play-sharp-fill

കാതിലെ കടുക്കൻ ഊരി ദുരിതാശ്വാസ നിധിയിലേക്ക് നൽകി ക്ഷേത്ര മേൽശാന്തി: ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ ആര്‍ക്കാണ് നമ്മെ തോല്‍പ്പിക്കാന്‍ കഴിയുക; സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നല്‍കുന്നവര്‍, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏല്‍പ്പിക്കുന്നവര്‍, സമ്പാദ്യക്കുടുക്ക അപ്പാടെ ഏല്‍പ്പിക്കുന്ന കുട്ടികള്‍, ദുരിതാശ്വാസ നിധി ശക്തിപ്പെടുത്താനുള്ള ജന മനസ്സുകളുടെ നിശ്ചയദാര്‍ഢ്യം തൊട്ടറിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ കടുക്കന്‍ ഊരി ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് നല്‍കിയ ക്ഷേത്ര മേല്‍ശാന്തിയെ കുറിച്ചും മുഖ്യമന്ത്രി കുറിച്ചു. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്. ‘ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അദ്ദേഹം കാതിലെ കടുക്കന്‍ ഊരി നല്‍കിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള […]

കവളപ്പാറയിൽ 2 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു: ലഭിച്ചത് 8 വയസ്സുകാരൻ കിഷോറിന്റെയും സഹോദരന്റെയും ചേതനയറ്റ ശരീരങ്ങൾ: ദുരന്ത ഭൂമിയിൽ മരിച്ചവരുടെ എണ്ണം 35 ആയി

മ​ല​പ്പു​റം: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. എട്ട് വയസുകാരൻ കിഷോറിന്‍റെയും സഹോദരന്‍റെയും മൃതദേഹമാണ് രാവിലെ നടന്ന തിരച്ചിലിൽ കണ്ടെത്തിയത്. ഇതോടെ ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാത്രം മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരെയാണ് കണ്ടെത്താനുള്ളത്. കവളപ്പാറയിൽ ഇന്നും മഴ മാറി നിൽക്കുന്നതിനാൽ ഊർജിത തെരച്ചിലാണ് നടക്കുന്നത്. കൂടുതൽ പേരെ കാണാതായി എന്ന് സംശയിക്കുന്ന മേഖലകളിലാണ് രാവിലെ തെരച്ചിൽ പുരോഗമിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വൈകിട്ട് ആറ് മണിയോടെയാണ് കവളപ്പാറയിലെത്തുക. ദുരന്ത സ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും […]

വെള്ളം കയറിയ വീട്ടിലേക്ക് തിരികെ എത്തിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

തൃ​ശൂ​ർ: വെ​ള്ളം​ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. എ​റി​യാ​ട് അ​ത്താ​ണി​യി​ൽ എം​ഐ​ടി സ്കൂ​ളി​നു സ​മീ​പം പു​ല്ലാ​ർ​ക്കാ​ട്ട് ആ​ന​ന്ദ​ൻ (55) ആ​ണ് മ​രി​ച്ച​ത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ആനന്ദനും കുടുംബവും കൊടുങ്ങല്ലൂർ എറിയാട് വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീട് വൃത്തിയാക്കാൻ വന്നതായിരുന്നു ആനന്ദൻ. എന്നാൽ ഇദ്ദേഹത്തെ പിന്നീട് വീട്ടിലേക്കുള്ള വഴിയിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദുരന്തങ്ങളുടെ കാരണം കുട്ടികൾക്ക് പോലുമറിയാം:അറിയാത്തത് ജനപ്രതിനിധികൾക്ക്; വിമർശനവുമായി വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: പരിസ്ഥിതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ തള്ളിയതാണ് കേരളത്തിലുണ്ടായ ദുരന്തത്തിന് കാരണമെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. വയൽ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിൻ മുകളിലെ തടയണ നിർമാണവുമെല്ലാം ദുരന്ത കാരണമാണെന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നും വിഎസ് തൻ്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിച്ചു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയർന്നുകഴിഞ്ഞു. കേരളത്തെ കേരളമാക്കി നിലനിർത്തിപ്പോന്ന പശ്ചിമഘട്ട മലനിരകളിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാൻ […]

പുഴയ്ക്ക് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റും: സബ് കളക്‌ടർ രേണു രാജ്

ഇടുക്കി:കനത്ത മഴയില്‍ മുതിരപ്പുഴ കരകവിഞ്ഞതോടെ മൂന്നാര്‍ മേഖലയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്യ്ത സാഹചര്യത്തെ ഗൗരവമായി കാണുന്നുവെന്ന് ദേവികുളം സബ്കലക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിന് തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകും. വേണ്ടിവന്നാൽ പുഴയ്ക്ക് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനം. മൂന്നാറില്‍ പ്രളയം ആവര്‍ത്തിച്ചതോടെയാണ് കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സബ് കലക്ടര്‍ രംഗത്തെത്തിയത്. മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയമൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നിര്‍മാണങ്ങളും, പുഴ കൈയ്യേറ്റവുമാണ് മൂന്നാറിലെ […]

