play-sharp-fill

എം.ജി.സദാശിവൻ നിര്യാതനായി 

കോട്ടയം: അറുത്തൂട്ടി മണ്ണാന്തറമാലി എം.ജി.സദാശിവൻ (66) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സിപിഎം ചുങ്കം ബ്രാഞ്ച് കമ്മിറ്റിയംഗവും ലോറി തൊഴിലാളി യൂണിയൻ (സിഐടിയു) ഗുഡ്‌ഷെഡ് കൺവീനറുമായിരുന്നു. ശ്രീനാരായണ സംഘം തളിയിൽകോട്ട, എസ്എൻഡിപി യോഗം 4895 സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കമണി കുമ്മനം ഈനാഴത്തിൽ കുടുംബാംഗം. മക്കൾ: ഷിബു (കോൺട്രാക്ടർ), ഷൈബു (ദുബൈ), ഷീബ. മരുമക്കൾ: സനൽ (തുരുത്തി), പൂജ ( നെടുകുന്നം).

സരയൂ നദീതീരത്ത് ശ്രീരാമന്റെ കൂറ്റൻ പ്രതിമ നിർമ്മിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ

സ്വന്തം ലേഖകൻ ലക്‌നോ: രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന ആവശ്യവുമായി അയോധ്യയിൽ ലക്ഷങ്ങൾ തമ്പടിച്ചതിനു പിന്നാലെ ഉത്തർപ്രദേശ് സർക്കാർ പ്രതിമാ രാഷ്ട്രീയവുമായി രംഗത്ത്. സരയൂ നദീതീരത്ത് രാമൻറെ പടുകൂറ്റൻ പ്രതിമ നിർമിക്കുന്നതിനു യോഗി ആദിത്യനാഥ് സർക്കാർ ശനിയാഴ്ച വൈകിട്ട് അംഗീകാരം കൊടുത്തു. ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാളും ഉയരത്തിലാവും (221 മീറ്റർ) രാമ പ്രതിമ നിർമ്മിക്കുക. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന പെരുമ പട്ടേൽ പ്രതിമയിൽനിന്നും ഇതോടെ രാമ പ്രതിമയ്ക്ക് ലഭിക്കും. വെങ്കലത്തിൽനിർമിക്കുന്ന പ്രതിമയുടെ വിശദാംശങ്ങൾ വാർത്താക്കുറിപ്പിലാണ് വ്യക്തമാക്കിയിരിക്കുന്നത്. രാമ പ്രതിമയ്ക്കു 151 മീറ്റർ […]

കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നാളെ കണ്ണൂർ കോടതയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കണ്ണൂരിൽ ഒരു പ്രകടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രൊഡക്ഷൻ വാറണ്ട് നിലനിൽക്കുന്നതിനാൽ നാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കാനായാണ് നടപടി.സുരേന്ദ്രനെ നാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കും. ഇന്ന് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലിൽ താമസിപ്പിച്ച് നാളെ രാവിലെ കണ്ണൂരിലെത്തിച്ച് കോടതയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ ജാമ്യം ലഭിക്കുമെന്നാണ് കെ സുരേന്ദ്രൻറെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. […]

‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ക്ക് ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിലേതിനേക്കാൾ വായനക്കാർ കേരളത്തിൽ

സ്വന്തം ലേഖകൻ അഹമദാബാദ്: ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (The Story of My Experiments With Truth)ക്ക് ഗുജറാത്തിലേക്കാൾ അധികം വായനക്കാർ കേരളത്തിലെന്ന് കണക്കുകൾ. ആത്മകഥയുടെ ഗുജറാത്തി പതിപ്പിനേക്കാൾ വിറ്റു പോയത് മലയാളം, തമിഴ് പരിഭാഷകളാണ്. 1927ൽ നവ്ജീവൻ ട്രസ്റ്റ് ഗുജറാത്തിയിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 620,000 കോപ്പികളാണ് ഈ വർഷം ജൂലായ് വരെ വിറ്റഴിഞ്ഞത്. ഏറ്റവും അധികം കോപ്പികൾ വിറ്റഴിഞ്ഞത് ഇംഗ്ലീഷിലാണ്. 1927ൽ തന്നെ പുറത്തിറങ്ങിയ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പിന്റെ 2,042,500 കോപ്പികളാണ് ഇത് വരെ വിറ്റഴിഞ്ഞത്. പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് […]

