play-sharp-fill

വിശ്വാസം അനാചാരമായിട്ടാണ് മാർക്‌സിസ്റ്റ് പാർട്ടി കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: വിശ്വാസം എപ്പോഴും അനാചാരമായിട്ടാണ് മാർക്‌സിസ്റ്റ് പാർട്ടി കാണുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നയിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തർക്ക് തങ്ങളുടെ വിശ്വാസത്തെ ഉയർത്തിപ്പിടിക്കാൻ അവകാശമുണ്ട്. സ്‌കാനറിൽ കൂടി ശബരിമല തന്ത്രിയെ കടത്തിവിട്ട ഏക സർക്കാരാണ് പിണറായി വിജയന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. തന്ത്രിയെ സ്‌കാനറിൽ കയറ്റിയ പോലീസ് എന്തുകൊണ്ട് ബി.ജെ.പി. നേതാക്കളെ അതിലൂടെ കടത്താൻ ശ്രമിച്ചില്ലായെന്നും അദ്ദേഹം ചോദിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജോസ് […]

മന്ത്രി കെ.ടി. ജലീൽ ഊരാക്കുടുക്കിലേക്ക്; ഭാര്യയുടെ സ്ഥാനക്കയറ്റം യു.ഡി.എഫ് സർക്കാരിന്റെ കാലത്തല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ ഊരാക്കുടുക്കിലേക്ക്, ഭാര്യയുടെ സ്ഥാനക്കയറ്റം യുഡിഎഫ് സർക്കാരിന്റെ കാലത്തല്ല, മന്ത്രിയുടെ വാദദങ്ങൾ ഓരോന്നായി പൊളിയുകയാണ്. വളാഞ്ചേരി ഹയർസെക്കണ്ടറി സ്‌കൂളിന്റെ പ്രിൻസിപ്പലായി എംപി ഫാത്തിമക്കുട്ടിയെ സ്ഥാനക്കയറ്റം നൽകി നിയമച്ചത് യു.ഡി.എഫ്. കാലത്തെന്നുപറഞ്ഞാണ് മന്ത്രി കെ.ടി. ജലീൽ ആരോപണത്തെ പ്രതിരോധിച്ചത്. എന്നാൽ ഹയർ സെക്കണ്ടറി പ്രാദേശിക ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത്. ജലീൽ മന്ത്രിയായ ശേഷം 2016 ജൂലൈ 26നാണ്. ജലീൽ മന്ത്രിയായ സമയത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച.്എസ.്എസ്. പ്രിൻസിപ്പലായി നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. സീനിയോരിറ്റി മറികടന്നാണ് ഫാത്തിമക്കുട്ടിയുടെ […]

ശ്രീധരൻ പിള്ളയ്ക്ക് കുരുക്ക് മുറുകി, കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: കോഴിക്കോട് യുവമോർച്ച പരിപാടിക്കിടെ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള സമർപ്പിച്ച ഹർജിയിലാണ് സർക്കാർ പ്രതികരണം അറിയിച്ചത്. സുപ്രീംകോടതി വിധി ലംഘിക്കാനാണ് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തതെന്നും സർക്കാർ ബോധിപ്പിച്ചു. ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തെ തുടർന്ന് ശബരിമലയിൽ സംഘർഷമുണ്ടായി. യുവതീ പ്രവേശനം തടയാനായിരുന്നു പ്രതിഷേധവും സമരവും. എന്നാൽ 52 വയസ് കഴിഞ്ഞ സ്ത്രീയെ വരെ തടയുന്ന സ്ഥിതിവിശേഷമുണ്ടായി. ശബരിമല […]

ബാഹുബലിയ്ക്ക് ശേഷം രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം എത്തുന്നു

സ്വന്തം ലേഖകൻ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം രാജമൗലി പുത്തൻ ചിത്രവുമായി എത്തുന്നു. പുതിയ ചിത്രത്തിൻറെ പൂജ ചടങ്ങുകൾ നടന്നു. ചിരഞ്ജീവി, സംവിധായകൻ കെ രാഘവേന്ദ്ര റാവു, പ്രഭാസ്, റാണ ദഗ്ഗുബതി, കൊരടാല ശിവ, വംശി തുടങ്ങി ഒട്ടേറെ പേർ പൂജ ചടങ്ങിനെത്തി. കെ രാഘവേന്ദ്ര റാവു തിരക്കഥ കൈമാറുകയും ഫസ്റ്റ് ഷോട്ട് സംവിധാനം ചെയ്യുകും ചെയ്തു. തെലുങ്ക് നടൻമാരായ ജൂനിയർ എൻടിആറും രാംചരണുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുവരും സഹോദരങ്ങളായിട്ടാണ് അഭിനയിക്കുക. ഇവർക്ക് പ്രത്യേക ശിൽപ്പശാല […]

