play-sharp-fill

മഴക്കെടുതി: കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായം : വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതർക്ക് സർക്കാർ അടിയന്തിര സഹായം പ്രഖാപിച്ചു. മഴക്കെടുതിയിൽ ദുരിതം നേരിട്ട കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായം നൽകുമെന്ന്‌ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്ത പ്രതികരണ നിധിയിൽനിന്നാണ്‌ തുക അനുവദിക്കുന്നത്‌. തകർന്ന വീടുകൾക്ക് 4 ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ 6 ലക്ഷം ഉൾപ്പെടെ 10 ലക്ഷം നൽകാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. കൂടാതെ പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ദുരന്ത നിവാരണ […]

കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയിൽ ജോലി: കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും നല്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാൻ മന്ത്രിസഭാ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജസീലയ്ക്ക് മലയാളം സര്‍വകലാശാലയിൽ നിയമനവും കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയിരുന്നു. അതേസമയം കേസിൽ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്തമാസം […]

അതിതീവ്ര മഴ : ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം

ഇടുക്കി:വീണ്ടും മഴ ശക്തമാകുന്നതോടെ ഇടുക്കിയിൽ അതീവ ജാഗ്രതാ നിർദ്ദേശം. രാത്രി തോരാതെ പെയ്ത മഴക്ക് രാവിലെ അൽപ്പ ശമനമുണ്ടായങ്കിലും നിലവിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണെന്നാണ് വിവരം. 71.04 എം എം ആണ് ഇപ്പോൾ ഇടുക്കിയിലെ ശരാശരി മഴ. നിലവിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി പെയ്യുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മൂന്ന് ദിവസമായി മാറി നില്‍ക്കുന്ന മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോയവരോട് മടങ്ങിയെത്താന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ താല്കാലിമായി […]

കവളപ്പാറയിൽ തിരച്ചിൽ നിർത്തി : രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കവളപ്പാറ: കവളപ്പാറയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചത്. ഏതു നിമിഷവും മണ്ണിടിഞ്ഞു വീഴാറായ അവസ്ഥയായതിനാൽ രക്ഷാപ്രവർത്തകരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മഴ മാറിയാൽ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ഹെൽമറ്റും ധരിച്ച് ബൈക്കിൽ യാത്ര പോകാനിരിക്കുന്ന നിലയിൽ പ്രിയദർശന്റെ മൃതദേഹം: കവളപ്പാറയിലെ കാഴ്ച കരളലിയിപ്പിക്കുന്നത്

കവളപ്പാറ: ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് ഹൃദയഭേദകമായ കാഴ്ചകളാണ്. അപകടം നടന്ന ദിവസങ്ങൾക്ക് ശേഷം പ്രിയദർശൻ എന്ന യുവാവിന്റെ മൃതദേഹം ലഭിച്ചത് സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച്‌ ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു. അപ്രതീക്ഷിതമായാണ് ഈ വൻ വിപത്ത് ഉണ്ടായതെന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി. തിങ്കളാഴ്ചയാണ് പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ നിന്ന് മറിഞ്ഞ് പോലും വീഴാന്‍ പറ്റാത്ത തരത്തില്‍ പ്രിയദര്‍ശന്‍ മണ്ണിനടിയില്‍ പുതഞ്ഞ് പോവുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ ദിവസം തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ച്‌ നില്‍ക്കുകയായിരുന്നു പ്രിയദര്‍ശന്‍. ഇതിനിടയിൽ അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് […]

പിഞ്ചോമനയുടെ ക്യാൻസർ ചികിത്സയ്ക്കായുള്ള പണം പ്രളയ ദുരിതാശ്വാസത്തിലേക്ക്: അനസിന്റെ മകന് ആര്‍സിസിയില്‍ ചികിത്സ ഉറപ്പുവരുത്തുമെന്ന് കെകെ ശൈലജ

തിരുനന്തപുരം : പിഞ്ചു മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച കുടുംബത്തിന് കൈത്താങ്ങുമായി സർക്കാർ. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടു വന്നത്. അനസിന്റെ വലിയ മനസിനെ അഭിനന്ദിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അദ്ദേഹത്തിന്റെ മകന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. “ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച […]

വടിവാളുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ കസേരകൊണ്ട് അടിച്ചോടിച്ച് വൃദ്ധദമ്പതികൾ: വൈറലായി വീഡിയോ

ചെന്നൈ: ആയുധങ്ങളുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ മനക്കരുത്ത് കൊണ്ട് നേരിട്ട വൃദ്ധ ദമ്പതികളുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ദമ്പതികളായ ഷണ്‍മുഖവേല്‍, സെന്താമര എന്നിവരാണ് മോഷ്ടാക്കളെ കസേര കൊണ്ട് അടിച്ചോടിച്ചത്. പിന്നിലൂടെ വന്ന കള്ളൻ തോർത്ത് ഉപയോഗിച്ച് കസേരയിലിരിക്കുന്ന ഗൃഹനാഥന്റെ കഴുത്തിൽ കുരുക്കുന്നത് വീഡിയോയിൽ കാണാം. ശബ്ദം കേട്ട് ഇദ്ദേഹത്തിന്റെ ഭാര്യയും വീടിനകത്ത് നിന്ന് പുറത്തേക്ക് വരുന്നു. തുടർന്ന് വടിവാളുകളുമായി മുഖം മറച്ചെത്തിയ കള്ളന്മാരെ ഇവർ രണ്ടുപേരും ചേർന്ന് അടിച്ചോടിക്കുകയാണ്. [youtube https://www.youtube.com/watch?v=oZBaK2ZuDsw]

കേരളത്തിൽ വീണ്ടും കനത്ത മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും ആരംഭിച്ചു. ഇതോടെ മൂന്ന് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും ശക്തി പ്രാപിച്ചത്. വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം നീങ്ങുന്നതെന്നും കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ […]

ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കില്ല: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

കൊച്ചി: ശ്രീറാം വെങ്കിട്ടരാമനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീർ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും കേസില്‍ തുടരുന്നെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. മാത്രമല്ല കേസിന്റെ തെളിവുശേഖരണത്തിലുള്‍പ്പെടെ സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തോട് കൈയ്യേറി യൂസഫലിയുടെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം: ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ച് നാട്ടുകാർ

തൃശ്ശൂർ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സ്ഥാപകനുമായി യൂസഫലിയുടെ തോട് കൈയേറ്റം നാട്ടുകാര്‍ ഒഴിപ്പിച്ചു. തൃശ്ശൂർ നാട്ടികയിലെ യൂസഫ് അലിയുടെ വൈ മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടാണ് പ്രദേശവാസികള്‍ ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ചത്. മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത് ഇവിടെ നിലനിന്നിരുന്ന അങ്ങാടിത്തോട് എന്ന തോട് നികത്തിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കനത്ത മഴ പെയ്തപ്പോള്‍ തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ട് വെളളക്കെട്ട് രൂക്ഷമായി. വെളളം കെട്ടി നിന്ന് റോഡിലും സമീപത്തെ വീടുകളിലേക്കും വെളളം കയറി. ഒടുവില്‍ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധികള്‍ സ്ഥലത്തെത്തി വൈ […]