വെള്ളൂരിൽ വാഹന അപകടത്തിൽ കാല് മുറിച്ച് മാറ്റി; വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ മൂന്ന് വർഷമായി വീടിന് പുറത്തിറങ്ങാൻ കഴിയാതെ യുവാവിന് ദുരിത ജീവിതം; നവകേരള സദസിലടക്കം പരാതി നൽകി; ഉടൻ പരിഹരിക്കുമെന്ന വാക്കുകളും രേഖകളും കടലാസിലൊതുങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ
കോട്ടയം: വെള്ളൂരിൽ വാഹന അപകടത്തിൽ കാല് മുറിച്ച് മാറ്റേണ്ടി വന്ന യുവാവ് വീട്ടിലേക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്നു. ഇറുമ്പയം സ്വദേശി കെ.പി അനന്തുവാണ് കഴിഞ്ഞ മൂന്ന് വർഷമായി വീടിന് പുറത്തിറങ്ങാൻ കഴിയാതെ ദുരിത ജീവിതം അനുഭവിക്കുന്നത്. നവകേരള സദസിലടക്കം കൊടുത്ത പരാതിയിൽ നടപടി എടുക്കാൻ വെള്ളൂർ പഞ്ചായത്തിന് നിർദേശം നൽകിയെങ്കിലും പരിഹാരം ഒന്നുമുണ്ടായില്ല. മൂന്നര വർഷം മുൻപാണ് അനന്തുവിൻ്റെ ജീവിതം മാറ്റിമറിച്ച അപകടം സംഭവിച്ചത്. അമ്മ റീനയെ ജോലിസ്ഥലത്തേക്ക് ആക്കാൻ പോയ അനന്തുവിന്റെ ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അമ്മയും മകനും തെറിച്ചു റോഡിൽ വീണു. […]