play-sharp-fill

ചുമടിറക്കാൻ അമിതകൂലി ആവശ്യപ്പെട്ട് സിഐടിയു ചുമട്ടു തൊഴിലാളികള്‍; ഒടുവിൽ 60 കിലോയോളം തൂക്കമുള്ള 58 ഗ്ലാസ്സുകൾ തനിയെ ഇറക്കി വീട്ടുടമസ്ഥനും ഭാര്യയും

കൊച്ചി : ചുമടിറക്കാൻ സിഐടിയു ചുമട്ടു തൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെട്ടതായി പരാതി. പന്ത്രണ്ടായിരം രൂപയുടെ ഗ്ലാസ് ഇറക്കുന്നതിന് മുപ്പത്തിനാലായിരം രൂപ കൂലി ചോദിച്ചതായാണ് ആരോപണം. ഇതോടെ 60 കിലോയോളം തൂക്കമുള്ള 58 ഗ്ലാസ്സുകൾ വീട്ടുടമസ്ഥനും ഭാര്യയും ചേർന്ന് തനിയെ താഴെ ഇറക്കി. കൊച്ചി ഇളംകുളം ജംഗ്ഷനിലാണ് സംഭവം. പതിനായിരം രൂപയില്‍ താഴെ ചിലവില്‍ വന്ന സാധനത്തിനു 25000 രൂപയിലുമധികം കൂലിയാണ് ആവശ്യപ്പെട്ടത്. ചതുരശ്ര അടിയ്ക്ക് 10 രൂപ നിരക്കിലാണ് കലൂരില്‍ നിന്ന് ഇവര്‍ പഴയ ഗ്ലാസ് വാങ്ങിയത് .എന്നാല്‍ ഇത് ഇറക്കാനായി സിഐടിയു തൊഴിലാളികള്‍ […]

നിസാര കാര്യങ്ങൾക്ക് പോലും കുടുംബം തകർക്കുന്നവർ അറിയണം സ്റ്റെഫി എന്ന മാലാഖയെക്കുറിച്ച്; ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് യുവാവിന്റെ കണ്ണീർക്കുറിപ്പ്

ചെറിയ പിണക്കങ്ങൾ പോലും സംസാരിച്ച് വഷളാക്കി വേർപിരിയുന്ന ദമ്പതികൾ കാണേണ്ടതാണ് ലാൽസൺ എന്ന യുവിന്റെയും ഭാര്യ സ്റ്റെഫിയുടെയും ജീവിതം. വിവാഹ കഴിഞ്ഞ രണ്ടാം വർഷം തന്നെ ക്യാൻസറിന് പിടിയിലായ ലാൽസണിന് കരുത്തേകുന്നത് സ്റ്റെഫിയുടെ സ്നേഹവും കരുതലുമാണ്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന് പരിചരിക്കുന്ന ഭാര്യയ്ക്ക് അവളുടെ പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കണ്ണീര്‍ കുറിപ്പില്‍ നന്ദി പറയുകയാണ് ലാല്‍സണ്‍. തനിക്ക് വേണ്ടി മാത്രം ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ട സഹനത്തിന്റെ മാലാഖയാണ് സ്റ്റെഫിയെന്ന് പറയുന്ന ലാല്‍സണ്ണിന്റെ കുറിപ്പ് കണ്ണ് നനയിക്കും. പോസ്റ്റ് വായിക്കാം […]

ആശുപത്രിയിൽ നിന്നും കാണാതായ രോഗി ഓപ്പറേഷൻ തീയറ്ററിൽ മരിച്ച നിലയിൽ; ദുരൂഹത

ചെറുവത്തൂര്‍: ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കണ്ണൂര്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കൊടക്കാട് ആനിക്കാടിയിലെ പി.പദ്മനാഭനെ(58)യാണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂര്‍ കെ.എ.എച്ച്‌. ഹോസ്പിറ്റലിലെ ഒന്നാംനിലയിലുള്ള ഓപ്പറേഷന്‍ തിയേറ്ററില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് പദ്മനാഭന്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈകീട്ട് ഭാര്യ ശാന്തയെത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെ ചായകുടിക്കാനെന്നുപറഞ്ഞ് മുറിയില്‍നിന്ന് പുറത്തിറങ്ങിയ പദ്മനാഭന്‍ തിരിച്ചെത്തിയില്ല. ഏറേനേരം കാത്തിരുന്നിട്ടും കാണാഞ്ഞതിനാല്‍ ഭാര്യ ആശുപത്രിയിലെ ബില്ലടച്ച്‌ വീട്ടിലേക്ക് പോയി. തൊട്ടടുത്തദിവസവും പദ്മനാഭന്‍ വീട്ടിലെത്താതിരുന്നതിനാല്‍ ബന്ധുക്കളെയും മറ്റും […]