ഹൃദയംതകർത്ത് കവളപ്പാറയും പുത്തുമലയും : മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് ഇനിയും മുപ്പതോളംപേർ

മലപ്പുറം: ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നു നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഏ​ഴു ​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയിരുന്നു. അതേസമയം, ഇനിയും മുപ്പതോളം പേരെ കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. ഇന്ന് രാവിലെ ഏഴരയോടെയാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്. മഴ മാറി നിന്നതിനെ തുടര്‍ന്ന് ദ്രുതഗതിയിലാണ് ഇപ്പോൾ രക്ഷാപ്രവര്‍ത്തനം. 14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ട് നാല് ടീമുകളായി തിരിഞ്ഞാണ് ദുരന്തഭൂമിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. അതേസമയം […]

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റിൽ

കൊച്ചി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി അഭിജിത്തി(24)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം ഹോട്ടലില്‍ ജീവനക്കാരനായ ഇയാള്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നില്‍ക്കുമ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത് .ഇയാളില്‍ നിന്നും 2 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇത് അര ഗ്രാം കൈവശം വെച്ചാല്‍ പോലും 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന മാരകമായ മയക്കു […]

തെരുവിൽ ചെരുപ്പ് തുന്നി കിട്ടിയ 10000 രൂപ ദുരിതബാധിതർക്ക് നൽകി രാജസ്ഥാന്‍കാരി ലിസി: കൈകൂപ്പുന്നു കേരളം, ഈ നന്മയ്ക്ക് മുന്നിൽ

കോഴിക്കോട്: മനുഷ്യർ ദൈവങ്ങളായി മാറുന്ന അപൂർവ കാഴ്ചകൾക്കാണ് ഈ പ്രളയകാലത്തിൽ കേരളം സാക്ഷിയാകുന്നത്. പ്രളയത്തില്‍ മുങ്ങുന്ന കേരളത്തെ കരകയറ്റാന്‍ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകിയിരിക്കുന്നത് തെരുവോരത്ത് ചെരിപ്പുകുത്തി ജീവിതമാർഗ്ഗം കണ്ടെത്തുന്ന രാജസ്ഥാന്‍കാരി ലിസിയാണ്. ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍, തെരുവോര തൊഴിലാളി യൂണിയന്‍ എന്നിവയിൽ സജീവ പ്രവർത്തകയായ ലിസി പേരാമ്പ്ര ബസ്സ്റ്റാന്‍ഡിന്റെ ഓരത്തിരുന്ന് പൊട്ടിയ ചെരിപ്പുകള്‍ തുന്നിക്കിട്ടുന്ന തുച്ഛമായ തുക സ്വരൂപിച്ച്‌ വെച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് സംഭാവന നൽകുന്നത്. കഴിഞ്ഞവര്‍ഷം താണ്ഡവമാടിയ പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ പതിനായിരം രൂപയും […]

കാമുകിയുമായി പ്രണയമെന്ന് സംശയം : തർക്കം മൂത്ത് ബിരുദ വിദ്യാർഥിയെ കൗമാരക്കാരൻ കുത്തിക്കൊന്നു

ഡൽഹി: കാമുകിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിയെ കൗമാരപ്രായക്കാരൻ കുത്തിക്കൊന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ശുഭം ശ്രീവാസ്തവ(19)യാണ് കൊല്ലപ്പെട്ടത്. അമൻ എന്ന കൗമാരക്കാരനാണ് കൊലയാളി. ശ്രീവാസ്‌തവും ഒരു പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ അകന്നു. ഈ പെൺകുട്ടിയും അമനും തമ്മിൽ പ്രണയമാണെന്ന സംശയത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്ച വിഷയം ഒത്തുതീർക്കുന്നതിനായി പട്ടേൽ നഗറിലെ റോക് ഗാർഡനിലേക്ക് അമൻ, ശ്രീവാസ്‌തവിനെ വിളിച്ചുവരുത്തി. ഇവിടെ വെച്ച് അമനും സുഹൃത്തുക്കളും ചേർന്ന് ശ്രീവാസ്തവയെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ശ്രീവാസ്‌തവിന് ഒപ്പമുണ്ടായിരുന്ന ശുഭം ഗുപ്ത, ലോകേഷ് […]

ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി നരേന്ദ്രമോദി! രാഹുലല്ല, പ്രതിപക്ഷത്തെ നയിക്കാന്‍ മമത മതി;കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റും നടത്തിയ സര്‍വെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണെന്ന് ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റും ചേര്‍ന്ന് നടത്തിയ മൂഡ് ഒഫ് ദി നേഷന്‍ സര്‍വേ. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്റു, അടല്‍ ബിഹാരി വാജ്പേയി തുടങ്ങിയവരെ പിന്നിലാക്കിയാണ് മോഡി ജനകീയ പ്രധാമന്ത്രി എന്ന പദം സ്വന്തമാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും മോദിയാണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടു. 14 ശതമാനം പേരുടെ വോട്ടുകള്‍ നേടിയ ഇന്ദിരാ ഗാന്ധിയാണ് തൊട്ടുപിന്നില്‍. അതെ സമയം […]