തമിഴ്‌നാട്ടിലെ മഴ: കുതിച്ചു കയറി പച്ചക്കറി വില
കോട്ടയം: മൂന്നാഴ്‌ച മുൻപ് തമിഴ്‌നാട്ടില്‍ പെയ്‌ത മഴയുടെ ആഘാതം പച്ചക്കറി വിപണിയില്‍ കാര്യമായി അനുഭവപ്പെട്ടു തുടങ്ങി.മിക്ക ഇനങ്ങളുടെയും വിലയില്‍ ശരാശരി ഇരുപതു രൂപയുടെ വരെ വര്‍ധനയുണ്ട്.ബീന്‍സ് പയറിന്റെ വില 140 രൂപ വരെ ഉയര്‍ന്നശേഷം 120 രൂപയിലേക്കു താഴ്‌ന്നെങ്കിലും സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയുന്ന അവസ്‌ഥയിലല്ല. നാടന്‍ പയറിന്റെ വില 100 രൂപയിലെത്തി. കൂര്‍ക്കയും മിക്ക സ്‌ഥലങ്ങളിലും 100 രൂപയ്‌ക്കാണ് വില്‍പ്പന.കാരറ്റ്,മുളക്, ബീറ്റ്‌റൂട്ട്, ഉള്ളി, ചേന, ചേമ്ബ് എന്നിവയുടെ വില 80 രൂപയിലാണ്. കോളിഫ്‌ളവര്‍ വില 70 രൂപയിലെത്തി. കോവയ്‌ക്കായ വിലയും 70 രൂപയിലാണ്. […]