video
play-sharp-fill

വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം; ബസ്സിൽ നിന്നും ഇറങ്ങി വന്ന വിദ്യാർത്ഥികളെ കൂട്ടത്തോടെയെത്തിയ സംഘം ആക്രമിക്കുകയായിരുന്നു; സംഭവത്തിൽ പോലീസിന് പരാതി നൽകി പരിക്കേറ്റ വിദ്യാർത്ഥികൾ

കൊല്ലം: കൊല്ലം വയലയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം. വയല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലായിരുന്നു കയ്യാങ്കളി. ബസിൽ നിന്നും ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. സ്കൂളിൽ അടുത്തിടെ നടന്ന തർക്കങ്ങളുടെ തുടർച്ചയായിരുന്നു സ്കൂളിന് പുറത്തെ സംഘർഷം. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി കടയ്ക്കൽ പൊലീസിൽ പരാതി നൽകി.  

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പൊതുജനാരോഗ്യ നിയമം കര്‍ശനമാക്കണം ; ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം ; മഴക്കാലപൂര്‍വ ശുചീകരണം: മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ജില്ലകള്‍ ഉറപ്പാക്കണം. ഫീല്‍ഡ്തലത്തിലും ജില്ലാതലത്തിനും സംസ്ഥാനതലത്തിലും കൃത്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തണം. പൊതുജനാരോഗ്യ സമിതികള്‍ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കണം. പൊതുജനരോഗ്യ നിയമ പ്രകാരം പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ശക്തമായ നടപടികള്‍ സ്വീകരിക്കണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കണം. കഠിനമായ ചൂടും തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള ഇടവിട്ടുള്ള മഴയും കാരണം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ കണ്ട് പകര്‍ച്ചവ്യാധി […]

ലഹരിക്ക് അടിമയായ സഹോദരൻ സഹോദരിയെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കള്ള് മൂത്ത് പെൺ സുഹൃത്തുമായി വീട്ടിലെത്തി സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊടും ക്രിമിനലിനെ തൃക്കൊടിത്താനം എസ്എച്ച്ഒ എം ജെ അരുണും സംഘവും പിടികൂടി

തൃക്കൊടിത്താനം: ലഹരിക്ക് അടിമയായ സഹോദരൻ തൻ്റെ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മാടപ്പള്ളി വില്ലേജിൽ വെളിയം ഭാഗത്ത് പുളിക്കൽ വീട്ടിൽ ലിജോ സേവിയർ എന്നയാളെയാണ് തൃക്കൊടിത്താനം എസ്എച്ച്ഒ എംജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തു കേസിൽ പ്രതിയുമാണ് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് ലഹരി കടത്തു കേസുകൾ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്ത് വച്ച് ഇയാളെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് […]

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നഗരപ്രദേശങ്ങളിൽ ഭൂമി സർവേ ; എൻ.എ.കെ.എസ്.എച്ച്.എ. പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച വൈക്കത്ത്

കോട്ടയം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നഗരപ്രദേശങ്ങളിലെ ഭൂമിയുടെ സർവേ നടത്തുന്നതിനുള്ള നാഷണൽ ജിയോസെപ്ഷ്യൻ നോളജ് ബേസ്ഡ് ലാൻസ് സർവേ ഓഫ് അർബർ ഹാബിറ്റേഷൻ (എൻ.എ.കെ.എസ്.എച്ച്.എ.) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഫെബ്രുവരി 22) ഉച്ചകഴിഞ്ഞ് 2.30ന് വൈക്കത്ത് നടക്കും. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് മുഖ്യാതിഥിയാകും. സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എം.എ. ആശ പദ്ധതി വിശദീകരിക്കും. ജില്ലാ കളക്ടർ ജോൺ വി. […]

ക്ലാസിലെ പെണ്‍കുട്ടികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പനക്ക് ശ്രമം ; വിദ്യാര്‍ഥി അറസ്റ്റില്‍

കോഴിക്കോട്: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ക്ലാസ് മുറിയിൽ നിന്ന് രഹസ്യമായി പകര്‍ത്തി സോഷ്യൽ മീഡിയയിലൂടെ വില്‍പനക്ക് ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശിയായ ആദിത്യ ദേവി(18)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇക്കാര്യം അധ്യാപകരെ അറിയിച്ചത്. കസബ പൊലീസ് ആദിത്യ ദേവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ അയച്ചു

കുന്നംകുളത്ത് മുറ്റം അടിക്കുന്നതിനിടെ കോട്ടയം സ്വദേശിയായ വയോധികയുടെ 2 പവന്റെ മാല പൊട്ടിച്ചോടി; സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

