play-sharp-fill

ഉരുള്‍ പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം എട്ടായി. ഇന്നലെ കാണാതായ നസ്രത്തിന്റെ മകള്‍ റിഫാ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി ഇന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ തിരച്ചിലിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ മരിച്ച ഹസന്റെ വീടു നിന്നിരുന്ന ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. […]

ടോവിനോയുടെ കുപ്രസിദ്ധ പയ്യന്റെ ടീസര്‍ കാണാം

ടോവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടോവിനോയാണ് ടീസര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരന്‍ പയ്യനായാണ് ടോവിനോ എത്തുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ ടോവിനോയുടെ നായികയായെത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഒഴിമുറക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍.. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ഖത്തറില്‍ ശക്തമായ ചൂട്: നാളെ മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും

ദോഹ : ഖത്തര്‍ ചുട്ടുപൊള്ളുന്നു. ചൂട് കനത്തതോടെ ഖത്തറിലെ എല്ലാ തുറന്ന തൊഴിലിടങ്ങളിലും നാളെമുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും. പകല്‍ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ ചൂടേറ്റ് തളര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്. ഇതോടെയാണ് തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെ ഉച്ചവിശ്രമം ഉറപ്പാക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. നാളെമുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ അഞ്ചുമണിക്കൂറേ ജോലിയുണ്ടാവൂ. പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്നുവരെ തുറസ്സിടങ്ങളിലെ പണികള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഉച്ചയ്ക്കു നഷ്ടമാകുന്ന സമയം വൈകിട്ടുള്ള രണ്ടാം […]

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു. കാലാപാനി ഒരുക്കിയ പ്രിയദര്‍ശന്‍ സിനിമയില്‍ തന്നെയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ പുലിമുരുകന്‍ സിനിമയില്‍ പ്രഭുവിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ ആ അവസരം നഷ്ടമായത് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് വഴിതുറന്നു. കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളി മാമന് വണക്കം, വാര്‍ ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും (അതിഥി വേഷം), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള […]

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഗിത്താര്‍ വായന: വീഡിയോ കാണാം

ബംഗളൂരു: ഓപ്പറേഷന്‍ എന്ന് കേള്‍ക്കുമ്പോഴേ ഇവിടെ പലര്‍ക്കും പേടിയാണ്‌ . എന്നാല്‍ എല്ലാവരും അങ്ങനെയല്ല കേട്ടോ. സര്‍ജ്ജറിക്കിടെ ഗിത്താര്‍ വായിച്ച് വേദനയെ മറക്കാന്‍ ശ്രമിക്കുന്ന രോഗികളും ഇവിടെയുണ്ട്. പറയുമ്പോള്‍ കള്ളമാണെന്ന് തോന്നുന്നവര്‍ക്ക് വീഡിയോ കണ്ട് കാര്യങ്ങള്‍ മനസിലാക്കാം. ഓപ്പറേഷന്‍ തീയ്യേറ്ററിനെ മ്യൂസിക് റൂമാക്കുന്ന ഒരു പ്രത്യേക കാഴ്ച അരങ്ങേറിയത് ബംഗളൂരുവിലെ ആശുപത്രിയിലാണ്. തലച്ചോര്‍ തുറന്നുള്ള അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടെയാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഗിറ്റാറിസ്റ്റായ ടസ്‌കിന്‍ അലി ഗിറ്റാര്‍ വായിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സ്ഥിരമായി കൈ ഉപയോഗിച്ച് സമ്മര്‍ദ്ദമുള്ള […]

ഇന്ന് തീപാറുന്ന പോരാട്ടം: പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍

ഇന്ന് കളത്തില്‍ തീപാറുമെന്നതില്‍ സംശയമില്ല. റഷ്യന്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആദ്യാവസാനം വരെ ആവേശകരമായ കളിയാകും ഇന്ന് നടക്കുക. കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും കളത്തിലെ വേഗതാരം ക്രിസ്റ്റിയാനോയിലേക്കാകുമെന്നതില്‍ സംശയമില്ല. ഇത്തവണ എന്ത് മാജിക്കാണ് റെണാള്‍ഡോ നടത്തുകയെന്ന് കാണാനുള്ള ആവേശത്തിലാണ് മലയാളക്കരയിലെ റൊണാള്‍ഡോ ആരാധകരും. മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ യൂറോ ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടമ്പോള്‍ ആവേശകരമായ മത്സരമാണ് ഫിഷ്ട് ഒളിമ്പിക് സ്റ്റേഡിയത്തില്‍ ലോകം […]

ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര്‍ പിടിയില്‍

പാരീസ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടു യുവാക്കള്‍ ഫ്രാന്‍സില്‍ അറസ്റ്റില്‍. ഇരുപത്തിയൊന്നും ഇരുപത്തിമൂന്നും വയസ് പ്രായമുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് സുരക്ഷാ സേന പിടികൂടിയത്. സ്വവര്‍ഗാനുരാഗികളെ ലക്ഷ്യമിട്ടാണ് ഇവര്‍ ആക്രമണത്തിന് ഒരുങ്ങിയതെന്നാണ് സൂചന. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കത്തി, ഫയറിംഗ് ഉപകരണങ്ങള്‍, ഐഎസ് ലഘുലേഖകളും എന്നിവ കണ്ടെത്തി. എന്നാല്‍ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടില്ല. 2015 നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ഫ്രാന്‍സില്‍ കര്‍ശന സുരക്ഷാ നടപടികളാണ് സ്വീകരിച്ചുപോരുന്നത്.

ഉരുള്‍ പൊട്ടല്‍: കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ തുടരുന്നു. കാണാതായവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഏഴുപേരുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവര്‍ക്കായുള്ള തിരച്ചിലിനിടെ ശരീര ഭാഗം കണ്ടെത്തി. ഇത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ജാഫര്‍ എന്നയാളുടെതാണ് എന്ന സംശയമുണ്ട്. ജാഫറിന്റെ മൃതദേഹം ലഭിച്ചപ്പോള്‍ ശരീരത്തില്‍ ഒരു കാലുണ്ടായിരുന്നില്ല. ലഭിച്ച ശരീര ഭാവും കാലായതിനാല്‍ ഇത് ജാഫറിന്റെതാകാമെന്നാണ് നിഗമനം. കരിഞ്ചോലയില്‍ അരകിലോമീറ്ററോളം ചുറ്റളവ് പ്രദേശം നക്കിത്തുടച്ച ദുരന്തത്തില്‍ അഞ്ച് വീടുകള്‍ […]

സഹകരണ വകുപ്പില്‍ നിയമനം നടത്താന്‍ മടിച്ച് സര്‍ക്കാര്‍: ഒഴിഞ്ഞ് കിടക്കുന്നത് 81 കസേരകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: സഹകരണ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല, ഒഴിഞ്ഞ് കിടക്കുന്നത് 81 തസ്തികകള്‍. ജൂനിയര്‍, സീനിയര്‍, സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍, ഓഡിറ്റര്‍ എന്നീ തസ്തികകളാണ് ഇപ്പോള്‍ നികത്താതെ കിടക്കുന്നത്. സംസ്ഥാനത്ത് ആകെ റെഗുലര്‍ വിഭാഗത്തിലും കെ.എസ്.ആര്‍ വിഭാഗത്തിലുമായി 2411 തസ്തികകളാണുള്ളത്. ഇതില്‍ ഒഴിവുവന്ന തസ്തികകളൊന്നും ഇതുവരെ നികത്താനുള്ള നടപടിയെങ്ങുമെത്തിയില്ല. ഓഡിറ്റര്‍മാരുടെ അഭാവമാണ് ഏറും. നിലവില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ , ജൂനിയര്‍ ഓഡിറ്റര്‍ വിഭാഗത്തില്‍ 59 തസ്തികകളില്‍ നിയമനം നടന്നിട്ടില്ല. ഇതില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടരുടെ 15 കസേരകളാണ് ഒഴിഞ്ഞി കിടക്കുന്നത്. ജൂനിയര്‍ ഓഡിറ്റര്‍ വിഭാഗത്തില്‍ […]

എത്രകൊണ്ടാലും മലയാളി പഠിക്കില്ല; കേരളത്തില്‍ വീണ്ടും വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വീണ്ടും. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം തട്ടിയത് ലക്ഷങ്ങള്‍ .പാലക്കാട് കല്‍മണ്ഡപത്ത് പ്രവര്‍ത്തിക്കുന്ന എന്‍സാറ്റ ഗ്ലോബല്‍ ടെക്‌നോളജീസാണ് പണം തട്ടിയെടുത്ത സ്വകാര്യ കമ്ബനി. സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ പോലീസുകാര്‍ റെയ്ഡ് നടത്തി. ഓഫീസ് ജീവനക്കാര്‍ ഒളിവിലാണ്. മലമ്പുഴ സ്വദേശികളായ രാജേഷ്, സുരേഷ് എന്നീ സഹോദരങ്ങളാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. തമിഴ്‌നാട് സ്വദേശികളാണ് കൂടുതല്‍ തട്ടിപ്പിനിരയായത്. വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. 25,000 രൂപ […]