play-sharp-fill

കോൺഗ്രസ് നേതാവ് ശിവകുമാറിന് 800 കോടിയുടെ ബിനാമി സ്വത്ത്: കസ്റ്റഡി 17 വരെ നീട്ടി

ന്യൂഡല്‍ഹി : ഹവാല ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി സെപ്തംബര്‍ 17 വരെ നീട്ടി. ഡല്‍ഹി കോടതിയാണ് ചൊവ്വാഴ്ച വരെ ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിനല്‍കിയിട്ടുള്ളത്. അഞ്ചുദിവസം കൂടി കസ്‌റ്റഡിയില്‍ വേണമെന്ന ഇ.ഡി(എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്)യുടെ ആവശ്യം ഡല്‍ഹി കോടതി അംഗീകരിക്കുകയായിരുന്നു. ശിവകുമാറിന്‌ 800 കോടി രൂപയുടെ ബിനാമി സ്വത്തുണ്ടെന്നും കൂടുതല്‍ ചോദ്യംചെയ്യണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ്‌ കോടതിയില്‍ വ്യക്‌തമാക്കി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ ആരോപിച്ചു. അനധികൃതസ്വത്തിനെക്കുറിച്ചു വിശദീകരിക്കാന്‍ ശിവകുമാറിനു സാധിച്ചില്ല. 20 […]

തോക്കും കത്തികളുമായി നേപ്പാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊച്ചിയില്‍ കൈത്തോക്കുമായി നേപ്പാൾ സ്വദേശികൾ എക്‌സൈസിന്റെ പിടിയിൽ. നേപ്പാള്‍ സ്വദേശികളായ നവരാജ് ഖര്‍ത്തി മഗര്‍, കേശബ് പൂരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 23 ലിറ്റര്‍ മദ്യവും അഞ്ച് കത്തികളും കണ്ടെടുത്തു. ഓണക്കാലത്തെ വ്യാപക പരിശോധനക്കിടയിലാണ് വൈറ്റിലയിൽ സംശയാസ്പദമായ നിലയിൽ ഇരുവരെയും പിടികൂടുന്നത്. ബാഗിലാക്കി സൂക്ഷിച്ചിരുന്ന മദ്യം ഇവർ കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും 23 ലിറ്റര്‍ മദ്യവും കൈത്തോക്കും കണ്ടെടുത്തു. അഞ്ച് സ്പ്രിംങ്ങ് കത്തികളും 70,000 രൂപയും ഇവരില്‍ നിന്ന് പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ കഴിഞ്ഞ […]

ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും ഒന്നരവയസ്സുള്ള കുഞ്ഞ് തെറിച്ച് വീണത് വനത്തിനുള്ളിൽ: സ്വയം മുട്ടിലിഴഞ്ഞ് ചെക്ക് പോസ്റ്റിലെത്തിയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥർ; പഴനി യാത്ര കഴിഞ്ഞ് മടങ്ങവേ അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടെന്നറിഞ്ഞത് വീട്ടിലെത്തിയ ശേഷം

ഇടുക്കി: ഇടുക്കി രാജമലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന് രാത്രി പുറത്തേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്. ജീപ്പ് 50 കിലോമീറ്റർ പിന്നിട്ടതിന് ശേഷമാണ് മാതാപിതാക്കൾ‌ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കമ്പളിക്കണ്ടം സ്വദേശികളുടെയാണ് കുഞ്ഞ്. പഴനി യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുകയായിരുന്നു ഇവർ. രാജമല ചെക്ക് പോസ്റ്റിന് […]

