play-sharp-fill

ദുരിതാശ്വാസ ക്യാംപിലെ പണപ്പിരിവ്: ഓമനക്കുട്ടനോട് മാപ്പ് പറഞ്ഞു സർക്കാർ; കേസ് പിൻവലിക്കാൻ കളക്ടറുടെ നിർദ്ദേശം

ചേര്‍ത്തല: ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെതിരെ നടപടി സ്വീകരിച്ചതിൽ മാപ്പ് ചോദിച്ച് സർക്കാർ. ദുരന്തനിവാരണ അതോറിറ്റി തലവന്‍ ഡോ വി വേണുവാണ് ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഇതേതുടർന്ന് കേസ് പിൻവലിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഓമനക്കുട്ടന്‍ കഴിഞ്ഞ പ്രളയ കാലത്തും ക്യാംപിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തിയ ആളാണെന്ന് മനസ്സിലായെന്നും ഓട്ടോക്കൂലി കൊടുക്കാനായാണ് അദ്ദേഹം പണം പിരിച്ചതെന്നും വേണു തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. പോലീസ് […]

പൊലീസുകാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച സംഘം പിടിയിൽ

ആലപ്പുഴ : വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ പൊലീസുകാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു കടന്നു കളയാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ശങ്കരമംഗലം വീട്ടില്‍ എം.രാഹുല്‍ (29), പത്തനംതിട്ട നിരണം മഠത്തില്‍ വീട്ടില്‍ ടി.സാജന്‍ (31) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. ചേര്‍ത്തലയില്‍ വച്ചാണ് ബൈക്കില്‍ വരികയായിരുന്ന തൃപ്പുണിത്തുറ എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ ശരത് ബാബുവിനെ കാറിലെത്തിയ സംഘം സ്‌പ്രേ അടിച്ചത്.

ശവപ്പെട്ടിക്കടക്കാരനോട് സ്വർണപ്പണയം വേണോയെന്ന് വിളിച്ച് ചോദിച്ച മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി

സ്വർണപ്പണയം വേണോയെന്ന് കസ്റ്റമറെ വിളിച്ച് ചോദിച്ച മുത്തൂറ്റ് ഫിനാൻസ് കമ്പനി ജീവനക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി. മുത്തൂറ്റ് ഫിനാൻസിലെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവിന്റെ ഫോൺ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കസ്റ്റമറെ വിളിച്ച് സ്വർണപ്പണയം ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന പെൺകുട്ടിയോട് ഇങ്ങനെ ചെയ്യരുതെന്നും കഷ്ടപ്പാടും ദുരിതവും വരുമ്പോഴാണ് ആളുകൾ സ്വർണം പണയം വയ്ക്കുന്നതെന്നും കസ്റ്റമർ പറയുന്നു. “മാര്‍ക്കറ്റിംഗിന് വേണ്ടി ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇത് മാനേജ്‌മെന്റിനേയും അറിയിക്കണം. സ്വര്‍ണം പണയം വേണമെന്നുള്ളവർ നിങ്ങളെ തേടിയെത്തും. ഇന്ത്യ മുഴുവന്‍ ശാഖകള്‍ ഉണ്ടല്ലോ. ” “എനിക്കും […]

എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തി എം.എസ് പരമേശ്വരന്‍ നമ്പൂതിരി

പത്തനംതിട്ട : എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും എം.എസ് പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മലപ്പുറം, തിരുനാവായ സ്വദേശിയാണ് സുധീര്‍. ആലുവ സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, സന്നിധാനം സ്പെഷൽ കമ്മിഷണർ എം.മനോജ്, ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് രാമൻ, ദേവസ്വം കമ്മിഷണർ എച്ച്.ഹർഷൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. 9ാമത്തെ നറുക്കിലാണ് എ.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെയുള്‍പ്പടെ മേല്‍ശാന്തിയായിരുന്നു […]

മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തി: കേരളത്തിൽ ആദ്യമായി നടപടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യത്തെ കേസ് കോഴിക്കോട് താമരശേരി കോടതിയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിക്ക് ജീവിതച്ചെലവ് നൽകാൻ പോലും ഇയാൾ തയാറായില്ല. തുടർന്നാണ് പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്. തുടർന്ന് കേസിൽ വാദം കേട്ട കോടതി ഉസാമിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുസ്‍ലിം വുമന്‍സ് […]

ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി: താക്കീത് നൽകി മന്ത്രി വിഎസ് സുനിൽകുമാർ

തൃശ്ശൂർ: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസിന്റെ നാല് പിന്‍ചക്രങ്ങളാണ് ഊരിപ്പോയത്. തൃശൂര്‍ കാഞ്ഞാണിയില്‍ രാവിലെ 9.20നായിരുന്നു സംഭവം. ബസില്‍ 83 വിദ്യാര്‍ഥികളുണ്ടായിരുന്നു. ചക്രത്തിന്റെ ഓരോ ഭാഗങ്ങള്‍ റോഡില്‍ വീണിരുന്നു. ബസ് മറിയാതിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ തലനാഴിയ്ക്ക് രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വി.എസ്.സുനില്‍കുമാര്‍ കയ്യോടെ സ്‌കൂള്‍ മാനേജ്‌മെന്റിനെ താക്കീത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ബസിന്റെ ഫിറ്റ്നസും മറ്റ് കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു

