വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും; ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മലബന്ധം ഒഴിവാക്കാനും ഉത്തമം; അറിയാം പാഷൻ ഫ്രൂട്ടിൻ്റെ ഗുണങ്ങൾ
കോട്ടയം: കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പാഷൻ ഫ്രൂട്ട്. പർപ്പിള്‍, മഞ്ഞ എന്നീ നിറങ്ങളിലാണ് കൂടുതലും ഇവയെ കാണാറ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയ പാഷൻഫ്രൂട്ടില്‍ 76 ശതമാനവും ജലാംശമാണ്. ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മലബന്ധം ഒഴിവാക്കാനും ഒക്കെ ഈ ഫലം ഉത്തമമാണ്. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാല്‍ ഇതു പ്രമേഹരോഗികള്‍ക്കും കഴിക്കാം. ഈ ഫലത്തില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷം വർധിപ്പിക്കാൻ സഹായിക്കും. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഈ ഫലം ഉത്തമമാണ്. വൈറ്റമിൻ സി, വൈറ്റമിൻ എ, […]