എം.ടി. അനുസ്മരണവും നിർമ്മാല്യം സിനിമാപ്രദർശനവും നാളെ ; അനുസ്മരണ സമ്മേളനം സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്യും
കോട്ടയം: പബ്ലിക് ലൈബ്രറിയുടെയും നൂവേവ് ഫിലിം സൊസൈറ്റിയും സംയുക്താഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണവും മികച്ച സിനിമയ്ക്കും നടനുമുള്ള ദേശീയ അവാർഡ് നേടിയ നിർമ്മാല്യം സിനിമയും പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ നാളെ നടക്കും. വൈകിട്ട് 5 ന് അനുസ്മരണ സമ്മേളനം സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. മാത്യു ഓരത്തേൽ, വി. ജയകുമാർ എന്നിവർ പ്രസംഗിക്കും.