പാലം പണി മുടങ്ങി: പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ അയർക്കുന്നം: പാലം പണി അനി്ശ്ചിതമായി നീളുന്നതിൽ പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം. അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂർ പാറേക്കടവ് പാലം നിർമ്മാണം സർക്കാർ അനാസ്ഥയെ തുടർന്ന് വൈകുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അയർക്കുന്നം പഞ്ചായത്ത് ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ പാറേക്കടവ് പാലത്തിന്റെ നിർമ്മാണം ഇടത് സർക്കാർഅധികാരത്തിൽ എത്തിയതിനു പിന്നാലെയാണ് മുടങ്ങിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അയർക്കുന്നം വികസനസമതി,പേരൂർ നവദീപ്തി പുരുഷസ്വയം സഹായസംഘം, ദീപ്തി ആർട്ട്‌സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പാലം വലി സമരം റവ.ഫാ.മാണി കല്ലാപ്പുറം […]

പമ്പയിലും ശബരിമലയിലും പ്രതിഷേധവും നിയന്ത്രണവും മാത്രം, മാലിന്യങ്ങൾ നീക്കം ചെയ്യാതെ പനി പടർന്നു പിടിക്കുന്നത് ആരും അറിയുന്നില്ല

സ്വന്തം ലേഖകൻ ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടതേയുള്ളൂവെങ്കിലും ശബരിമലയിൽ മാലിന്യത്തിന് കുറവില്ല. വിവിധ ഭോജനശാലകൾക്ക് പിറകിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും പലയിടത്തായി കൂടിക്കിടക്കുന്നു. പമ്പയിലേക്ക് എത്തുന്ന ഞുണങ്ങാറിലും മറ്റു തോടുകളിലും മലിനജലമാണ്. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചില്ലെങ്കിൽ രോഗങ്ങൾ പടരാൻ സാധ്യതയേറെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വനംവകുപ്പ് ശബരിമല സ്പെഷ്യൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. ഭസ്മക്കുളത്തിന് മുകളിലുള്ള കെട്ടിടങ്ങൾ, പൊലീസ്‌ കാന്റീൻ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലവും അവശിഷ്ടങ്ങളും ഞുണങ്ങാറിലാണ് എത്തുന്നത്. പോലീസ് കാന്റീന് പിറകിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇവിടത്തെ മാലിന്യം ആറിലേക്കാണ് എത്തുക. അന്നദാന കേന്ദ്രങ്ങളിൽ […]

വീടിനും പറമ്പിനും അതിർത്തികളില്ല, പൊലീസ് സ്റ്റേഷനും കടകളുമില്ല, പുറത്തു നിന്നും കല്യാണവും കഴിക്കില്ല, ഇങ്ങനെയും ഒരു ഗ്രാമം കേരളത്തിലുണ്ട്

സ്വന്തം ലേഖകൻ കാസർകോഡ്: വീടിനും പറമ്പിനും അതിർത്തികൾ നിർണയിച്ചിട്ടില്ല. അവിടെയുള്ളവർ പുറത്തു നിന്നും കല്യാണം കഴിക്കുകയുമില്ല. പൊലീസ് സ്റ്റേഷനോ കടകളോ ഇല്ല. പറഞ്ഞു വരുന്നത് നമ്മുടെ സ്വന്തം കേരളത്തിലെ ഒരു ഗ്രാമത്തെ കുറിച്ചാണ്. കാസർകോഡ് ജില്ലയിലെ പ്രശസ്തമായ കയ്യൂർ ഗ്രാമത്തെ കുറിച്ച്. ‘മനുഷ്യരെ കാണണമെങ്കിൽ ഒരു പ്രവശ്യമെങ്കിലും കയ്യൂര് പോകണം’, നടനും തിരക്കഥാകൃത്തും, സംവിധായകനുമായ പി.ശ്രീകുമാറിന്റെതാണ് വാക്കുകൾ. സഫാരി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീകുമാർ കയ്യൂർ ഗ്രാമത്തെ കുറിച്ച് വാചാലനായത്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത എ.കെ.ജി എന്ന ചിത്രത്തിന് വേണ്ടി അഭിനയിക്കാൻ […]

ശബരിമല; നടപ്പിലാക്കാത്ത വിധികൾ ഒരുപാടുണ്ടെന്നിരിക്കെ എന്തിനിത്ര തിടുക്കം: പരിഹാസത്തോടെ ജേക്കബ് തോമസ് ഐ.പി.എസ്.

