play-sharp-fill

തോറ്റ് തുന്നം പാടിയിട്ട് മാസങ്ങളായി: എന്നാലും സർക്കാർ വസതി ഒഴിയാതെ മുൻ എംപിമാർ; 80ഓളം എംപിമാർ ഇപ്പോഴും ഓസിൽ താമസിക്കുന്നു

ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞിട്ടും സർക്കാർ വസതികളിൽ നിന്നും ഒഴിയാതെ കിടക്കുന്നത് 80 ഓളം മുൻ എംപിമാർ. വസതി ഒഴിയാന്‍ മടിക്കുന്ന മുന്‍ എം.പിമാര്‍ക്കെതിരെ പൊതുസ്ഥലം അന്യായമായി കൈയടക്കിവയ്ക്കുന്നത് സംബന്ധിച്ച പബ്ലിക് പ്രിമൈസിസ്(എവിക്ഷന്‍ ഓഫ് അണ്‍ അതോറൈസ്ഡ് ഒകുപന്റ്) ആക്‌ട് പ്രകാരം നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാത്ത 200 ഓളം മുന്‍ എം.പിമാര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റ് 19ന് സി.ആര്‍ പാട്ടീല്‍ അധ്യക്ഷനായ ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നോട്ടിസ് നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വസ്തുവകകളും എടുത്ത് വസതി ഒഴിയണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കുടിയിറക്കല്‍ നോട്ടിസ് നല്‍കിയതിന് […]

നല്ല പിടയ്ക്കുന്ന മത്തിയുമായി തിരമാലകൾ തീരത്ത്; ഓരോ തിരമാലയിലും കരയ്ക്കടിഞ്ഞത് പിടയ്ക്കുന്ന മത്തിക്കൂട്ടം ; കൈയിൽ കിട്ടിയ മീനെല്ലാം വാരിയെടുത്തു; മത്തി ചാകരയിൽ മതി മറന്ന് പ്രദേശവാസികൾ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറത്ത് ‘മത്തി’ ചാകര. തിരയോടൊപ്പം തീരത്തെത്തിയത് നല്ല പിടയ്ക്കുന്ന മത്തിക്കൂട്ടമാണ്. ചട്ടിയും കലവും എന്നുവേണ്ട, കൈയ്യില്‍ കിട്ടിയ പാത്രങ്ങളുമായി ആളുകള്‍ ഓടിയെത്തി മത്തി വാരിക്കൂട്ടി. കാഞ്ഞങ്ങാടിന്റെ തീരദേശഗ്രാമമായ ചിത്താരിയിലും അജാനൂരിലുമാണ് മത്തി ചാകര ഉണ്ടായത്. ചിത്താരിയില്‍ അഴിമുഖം മുതല്‍ ചേറ്റുകുണ്ട് വരെ നാലു കിലോമീറ്റര്‍ നീളത്തിലും അജാനൂരില്‍ അഴിമുഖത്തോട് ചേര്‍ന്ന് തെക്കോട്ട് രണ്ടു കിലോമീറ്റര്‍ ദൂരം വരെയുമാണ് മത്തികള്‍ ഒഴുകിപ്പരന്നത്. ഈ പ്രതിഭാസം മുക്കാല്‍ മണിക്കൂറോളം നീണ്ടു. തിരമാലകള്‍ ഒരേസമയം ഇത്രയധികം മീന്‍ വര്‍ഷിക്കുന്നത് ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നാണ് പുതുതലമുറയിലെ […]

തൃശ്ശൂരിൽ ഇന്ന് പുലിക്കളി; മേളത്തിനൊപ്പം ചുവട് വെച്ച് അരമണി കിലുക്കിയിറങ്ങുന്നത് 300ഓളം പുലികൾ

തൃശ്ശൂർ : ഓണാഘോഷത്തിന്റെ കലാശക്കൊട്ടുമായി തൃശ്ശൂർ നഗരത്തിൽ ഇന്ന് പുലികളി. നഗരത്തിൽ പുലികളിറങ്ങാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. കാഴ്ചക്കാരെ കീഴടക്കി ഈ പുലികള്‍ മടങ്ങുന്നതോടെയാണ് തൃശൂരിന്റെ ഓണത്തിന് സമാപനമാവുന്നത്. വൈകിട്ട് നാല് മണി മുതലാണ് പുലിക്കളി ആരംഭിക്കുക. ഇത്തവണ ആറ് ടീമുകളിലായി ഏകദേശം 300 പുലികളാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുക. കൂട്ടത്തിൽ 3 പെണ്‍പുലികളുമുണ്ട്. ആദ്യ പുലിക്കളിസംഘത്തെ 4.30ന് ബിനി ജംക്ഷനില്‍ ഫ്ലാഗ് ഓഫ് ചെയ്യും. പാലസ് റോഡിലൂടെ ഒരു സംഘവും ബാക്കി നാലു സംഘങ്ങള്‍ എംജി […]

വീടിനുള്ളിൽ വൃദ്ധന്റ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പന്തളത്ത് വൃദ്ധന്റ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പന്തളം മൂലയില്‍ ഇടപ്പുരയില്‍ നാരായണന്‍ ആചാരിയെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ ഒറ്റക്കായിരുന്നു നാരായണന്‍ ആചാരി താമസിച്ചിരുന്നത്. വീട്ടുകാര്‍ കായംകുളത്ത് പോയി രാത്രി വൈകിയാണ് എത്തിയത്. രാവിലെ ചായ്പ്പില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് നാരായണനെ മരിച്ച നിലയില്‍ കണ്ടത്.തുടര്‍ന്ന് പന്തളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നും സംശയിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം […]