കുടുംബ വഴക്ക്: യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

മറയൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കാന്തല്ലൂര്‍ മിഷ്യന്‍ വയല്‍ ആദിവാസികോളനിയിലെ ശുഭ (35) യെ ആണ് ഭര്‍ത്താവ് ജ്യോതിമുത്തു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപവാസികളാണ് മറയൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്. രക്തം വാര്‍ന്ന് കിടന്ന ശുഭയെ മറയൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക മകള്‍ സലീന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഓണക്കാലത്ത് ട്രാ​ഫി​ക് നി​യ​മം ലംഘിച്ചാൽ പിഴയീടാക്കില്ല: പ്രത്യേക ഓഫറുമായി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പി​ഴ​യീ​ടാ​ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​ കെ. ​ശ​ശീ​ന്ദ്രന്‍. ഓ​ണ​ക്കാ​ല​ത്ത് പി​ഴ​യീ​ടാ​ക്കു​ന്ന​തി​നുപകരം ബോ​ധ​വ​ത്ക​ര​ണം മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂടാതെ, ഗ​താ​ഗ​ത നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി നിലവില്‍ വന്നതിനുശേഷം വന്‍തുകയാണ് പി​ഴ​യി​ന​ത്തി​ല്‍ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത് പി​ഴ​യി​ന​ത്തി​ല്‍ 46 ല​ക്ഷം രൂ​പ ല​ഭി​ച്ചതായി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് പറഞ്ഞു. അതേസമയം, നോട്ടീസ് നൽകിയ പലരും പണം അടച്ചട്ടില്ല. അതുകൂടി എത്തുമ്പോൾ തുക ഇനിയും ഉയരും. അതായത് ഒരു […]

ഭാര്യയെ വാട്ട്‌സ്‌ആപ്പിലൂടെ മൊഴി ചൊല്ലി പ്രവാസി മലയാളി; മൊഴി ചൊല്ലിയുള്ള ഓഡിയോ സന്ദേശം അയച്ചത് വിദേശത്ത് വെച്ച്; മുത്തലാഖ് നിയമപ്രകാരം കേസെടുത്ത് പോലീസ്

കാസര്‍കോട്: ഭാര്യയെ വാട്ട്‌സ്‌ആപ്പിലൂടെ മൊഴിചൊല്ലിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ഏലിയാല്‍ സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. വിദേശത്ത് നിന്നും വാട്ട്‌സ്‌ആപ്പിലേക്ക് മൊഴിചൊല്ലിക്കൊണ്ടുള്ള ശബ്ദസന്ദേശം അയക്കുകയായിരുന്നുവെന്നാണ് മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ 15 നാണ് ഭര്‍ത്താവ് മൊഴിചൊല്ലിയതെന്ന് പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. സഹോദരന്റെ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നു. ഒരു മാസം മുമ്പ് നാട്ടിലെത്തിയ അഷ്‌റഫ് മറ്റൊരു […]

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്തിലൂടെ മൊബൈൽഫോണിൽ സംസാരിച്ചാലും പിടിവീഴും

കൊച്ചി: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴിയിലൂടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം നിയമവിരുദ്ധം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥ. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ മാത്രമല്ല മറ്റൊരുവിധത്തിലുള്ള ആശയവിനിമയസംവിധാനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്ന് 37-ാം ഭേദഗതിയില്‍ പറയുന്നു. മൊബൈല്‍ഫോണ്‍ വാഹനങ്ങളുമായി ബന്ധിപ്പിച്ച്‌ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയില്‍ സെന്‍ട്രല്‍ കണ്‍സോളിലെ ടച്ച്‌ സ്‌ക്രീനിലൂടെ മൊബൈല്‍ഫോണ്‍ നിയന്ത്രിക്കാം. കോള്‍ചെയ്യാനും സ്വീകരിക്കാനും കഴിയും. മൊബൈല്‍ഫോണോ ഹെഡ്‌സെറ്റോ എടുക്കാതെ സംസാരിക്കാം. വാഹനത്തിലെ സ്റ്റീരിയോസംവിധാനം ഇതിനുപയോഗിക്കാം. ഇതും അപകടങ്ങള്‍ക്കിടയാക്കും. ഫോണ്‍ ചെയ്യണമെങ്കിലോ സ്വീകരിക്കണമെങ്കിലോ ഡ്രൈവര്‍ ടച്ച്‌ സ്‌ക്രീനില്‍ കൈയെത്തിക്കണം. സ്‌ക്രീനില്‍നിന്ന് വിളിക്കേണ്ടയാളിന്റെ പേര് […]