21 അണക്കെട്ടുകളിൽ ഭൂചലനത്തിന് സാധ്യത : മലയാളികളെ ആശങ്കയിലാക്കി പഠന റിപ്പോർട്ട്

കോയമ്പത്തൂര്‍: കേരളത്തിലെ 21 അണക്കെട്ടുകൾ ഭൂചലന സാധ്യത കൂട്ടിയെന്ന് പഠന റിപ്പോർട്ട്. വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മര്‍ദമാണ് ഭൂചലന സാധ്യത (ആര്‍.ഐ.എസ്.) കൂട്ടുന്നത്. മൂന്നുമുതല്‍ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ 2018-ലെ പ്രളയത്തിനുശേഷമാണ് പഠനം നടത്തിയത്. കേരളത്തില്‍ 43-ലധികം അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. പലതും പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടമേഖലയിലാണ്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടില്‍ റഡാര്‍ ടോപ്പോഗ്രാഫി മിഷന്‍ വഴിയുമുള്ള വിവരങ്ങള്‍കൂടി […]

തഹസിൽദാർ പീഡിപ്പിച്ചതായി പരാതി നൽകിയ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു

കാസര്‍കോട് : തഹസിൽദാർക്കെതിരെ പീഡന പരാതി നൽകിയ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ക്കെതിരെ സ്വീപ്പര്‍ തസ്‌തികയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണ് പരാതിനല്‍കിയത്. താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. ജോലിക്കിടെ ഓഫീസിനകത്ത് വച്ച്‌ റവന്യൂ റിക്കവറി തഹസില്‍ദാറായ എസ് ശ്രീകണ്ഠന്‍ നായര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതി പറയുന്നത്. പരാതിയില്‍ ഉറച്ച്‌ നിന്നതോടെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കഴിഞ്ഞമാസമാണ് യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലി കൃത്യമായി ചെയ്യാത്തതിന് പരാതിക്കാരിയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇതാണ് […]

ദൗത്യത്തിനേറ്റ തിരിച്ചടിയിൽ പൊട്ടിക്കരഞ്ഞ് ഐ.എസ്.ആർ.ഒ ചെയർമാൻ: കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് നരേന്ദ്രമോദി

ബംഗളൂരു : രാജ്യം പ്രതീക്ഷകളോടെ കാത്തിരുന്ന ചാന്ദ്രയാന്‍ ദൗത്യത്തിന് അവസാന നിമിഷം തിരിച്ചടി നേരിട്ടതോടെ ഏറ്റവുമധികം നിരാശനായത് ഐ.എസ്.ആർ.ഒ ചെയർമാൻ കെ ശിവൻ തന്നെയാണ്. ദൗത്യം ലക്ഷ്യത്തിലെത്താത്തതിൽ വികാരാധീനനായ ഐ.എസ്.ആർ.ഒ ചെയർമാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയായത്. ചുറ്റുമുള്ളവരെയെല്ലാം സങ്കടത്തിലാക്കുന്ന നിമിഷങ്ങളായിരുന്നു അത്. ഇന്ന് രാവിലെ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചതിനു ശേഷം പുറത്തേക്ക് വരുമ്പോൾ പ്രധാനമന്ത്രി യാത്ര പറയവേയാണ് ചെയർമാൻ കെ.ശിവൻ വിങ്ങിപ്പൊട്ടിയത്. രാത്രി മുഴുവൻ ശാസ്ത്രജ്ഞർക്കൊപ്പം ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രധാനമന്ത്രി ഇന്നലെ തന്നെ എല്ലാവരേയും അഭിനന്ദിച്ചതിനു ശേഷം […]

ഹെല്‍മറ്റില്ലാതെ മദ്യപിച്ച് വണ്ടിയോടിച്ചതിന് 16000 രൂപ പിഴ: നടുറോഡിൽ പെട്രോള്‍ ഒഴിച്ച് ബൈക്ക് കത്തിച്ച് യുവാവിന്റെ പ്രതിഷേധം

ന്യൂഡൽഹി: ഹെല്‍മറ്റില്ലാതെ മദ്യപിച്ച് വണ്ടിയോടിച്ചതിന് 16000 രൂപ പിഴ ചുമത്തിയതിൽ കലി പൂണ്ട് യുവാവ് തന്റെ ബൈക്ക് കത്തിച്ചു. ഡല്‍ഹിയിലെ സര്‍വോദയ എന്‍ക്ലേവിലെ താമസക്കാരനായ രാകേഷെന്നയാളാണ് പിഴത്തുകയിൽ പ്രതിഷേധിച്ച് തന്റെ ബൈക്ക് കത്തിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹെല്‍മറ്റില്ലാതെ മദ്യലഹരിയില്‍ എത്തിയ രാകേഷിൻറെ പക്കൽ വാഹനത്തിന്റെ രേഖകളും ഉണ്ടായിരുന്നില്ല. മദ്യപിച്ച് വാഹനമോടിച്ചതിന് 10,000 രൂപയും രേഖകള്‍ ഇല്ലാത്തതിന് 5,000 രൂപയും ഹെല്‍മറ്റ് ധരിക്കാത്തതിന് 1,000 രൂപയും പിഴ ചുമത്തി ചെല്ലാന്‍ നല്‍കി. മദ്യലഹരിയില്‍ ആയതിനാല്‍ ബൈക്ക് ഓടിക്കുന്നത് വിലക്കുകയും ചെയ്തു. ഇതോടെ […]