ചേര്‍ത്തല: വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. പള്ളിപ്പുറം പള്ളിക്കടവിന് സമീപം കുളിക്കാനിറങ്ങിയ തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് കൊക്കോതമംഗലം കണ്ടത്തില്‍ കെ.എ ജോസഫിന്റെ മകന്‍ റെജു (27) ആണ് മരിച്ചത്. വ്യാഴാഴ്ച നാലു മണിയോടെയായിരുന്നു യുവാവ് ഒഴുക്കില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് കായലില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. അടിയൊഴുക്കും ശക്തമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കോക്കമംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.മാതാവ്: റീത്താമ്മ മണപ്പുറം അഞ്ചുപുന്നയ്ക്കല്‍ കുടുംബാംഗം. സഹോദരങ്ങള്‍: റെജി ബിജു കുറുവേലിപ്പടിക്കല്‍ ടി.വി പുരം, റോജി ജോസഫ്

പ്രളയനാളുകളിൽ മുത്താണ് കെഎസ്ആർടിസി

കോട്ടയം: പ്രളയജലത്തിൽ കേരളം വലഞ്ഞപ്പോൾ നിരവധി യാത്രക്കാരുടെ രക്ഷയ്‌ക്കെത്തിയത് നമ്മുടെ സ്വന്തം കെഎസ് ആർടിസിയാണ്. റെയില്‍ഗതാഗതവും വ്യോമഗതാഗതവും മഴയ്ക്ക് മുന്നിൽ തോറ്റുമടങ്ങിയപ്പോഴും കൂടുതല്‍ കൂടുതൽ സര്‍വ്വീസുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി പ്രതിസന്ധി ഘട്ടങ്ങളിൽ ഓടിയെത്തി. സമൂഹമാധ്യമങ്ങൾ വഴി കൂടുതൽപ്പേരിലേക്ക് എത്തിച്ചേരാമെന്ന തിരിച്ചറിവോടെ ഫേസ്ബുക്കും വാട്ട്സാപ്പും ഉപയോഗിച്ച് 24 മണിക്കൂറും കെഎസ്ആർടിസി ജീവനക്കാർ കർമനിരതരായി. ഇതോടെ ദിവസവും 25000ൽ പരം സന്ദേശങ്ങളാണ് വിവിധയിടങ്ങളിൽ നിന്നും എത്തിയത്. മഴക്കെടുതിയെ തുടർന്ന് നെടുമ്പാശ്ശേരി എയർപോർട്ട് അടച്ചിട്ടതിനാലും, റെയിൽപ്പാളങ്ങളിൽ വെള്ളം കയറി റെയിൽവേ പല സർവ്വീസുകളും റദ്ദാക്കിയപ്പോഴും നിരവധിപ്പേരാണ് പല സ്ഥലങ്ങളിൽ […]

ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം നേതാവിന്റെ പണപ്പിരവ്: ദൃശ്യങ്ങൾ പുറത്ത് വിട്ട് നാട്ടുകാർ

ആലപ്പുഴ: വിവാദമായി ദുരിതാശ്വാസ ക്യാമ്പിലെ സിപിഎം പ്രാദേശിക നേതാവിന്റെ പണപ്പിരവ്. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർ താമസിക്കുന്ന ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സിപിഎം ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടൻ പിരിവ് നടത്തിയത്. ക്യാംപിലെ അന്തേവാസികൾ തന്നെയാണ് ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് ആലപ്പുഴ സിപിഎം പ്രാദേശിക നേതൃത്വം. സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്ന് ക്യാംപിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വാഹനത്തിന് വാടക നല്‍കുന്നതിന് എന്ന പേരിലായിരുന്നു ഓമനക്കുട്ടന്റെ പിരിവ്. ക്യാംപ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ […]

മഴയൊഴിഞ്ഞതിനു പിന്നാലെ ജില്ലയിൽ കൂട്ട അപകടം: ചങ്ങനാശേരിയിലും രാമപുരത്തും സ്ത്രീകൾ അപകടത്തിൽ മരിച്ചു; രണ്ടു സ്ത്രീകളും മരിച്ചത് മക്കളുടെ കൺമുന്നിൽ: വില്ലനായത് അശ്രദ്ധയും അമിത വേഗവും 

സ്വന്തം ലേഖകൻ കോട്ടയം: ഇരുപത്തിനാല് മണിക്കൂറിനിടെ ജില്ലയിലുണ്ടായ രണ്ടു അപകടങ്ങളിലായി രണ്ടു സ്ത്രീകൾ മരിച്ചു. ചങ്ങനാശേരിയിലും, രാമപുരത്തുമാണ് അപകടത്തിൽ വീട്ടമ്മമാർ മരിച്ചത്. ചങ്ങനാശേരിയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയാണ് അപകടത്തിൽ മരിച്ചത്. രാമപുരം സ്വദേശിയായ വയോധികയാണ് ബസിൽ നിന്നും വീണു മരിച്ചത്. രണ്ട് അപകടങ്ങളും മക്കളുടെ കൺമുന്നിലാണ് സംഭവിച്ചത്. ചങ്ങനാശേരിയിൽ മകൾ ഓടിച്ച സ്‌കൂട്ടറിനു പിന്നിലിരുന്ന അമ്മയാണ് അപകടത്തിൽ മരിച്ചത്. കൊടുങ്ങൂർ ഇളംമ്പള്ളി കോട്ടേപ്പറമ്പിൽ ബൈജുവിന്റെ ഭാര്യ ശോഭന (54)യാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മകൾ ഗീതുവിനെ (27) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]