മരണാനന്തരവും വിജയം കലൈഞ്ജർക്കൊപ്പം; സംസ്‌കാരം മറീനയിൽ തന്നെ
ബാലചന്ദ്രൻ ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്‌കാരം മറീന ബീച്ചിൽ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായുള്ള തർക്കത്തെത്തുടർന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയിൽ വാദം കേട്ട കോടതി ഇതിൽ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു. മെറീനയിലെ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച് സമർപ്പിക്കപ്പെട്ടിരുന്ന അഞ്ച് ഹർജികളിൽ നാലെണ്ണവും ചൊവ്വാഴ്ച രാത്രിയോടെ തന്നെ പിൻവലിക്കപ്പെട്ടിരുന്നു. എന്നാൽ ട്രാഫിക് രാമസ്വാമി ഹർജി പിൻവലിച്ചിരുന്നില്ല. ഇതേത്തുടർന്ന് രാമസ്വാമിയോട് […]