പാലായിൽ ജോസ് ടോമിന് പാരയുമായി അപരൻ ടോം തോമസ് : പിന്നിൽ ഇടത് നേതാക്കളെന്ന് ആരോപണം

പാല: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് പാരയുമായി അപരൻ. റബര്‍ കര്‍ഷകനായ ടോം തോമസാണ് പാലായിൽ ജോസ് ടോമിന് തലവേദനയായി രംഗപ്രവേശനം നടത്തിയിരിക്കുന്നത്. വോട്ടിംഗ് മെഷിനീല്‍ ജോസ് ടോമിന്റെ പേര് ഏഴാമതും ടോം തോമസിന്റെ പേര് ഒന്‍പതാമതുമാണ് രേഖപ്പെടുത്തുന്നത്. ഇതുമൂലം വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമോ എന്ന പേടിയിലാണ് പാലായിലെ യുഡിഎഫ് വിഭാഗം. ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വവും എല്‍ഡിഎഫും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് ടോം തോമസ് പറയുന്നത്. സൂഷ്മപരിശോധനാ വേളയില്‍ […]

മാവേലി സ്റ്റോറുകളിൽ ഓണത്തിനെത്തിച്ച സബ്‌സിഡി ഭക്ഷ്യധാന്യങ്ങൾ മറിച്ച് വിൽക്കുന്നു; മിന്നൽ പരിശോധന നടത്തി കൈയോടെ പിടികൂടാൻ വിജിലൻസ്

തി​രു​വ​ന​ന്ത​പു​രം: മാ​വേ​ലി സ്​​റ്റോ​റു​ക​ളിലൂടെ ഓ​ണ​ക്കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച സ​ബ്സി​ഡി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ക​രി​ഞ്ച​ന്ത​യി​ല്‍ മ​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ല്‍ അന്വേഷണവുമായി സ​പ്ലൈ​കോ വി​ജി​ല​ന്‍​സ്. അ​ന​ധി​കൃ​ത സ​ബ്സി​ഡി ബി​ല്ലി​ങ് ന​ട​ത്തി​യ 10ഓ​ളം മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ലെ മാ​നേ​ജ​ര്‍​മാ​ര്‍ വി​ജി​ല​ന്‍​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​പ്ലൈ​കോ​യു​ടെ ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ലും ന​ട​ന്ന ബി​ല്ലി​ങ്ങു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നാ​ണ് വി​ജി​ല​ന്‍​സി​െന്‍റ തീ​രു​മാ​നം. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 31ന് ​മാ​ത്രം വി​വി​ധ ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ രാ​ത്രി എ​ട്ട് മ​ണി​ക്കു ശേ​ഷം 964 ഓ​ളം സ​ബ്സി​ഡി ബി​ല്ലി​ങ്ങാ​ണ് […]

സ്ഥിരം സവാരിക്കിടെ ഓട്ടോക്കാരനുമായി പ്രണയം: 8 മാസത്തെ ദാമ്പത്യത്തിനൊടുവിൽ ടെക്‌നോപാർക്ക് മുൻ ജീവനക്കാരി വാടക വീട്ടിൽ മരിച്ച നിലയിൽ

നേമം: ടെക്നോപാർക്കിലെ മുൻ ജീവനക്കാരി വാടക വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം അമ്പലത്തിൻകര സെറ്റിൽമെന്റ് കോളനിയിൽ രാജൻ-തുളസി ദമ്പതികളുടെ മകൾ രേഷ്മ (24) ആണ് ഇന്നലെ മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുക്തർ അഹമ്മദ് പോലീസ് നിരീക്ഷണത്തിലാണ്. പുതിയ കാരയ്ക്കാമണ്ഡപത്തിനു സമീപം വാടകവീട്ടിൽ താമസിച്ചു ഇരുവരും തമ്മിൽ സ്ഥിരം വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് മുക്തർ അഹമ്മദിനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈകുന്നേരം 3 മണിയ്ക്ക് ശേഷം മുക്താർ ഒരു ഓട്ടോയിൽചലനമറ്റ രേഷ്മയെയും കൊണ്ട് […]