മോഷണം കേരളത്തിലും താമസം തമിഴ്‌നാട്ടിലുമാക്കിയ വിരുതനെ പൊലീസ് പൊക്കി

സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തൽമണ്ണ വ്യാപാരസ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയ പ്രതിയെ പൊലീസ് പൊക്കി. തമിഴ്നാട് ഈറോഡിൽ വാടക്ക് താമസിക്കുകയും മോഷണങ്ങൾ നടത്താൻ വേണ്ടിമാത്രം കേരളത്തിലെത്തുകയും ചെയ്യുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി വാടക്കൽ ഉമ്മർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തുള്ള ബേക്കറിയിലും പലചരക്ക് കടയിലുമാണ് മോഷണ ശ്രമം നടത്തിയത്. കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഉടമസ്ഥർ കടയിൽ പണം സൂക്ഷിക്കാതിരുന്നതിനാൽ പണം കവരാനുള്ള ഉമ്മറിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. സമീപത്തെ കടകളിലെ സിസിടിവിയിൽ […]

അധ്യക്ഷ പദവിയെച്ചൊല്ലി ഗ്രൂപ്പ് പോരുമൂത്ത കളമശ്ശേരി നഗരസഭയിൽ മുക്കിലും മൂലയിലും കൂടോത്രത്തിന്റെ അവശിഷ്ടങ്ങൾ. ചെമ്പ് തകിടും പനിനീരും കണ്ടെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: അധ്യക്ഷ പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് ശക്തമായ കളമശ്ശേരി നഗരസഭയിൽ പുതിയ വിവാദം. നഗരസഭാ സെക്രട്ടറിയുടെ മുറിയിൽ ചെമ്പ് തകിടും പനിനീരും കണ്ടെത്തി. സമ്മർദ്ദത്തിന് വഴങ്ങാത്ത തന്നെ പുകച്ച് ചാടിക്കാനുള്ള കൂടോത്രമാണിതെന്നാരോപിച്ച് നഗരസഭ സെക്രട്ടറി രംഗത്തെത്തി. അധ്യക്ഷ സ്ഥാനം പങ്ക് വെക്കുന്നതിനെ ചൊല്ലി ഏറെ കാലമായി കോൺഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പോരിൻറെ വേദിയാണ് കളമശ്ശേരി നഗരസഭ. അവിശ്വാസം, രാജി ഭീഷണി രഹസ്യ യോഗം അങ്ങനെ അടിപിടി പലവിധത്തിൽ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം. ഒരുമാസത്തെ അവധികഴിഞ്ഞ് ഓഫീസിലെത്തിയ നഗരസഭാ […]

പൊലീസ് സമ്മർദം ശക്തമായി: സമര വാർത്ത അറിഞ്ഞത് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ; മാനസിക സമ്മർദവും നാണക്കേടും താങ്ങാനായില്ല; ഒരു മുഴം കയറിൽ ജീവൻ ഒടുക്കി കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി; ഡിജിപിയെയും മുൾ മുനയിൽ നിർത്തി ഹരികുമാറിന്റെ ആത്മഹത്യ

തേർഡ് ബ്യൂറോ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ റോഡിലേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഡിവൈഎസ്പി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മർദത്തെ തുടർന്നെന്ന് സൂചന. കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎസ്പി ഒൻപത് ദിവസത്തിനു ശേഷം ആത്മഹത്യ ചെയ്തതോടെ പൊലീസും പ്രതിരോധത്തിലായിട്ടുണ്ട്. ഹരികുമാറിനെ ഇതുവരെ സംരക്ഷിച്ചിരുന്നത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയാണെന്ന് ആരോപണവുമായി കൊല്ലപ്പെട്ട സനലിന്റെ ബന്ധുക്കളും, ആക്ഷൻ കൗൺസിലും രംഗത്ത് എത്തിയിട്ടുണ്ട്. ഇത് സേനയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ഒൻപത് ദിവസം മുൻപാണ് നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ റോഡിലേയ്ക്ക് തള്ളിയിട്ട് ഡിവൈഎസ്പി ഹരികുമാർ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം […]

നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്പി ഹരികുമാർ ജീവനൊടുക്കി; കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കടുത്ത മാനസിക സമ്മർദത്തെ തുടർന്നെന്ന് സൂചന

 സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകൊലക്കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ തൂങ്ങി മരിച്ചു. ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള കർണ്ണാടക അതിർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഡിവൈഎസ്പി ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ചേർന്നത്. ഇതോടെ കേസിൽ നിർണ്ണായകമായ നീക്കമാണ് ഉണ്ടായിരിക്കുന്നത്. വാദിയും പ്രതിയും മരിച്ചതോടെ കേസ് ഇനി എഴുതിത്തള്ളേണ്ടി വരും. കഴിഞ്ഞ അഞ്ചിനാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ ഓടിയെത്തുന്ന വാഹനത്തിനു മുന്നിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഹരികുമാർ ദിവസങ്ങളോളം കേരള […]

ശ്രീധരൻ പിള്ളയുടെ പ്രസംഗം: പരസ്പരം പാരവെച്ച് ഇരുഗ്രൂപ്പുകളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോഴിക്കോട്ടെ യുവമോർച്ചവേദിയിൽ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള നടത്തിയ വിവാദപ്രസംഗത്തിന്റെ അലയൊലി സംസ്ഥാന ബി.ജെ.പിക്കകത്ത് അസ്വസ്ഥത വിതയ്ക്കുന്നു. യുവതീപ്രവേശന വിവാദത്തിൽ സംസ്ഥാന ആർ.എസ്.എസ് നേതൃത്വത്തിനകത്തുള്ള നിലപാടുകളും ബി.ജെ.പിയിലെ ആശയക്കുഴപ്പം മൂർച്ഛിപ്പിക്കാൻ വഴിയൊരുക്കുന്നുവെന്നാണ് പാർട്ടിവൃത്തങ്ങളിൽ സംസാരം. ശബരിമല വിവാദത്തിൽ തീക്ഷ്ണസമരമുഖത്ത് നിന്ന ബി.ജെ.പി അതിലൂടെ കോൺഗ്രസിനേക്കാൾ മേൽക്കൈയുണ്ടാക്കിയെന്ന് നേതൃത്വം വിലയിരുത്തിയതാണ്. അതിന് തൊട്ടുപിന്നാലെ യുവമോർച്ച വേദിയിലെ പ്രസംഗവിവാദത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ കുരുങ്ങിയത് തിരിച്ചടിയായി. തന്ത്രി ഫോണിൽ വിളിച്ചെന്ന് പ്രസംഗിച്ച ശ്രീധരൻ പിള്ള പിന്നീട് മാറ്റിപ്പറഞ്ഞതും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ […]

അസ്വാഭാവികമായ സാഹചര്യത്തിൽ ക്ഷേത്രത്തിനുള്ളിൽ രക്തം; ക്ഷേത്രം അശുദ്ധമായെന്ന് തന്ത്രി;  കുമാരനല്ലൂരിൽ ബുധനാഴ്ച ശുദ്ധി കലശം

സ്വന്തം ലേഖകൻ കോട്ടയം: അസ്വാഭാവികമായ സാഹചര്യത്തിൽ ക്ഷേത്രത്തിൽ രക്തം വീണതിനെ തുടർന്ന് കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ബുധനാഴ്ച ശുദ്ധി കലശം നടക്കും.  ക്ഷ്രേതത്തിലെ നാലമ്പലത്തിനുള്ളിൽ രക്തം വീണ് അശുദ്ധിയായതിനേത്തുടർന്നാണ് പരിഹാരമായി ദ്രവ്യകലശം നടത്തുന്നത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഒരു ഭക്തൻ തല ചുറ്റി വീണു. ഇതേ തുടർന്ന് ക്ഷേത്രത്തിലെ ബലിക്കല്ലുകളിൽ ഒന്നിൽ തലയടിച്ച് ഇദ്ദേഹത്തിന് പരിക്കേറ്റു. തലയിൽ നിന്ന് രക്തം വാർന്ന് ക്ഷേത്രത്തിനുള്ളിൽ ഒഴുകുകയും ചെയ്തു. ഇതേ തുടർന്ന് ക്ഷേത്രം അശുദ്ധിയായെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ, ഈ  വിവരം തന്ത്രിയെ അറിയിച്ചിരുന്നില്ല. ദേവസ്വം അധികൃതർ […]