക്കും കടത്തി; പണം കടത്തിയത് സോഫ്റ്റ് വെയര്‍ ഡിജിറ്റല്‍ സേവനങ്ങളുടെ പേരില്‍ വ്യാജ ഇന്‍വോയ്‌സുകള്‍ തയാറാക്കി; തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന്‍ മുസ്തഫ കമാൽ; ഇടപാടുകളില്‍ 118 കോടി ചൈനയിലും എത്തി; 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട്; അക്കൗണ്ടുകൾ തുറന്നുകൊടുത്തത് മലയാളികൾ; കേസില്‍ രണ്ടുപേർകൂടി പിടിയിലായതോടെ അന്വേഷണം വ്യാപിപ്പിച്ച് ഇഡി

കൊച്ചി: ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ രണ്ട് പേരെ കൂടി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നു. വന്‍തോതില്‍ പണം വിദേശത്തേക്ക് ഒഴുക്കിയെന്നാണ് കണ്ടെത്തല്‍. ഇതോടെ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. ലോണ്‍ ആപ്പ് തട്ടിപ്പില്‍ സിംഗപ്പൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ തീരുമാനം. സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് സിംഗപ്പുര്‍ സര്‍ക്കാരിനെ വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന്‍ മുസ്തഫ കമാലെന്ന് വ്യക്തമാക്കിയ ഇഡി, രാജ്യത്തു നിന്ന് തട്ടിയെടുത്ത കോടികള്‍ എത്തിയത് മുസ്തഫ കമാലിന്റെ അക്കൗണ്ടുകളിലേക്കാണെന്നും […]

ആതിര ഗോള്‍ഡ് ജ്വല്ലറിയിലെ സ്വർണ സമ്പാദ്യ തട്ടിപ്പ്: എറണാകുളം സെൻട്രല്‍ പൊലീസില്‍ മാത്രം ഇതിനോടകം ലഭിച്ചത് 500 പരാതികൾ; 15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക നി​ഗമനം; വ്യാജ സ്വർണം നല്‍കി കബളിപ്പിക്കാൻ ശ്രമിച്ചതായും പരാതി; ഓരോ നിക്ഷേപകനും നഷ്ടമായത് ഒരു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ

കൊച്ചി: ആതിര ഗോള്‍ഡ് ജ്വല്ലറിയിലെ സ്വർണ സമ്പാദ്യ തട്ടിപ്പുമായി കൂടുതല്‍ പരാതികള്‍ ഉയരുന്നു. എറണാകുളം സെൻട്രല്‍ പൊലീസില്‍ മാത്രം ഇതിനോടകം ലഭിച്ചത് 500 പരാതികളാണ്. 15 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തല്‍. വ്യാജ സ്വർണം നല്‍കി കബളിപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. പണം തിരികെ കിട്ടുന്നതിനായി നിക്ഷേപകർ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിനു മുന്നില്‍ കൂട്ടമായെത്തി പ്രതിഷേധിച്ചു. സാധാരണക്കാരായ ദിവസ വേതനക്കാരാണ് തട്ടിപ്പിനിരയായതില്‍ ഭൂരിഭാഗവും. കഴിഞ്ഞ ദിവസമാണ് ആതിര ഗ്രൂപ്പിൻ്റെ കൊച്ചിയിലുള്ള ജ്വല്ലറി പൊലീസ് ജപ്തി ചെയ്തത്. പിന്നാലെ […]

പുലിക്കുട്ടിശ്ശേരി മണക്കുളത്തിൽ റെജി എം കെ നിര്യാതനായി

കോട്ടയം: അയ്മനത്ത് മണക്കുളത്തിൽ റെജി എം കെ (61) (ടി വി എസ് ഹൊസൂർ) നിര്യാതനായി. സംസ്കാരം നാളെ (// ഞായറാഴ്ച) വൈകുന്നേരം മണിക്ക് പുലിക്കുട്ടിശ്ശേരിയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ബീനാ റെജി (പതിനെട്ടിൽ, ഒളോക്കരി). മകൻ: ആഷ്ളെ ( എഞ്ചിനീയർ ടി വി എസ്, ഹൊസൂർ). സഹോദരങ്ങൾ: രാജു എം.കെ (പ്രസ്സ്), കനകമ്മ രാജപ്പൻ (വെള്ളൂർ).