തൊഴിലാളി സമരത്തിനിടെ 20 ശാഖകള്‍ കൂടി അടച്ചുപൂട്ടി മുത്തൂറ്റ് ഫിനാൻസ്: ആലപ്പുഴയിലും കോഴിക്കോടും ശാഖകൾ തുറന്നത് പോലീസെത്തി സമരക്കാരെ മാറ്റിയ ശേഷം 

തിരുവനന്തപുരം: സിഐടിയു നേതൃത്വത്തിൽ നടക്കുന്ന ജീവനക്കാരുടെ സമരത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 20 ശാഖകള്‍ കൂടി പൂട്ടി. ഇതോടെ പൂട്ടിയ ശാഖകളുടെ എണ്ണം 35 ആയി. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ 20 ശാഖകളാണ് മുത്തൂറ്റ് മാനേജ്മെന്‍റ് ഇന്ന് പൂട്ടിയത്. ഈ ശാഖകളില്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ഇടപാടുകാര്‍ക്ക് ഡിസംബര്‍ 7 വരെ സമയം അനുവദിച്ചതായും മാനേജ്മെന്‍റ് നല്‍കിയ പരസ്യത്തില്‍ പറയുന്നു. എന്നാൽ ആദ്യം അടച്ചു പൂട്ടിയ 15 ശാഖകള്‍ തൊഴിലാളി സമരത്തെ നയിക്കുന്ന നേതാക്കൾ ജോലി […]

പൂജ കഴിഞ്ഞ് നട തുറക്കാൻ വൈകി: മുഹൂർത്തം തെറ്റാതിരിക്കാൻ കല്യാണ പാർട്ടികളുടെ ഉന്തും തള്ളും; ഗുരുവായൂരിൽ നടന്നത് 106 വിവാഹങ്ങൾ

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹത്തിരക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദിവസേന നൂറുകണക്കിന് വിവാഹങ്ങൾ അരങ്ങേറുന്ന ക്ഷേത്രത്തിൽ ഇന്നലെ നടന്നത് 106 വിവാഹങ്ങളാണ്. എന്നാൽ പൂജ കഴിഞ്ഞ് നട തുറക്കാൻ വൈകിയതോടെ വിവാഹപ്പാർട്ടിക്കാർ തിക്കിത്തിരക്കി ഉന്തുംതള്ളുമായി മാറി. 106 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രത്തില്‍ നടന്നത്. രാവിലെ പന്തീരടി പൂജ കഴിഞ്ഞ് നട തുറക്കാന്‍ വൈകി. പന്തീരടി പൂജയ്ക്ക് നടയടച്ച്‌ 9.10നാണ് തുറന്നത്. 9നും 9.30നും ഇടയ്ക്കായിരുന്നു വിവാഹങ്ങളുടെ മുഹൂര്‍ത്തം. ഇതോടെ മുഹൂർത്തം തെറ്റാതിരിക്കാൻ വിവാഹ സംഘങ്ങള്‍ തങ്ങളുടെ വധുവിനെയും വരനെയും മണ്ഡപത്തിലേക്ക് കയറ്റാന്‍ തിടുക്കം കൂട്ടി. […]

10 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും: ജി.എസ്.ടിയിൽ ഇളവ് ആവശ്യപ്പെട്ട് വാഹന നിർമ്മാണ കമ്പനികൾ

ന്യൂഡല്‍ഹി: ജി.എസ്.ടി നിരക്കില്‍ ഇളവ് വരുത്തണമെന്ന് വാഹന നിര്‍മ്മാണ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇനിയും ഇടപെടുന്നതില്‍ വൈകിയാല്‍ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷത്തോളം പേരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും കമ്പനികള്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഓട്ടോമൊബൈല്‍ മേഖലയില്‍ നിലവില്‍15,000 കരാര്‍ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഇനിയും മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 10 ലക്ഷം പേരുടെ തൊഴില്‍ അപകടത്തിലാവുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് അദ്ധ്യക്ഷന്‍ രാജന്‍ വധേര പറഞ്ഞു. ന്യൂഡല്‍ഹിയില്‍ സംഘടനയുടെ […]