സ്വന്തം ലേഖകൻ പമ്പ: യുവതീപ്രവേശനത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. നടപ്പിലാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകൾ ഉണ്ടല്ലോയെന്നും ജേക്കബ് തോമസ് പറഞ്ഞു. അവിശ്വാസികൾ എന്നൊരു വിഭാഗം കേരളത്തിൽ രൂപപ്പെടുന്നു. താൻ അവർക്കൊപ്പമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. യുവതികൾ കാത്തിരിക്കണമെന്നും റെഡി ടു വെയ്റ്റ് ക്യാംപയിൻ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പമ്പയിൽ പറഞ്ഞു. ശബരിമല ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തവണയും മാളികപ്പുറത്തിന് നിരാശ; ശബരിമലയിലേയ്ക്ക് വി.ഐ.പി. കന്നി അയ്യപ്പനെത്തുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന്റെ പേരിൽ സംഘർഷം തുടരുന്നതിനിടെ കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്. ഡിസംബറിലായിരിക്കും ഗവർണർ മലകയറുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗവർണറെ അനുഗമിക്കും. താൻ ഡിസംബറിൽ ശബരിമലക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും കൂടെ വരുമോ എന്നും കടകംപള്ളിയോട് ഗവർണർ ചോദിക്കുകയായിരുന്നു. ഒപ്പം വരാമെന്ന് മന്ത്രി മറുപടിയും നൽകി. സന്നിധാനത്ത് പോലീസ് രാജാണെന്നും ഭക്തർ ഭയന്ന് അവിടേക്ക് പോകുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും ആക്ഷേപിക്കുമ്പോഴാണ് ഗവർണറുടെതന്നെ മലകയറ്റം. ശബരിമലയിലെ പൊലീസിന്റെ അമിത നിയന്ത്രണത്തിലും ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടിലും […]

ശബരിമലയിലെ സമരം ബിജെപി സർക്കുലർ പ്രകാരം തന്നെ: ശനിയാഴ്ച അറസ്റ്റിലായത് സർക്കുലറിൽ പേരുള്ള ചുമതലക്കാരൻ; സംഘർഷ സാധ്യത നില നിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി: സന്നിധാനത്തെ സമരത്തിനെതിരെ വിശ്വാസികൾ രംഗത്ത്

സ്വന്തം ലേഖകൻ പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും നടക്കുന്ന സമരങ്ങൾ ആർ.എസ്.എസ്, ബിജെപി സംഘപരിവാർ പദ്ധതി പ്രകാരമെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ശനിയാഴ്ച രാത്രി സന്നിധാനത്ത് പ്രതിഷേധ നാമജപം നടത്തിയതിന് അറസ്റ്റിലായത് സംഘപരിവാറിന്റെ കോട്ടയം പൊൻകുന്നം ജില്ലയുടെ ചുമതലക്കാരനും, ബിജെപി ജില്ലാ ട്രഷററുമായ കെ.ജി കണ്ണനാണെന്ന് വ്യക്തമായതോടെയാണ് സമരങ്ങളെല്ലാം അരങ്ങേറുന്നത് ബിജെപിയുടെ സർക്കുലറിൻ പ്രകാരമാണെന്ന വ്യക്തമായ സൂചന ലഭിക്കുന്നത്. സർക്കുലർ അനുസരിച്ച് ഇന്നലെ സന്നിധാനത്ത് സമരം നടത്തേണ്ട ചുമതല കെ.ജി കണ്ണനായിരുന്നു. ഇത്തരത്തിൽ ഒരു സർക്കുലറില്ലെന്ന് ബിജെപി […]