പുതുപ്പള്ളിയില്‍ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിത്തകര്‍ത്തു; ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു; അക്രമി സംഘങ്ങൾക്കായി പുതുപ്പള്ളിയിൽ അരിച്ചുപെറുക്കി ഈസ്റ്റ് പോലീസ്: ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം

കോട്ടയം: പുതുപ്പള്ളിയില്‍ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. സംഘത്തിൽ പെട്ട ഒരാളുടെ കഴുത്തിന് വെട്ടേറ്റു. വൈകുന്നേരം എട്ടുമണിയോടെ നടന്ന ആക്രമണത്തിൽ എടിഎം കൗണ്ടറും രണ്ട് കാറുകളും ഗുണ്ടാ സംഘങ്ങൾ തല്ലിത്തകർത്തു. ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം.   അക്രമി സംഘം കൈതേപാലത്തുള്ള ബാറിലും അക്രമം നടത്തിയതായി സൂചനയുണ്ട്. ഈസ്റ്റ് പൊലീസ് പുതുപ്പള്ളിയിൽ അക്രമിക്കൾക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്.

സാധാരണക്കാര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്; ആയിരം രൂപയില്‍ താഴെ വാർഷിക പ്രീമിയത്തില്‍ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് പദ്ധതിയുമായി തപാൽ വകുപ്പ്

ന്യൂഡൽഹി: ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയുന്നത്. അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ്. ഇത്തരത്തില്‍ നിരവധി ഇൻഷുറൻസ് പദ്ധതികള്‍ തപാല്‍ വകുപ്പ് അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആയിരം രൂപയില്‍ താഴെ വാർഷിക പ്രീമിയത്തില്‍ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്. സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കാണ് ‘മഹാസുരക്ഷ ഡ്രൈവ്’ എന്ന പദ്ധതിയില്‍ ഏവർക്കും ഇൻഷുറൻസ് പരിരക്ഷ […]

10 ഗ്രാം തൂക്കം വരുന്ന വള പണയം വച്ച്‌ പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു; രണ്ടാഴ്ച മുമ്പും വള പണയംവെച്ച് പണം വാങ്ങി; സ്ഥാപന ഉടമയുടെ സംശയത്തിൽ വള മുറിച്ചു നോക്കി പരിശോധന; പിടിച്ചെടുത്തത് 916 രേഖപ്പെടുത്തി സ്വര്‍ണം പൂശിയ മുക്കുപണ്ടം; ഒരേ സ്ഥാപനത്തിൽ പലതവണ തട്ടിപ്പിന് ശ്രമിച്ചയാൾ പിടിയിൽ; പ്രതിക്കെതിരെ കോട്ടയം കടുത്തുരുത്തി സ്റ്റേഷനിലും സമാനമായ കേസ്

അടൂര്‍: ഒരേ സ്ഥാപനത്തില്‍ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പിന് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്ടിൽ അനില്‍കുമാര്‍(46) ആണ് പിടിയിലായത്. ഏനാത്ത് ജംഗ്ഷനില്‍ മഠത്തിവിളയില്‍ ഫിനാന്‍സ് എന്നപേരില്‍ ധനകാര്യ സ്ഥാപനം നടത്തുന്ന ടോം ജേക്കബ് ആണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് സ്ഥാപനത്തിലെത്തി 10 ഗ്രാം തൂക്കം വരുന്ന വള പണയം വച്ച്‌ പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം 58,000 രൂപയ്ക്കുണ്ടെന്ന് ടോം അറിയിച്ചു. കഴിഞ്ഞ മൂന്നിനും ഇയാള്‍ ഇത്തരത്തില്‍ എത്തി […]

ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷിയാസ് മൂത്തെടത്തിനെ തെരഞ്ഞെടുത്തു

ഇടുക്കി:  ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി ഷിയാസ് മൂത്തെടത്തിനെ തെരഞ്ഞെടുത്തു. പെരുവന്താനം സ്വദേശിയാണ്