കെ.എസ്.ആർ.ടി.സിയിലെ കക്കൂസ് ടാങ്ക് പൊട്ടി; മലിനജലവും മാലിന്യവും റോഡിലേയ്ക്ക്
സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിൽ കെ.എസ്ആർടിസി അധികൃതർക്ക് എത്രത്തോളം ശ്രദ്ധയുണ്ടെന്നതിൻരെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നഗരത്തിൽ കാണുന്നത്. രണ്ടു മാസത്തിലേറെയായി സ്റ്റാൻഡിൽ നിന്നുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേയ്ക്കു ഒഴുകുകയാണ്. ഈ മലിനജലം പ്രദേശത്തെ ഓടകളിലൂടെ കൊടൂരാറ്റിലേയ്ക്ക് എത്തുന്നു. ഇത് മതി നാടിനെ മുഴുവൻ രോഗത്തിൽ മുക്കാൻ. കക്കൂസ് ടാങ്കിലേ മാലിന്യം മഴവെള്ളത്തിൽ കലർന്ന് എം.സി റോഡിൽ നിറഞ്ഞോതോടെ ഇവിടെ അതിരൂക്ഷമായ ദുർഗന്ധമായി. പ്രതിദിനം നൂറുകണക്കിനു യാത്രക്കാർ എത്തിച്ചേരുന്ന ബസ് സ്റ്റാൻഡ് കവാടത്തിൽ തന്നെയാണ് സെപ്റ്റിക് ടാങ്ക് ചോർന്നൊഴുകുന്നത്. […]