തൃശൂർ: കുന്നംകുളം ചിറമനേങ്ങാട് എ.കെ.ജി നഗറിൽ ബൈക്കിലെത്തിയ യുവാവ് വയോധികയുടെ രണ്ടു പവൻ മാല പൊട്ടിച്ചു. ബുധനാഴ്ച്ച വൈകിട്ട് 4:30നാണ് സംഭവം. ചുവന്ന നിറത്തിലുള്ള ബൈക്കിൽ എത്തിയ മോഷ്ടാവ് വീട്ടു മുറ്റം വൃത്തിയാക്കിയിരുന്ന കോട്ടയം സ്വദേശിനി രമണന്റെ ഭാര്യ സുമതി (70)യുടെ മാല പൊട്ടിക്കുകയായിരുന്നു. ചിറമനേങ്ങാട് എ.കെ.ജി നഗറിൽ കൊട്ടാരപ്പാട്ട് ചന്ദ്രൻ മകൻ സജിയുടെ വീട്ടിൽ വിരുന്നിന് വന്നതാണ് സുമതി. സജിയുടെ ഭാര്യമാതാവാണ് വയോധികയായ സുമതി. കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.  സമീപകാലത്തായി […]

യുജിസിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണം; ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം; ചാൻസിലർമാരെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രം രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്നും വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുജിസിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം. യജമാനന്മാർക്ക് വേണ്ടി ഗവർണ്ണർമാർ കേരളത്തിലടക്കം രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്ന് സംസ്ഥാനം സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിമർശിച്ചു. ഗവർണ്ണർ ഉടക്കിട്ടതോടെ മലയാള സർവ്വകലാശാല വിസിയൊഴികെ ബാക്കി വിസിമാർ വിട്ടുനിന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയായി മാറി യുജിസി കരടുനിര്‍ദേശങ്ങള്‍ക്കെതിരെ കേരളം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍. ആരെയും വിസിയാക്കാനാകുന്ന കരട് നിർദ്ദേശം ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാൻസ്ലർമാരെ ഉപയോഗിച്ച് […]

റബർ താങ്ങുവില 250 രൂപയായി ഉയർത്തിയില്ലെങ്കിൽ ജോസ് കെ. മാണി ഇടതു മുന്നണി വിടാനുള്ള ആർജവം കാട്ടുമോ : എൻ. ഹരി

കോട്ടയം : കഴിഞ്ഞ പത്തുവർഷമായി റബ്ബർ കർഷകരെ ഉയർന്ന താങ്ങുവില വാഗ്ദാനത്തിൽ കബളിപ്പിച്ച ജോസ് കെ മാണി തെരഞ്ഞെടുപ്പ് എടുത്തപ്പോൾ അടുത്ത വഞ്ചനാ നാടകത്തിന് കർട്ടൻ ഉയർത്തിത്തുടങ്ങിയെന്ന് റബർ ബോർഡ് എക്സിക്യൂട്ടിവ് മെമ്പർ എൻ.ഹരി ആരോപിച്ചു. ഇനിയും പിണറായി വിജയൻ പ്രസാദിച്ചില്ലെങ്കിൽ മുന്നണി വിട്ടു പുറത്തു വരാനുള്ള ആർജ്ജവം ജോസ് കെ മാണി കാട്ടുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. റബ്ബർ താങ്ങുവില വർധിപ്പിക്കാൻ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്ന ജോസ് കെ മാണിയുടെ പ്രസ്താവന കർഷകരിൽ പരിഹാസ ചിരിയാണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ […]

സി പി ഐ നട്ടെല്ല് ഇല്ലാത്ത പാർട്ടി, കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥ ; പ്രതിപക്ഷം ഇതിനെല്ലാം കൂട്ടുനിൽക്കുന്നു : കെ സുരേന്ദ്രൻ

തിരുവനന്തപുരം : എലപ്പുള്ളി ബ്രൂവറിയുടെ കാര്യത്തിൽ പിണറായി വിജയൻ നിലപാടറിയിച്ചതോടെ സി പി ഐ നട്ടെല്ലില്ലാത്ത പാർട്ടിയാണെന്ന് എല്ലാവർക്കും മനസിലായെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ഇക്കാര്യത്തിൽ സമരം നടത്തുന്ന ഏക പാർട്ടി ബി ജെ പിയാണെന്നും, വി ഡി സതീശനും യു ഡി എഫ് നേതാക്കളും പത്രസമ്മേളനങ്ങൾ മാത്രം നടത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാടിൻ്റെ പരിസ്ഥിതിയെ തകർക്കുന്ന ഒരു പരിപാടിയും ബി ജെ പി അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സി പി ഐയ്ക്ക് കുരയ്ക്കുന്ന പട്ടി […]

കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്  : കുന്നമംഗലത്ത് 40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് പിടിയിലായത്. കാറില്‍ എംഡിഎംഎ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരും എംഡിഎംഎ കൊണ്ടുവന്നത്. ഒന്നരമാസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് നഗരപരിധിയില്‍ പൊലീസ് പിടിച്ചെടുത്തത്.