മദ്യം ചോദിച്ചിട്ട് നൽകാത്തതിൽ ബാറിൽ അക്രമം: രണ്ട് പ്രവർത്തകരെ സംഘടനയിൽ നിന്നും പുറത്താക്കി ഡിവൈഎഫ്ഐ

ഇടുക്കി: തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഡിവൈഎഫ്ഐ. രണ്ടുപേരെ സംഘടനയിൽ നിന്നും പുറത്താക്കി. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് പുറത്താക്കിയത്. ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരേയും പുറത്താക്കിയത്. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് മനസിലായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് ബ്ലോക്ക്‌ സെക്രട്ടറി അരുൺ പറഞ്ഞു. മദ്യം ചോദിച്ച് എത്തിയ ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഉൾപ്പെട്ട നാലംഗ ഗുണ്ടാ സംഘം […]

മരടിലെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോകേണ്ടി വരില്ല, പാർട്ടി ഒപ്പമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍; ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശനിയാഴ്ച രാവിലെ ഫ്‌ളാറ്റിലെത്തി ഉമടകളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് വാങ്ങി താമസിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നത് വിചിത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സിപിഎം ഒപ്പമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. മരട് ഫ്ലാറ്റ് വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞിരുന്നു. ഏതു തരത്തില്‍ ഇടപെടണമെന്ന് ആലോചിക്കുകയാണ്, […]

സിഗരറ്റ് മുതൽ ക്യാരി ബാഗ് വരെ നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 12 തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം. ബീവറേജസില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിഗരറ്റ് ബട്ട്‌സില്‍ ഉപയോഗിക്കുന്ന തെര്‍മോകോള്‍ എന്നിവ നിരോധിക്കുന്നവയില്‍ ഉള്‍പ്പെടും. ക്രമേണ പൂര്‍ണമായും ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഘട്ടംഘട്ടമായി എല്ലാം നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ എന്‍ഡിടിവിയോട് പറഞ്ഞു. നിരോധിക്കേണ്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ കേന്ദ്രമനലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കും. 50 മൈക്രോണില്‍ കുറഞ്ഞ കാരി ബാഗ്, നോണ്‍ വൂവണ്‍ കാരി ബാഗ്, ചെറിയ […]

മരടിലെ ഫ്ലാറ്റുകള്‍: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണം; രമേശ് ചെന്നിത്തല

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം. ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. “ഫ്ലാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപ്പെടണം.ഇരയ്ക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കുകയല്ല വേണ്ടത്. താമസക്കാരുടെ അഭിപ്രായം കൂടി കേട്ടശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം”. രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഫ്ലാറ്റ് […]

ഭാരത് പെട്രോളിയവും വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ.) ഭൂരിഭാഗം ഓഹരികൾ കേന്ദ്ര സർക്കാർ വിദേശ എണ്ണക്കമ്പനിക്ക് വിൽക്കാനൊരുങ്ങുന്നു. പൊതുമേഖലാ കമ്പനികളിൽ സർക്കാരിന്റെ നിയന്ത്രണം കുറയ്‌ക്കുന്ന നടപടികളുടെ ഭാഗമായാണിത്. അതേസമയം,​ ബി.പി.സി.എല്ലിനെ സ്വകാര്യവത്‌കരിക്കാൻ പാർലമെന്റിന്റെ അനുമതി ആവശ്യമാണ്.ബി.പി.സി.എല്ലിൽ 53.3 ശതമാനം ഓഹരി പങ്കാളിത്തമാണ് സർക്കാരിനുള്ളത്. ആഭ്യന്തര പെട്രോളിയം രംഗത്ത് ആഗോള കമ്പനികളെ എത്തിക്കാൻ കേന്ദ്രസർക്കാരിന് താത്പര്യമുണ്ട്. ഏറെക്കാലമായി പൊതുമേഖലാ കമ്പനികളുടെ കുത്തകയാണ് റീട്ടെയിൽ എണ്ണവിതരണം. ഇതിൽ മാറ്റമുണ്ടാക്കുകയും ലക്ഷ്യമാണ്. ലോകത്തിലെ തന്നെ വലിയ കമ്പനികളിൽ ഒന്നായ സൗദി അരാംകോയ്ക്ക് ഇന്ത്യയിൽ […]

ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചു: ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു

പാലക്കാട്: ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. സംഭവത്തിൽ ജൈനിമേട് നൂര്‍ജഹാന്‍സില്‍ ഷിഹാബുദ്ദീ(46)നെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഷിഹാബുദ്ദീന്റെ ഭാര്യ റാബിനിഷ (36)യ്ക്കും പതിനേഴുകാരിയായ മകള്‍ക്കും നേരെയാണ് ആസിഡാക്രമണമുണ്ടായത്. കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പാലക്കാട് വടക്കന്തറയില്‍ വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. റാബിനിഷയും മകളും ഒരു മുറിയിലും ഷിഹാബുദ്ദീനും ഇളയ കുട്ടിയും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ ബഹളം കേട്ട് എത്തുമ്പോഴേയ്ക്കും പൊള്ളലേറ്റ് പിടയുകയായിരുന്നു റാബിനിഷ. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ […]