play-sharp-fill

സ്മാർട്ട് ഫോണുകൾക്ക് 50% വിലക്കുറവ്: ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വരുന്നു

ഫ്ലിപ്പ്കാർട്ടിൽ ഇനി ഓഫർ പെരുമഴക്കാലം. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ വന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ‘ബിഗ് ബില്യണ്‍ ഡേയ്‌സ് ‘ നടത്തുന്നു. 90 ശതമാനം വരെ വിലകിഴിവ് ഈ ദിനങ്ങളില്‍ നല്‍കുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചിട്ടുണ്ട്. വിലകഴിവിന് പുറമെ ഫ്ലിപ്പ്കാർട്ട് വിവിധ ഫിനാന്‍സിങ് സേവനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്. ചില ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ പകുതി വിലയ്ക്ക് വിൽക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഏതൊക്കെ ഓഫറുകള്‍ ലഭിക്കും എന്നത് സംബന്ധിച്ച് ഇതുവരെ ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ടിട്ടില്ല. മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളെല്ലാം വലിയ ഓഫറുകളില്‍ ഈ ദിവസങ്ങളില്‍ വാങ്ങാം.നോ […]

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തിൽ എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല: ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി

ന്യൂഡൽഹി: എസ്‍പി യതീഷ് ചന്ദ്രക്കെതിരായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്രമന്ത്രിയായിരുന്ന പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തിലാണ് എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം പരാതി നൽകിയത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് യതീഷ് ചന്ദ്രയ്‌ക്കെതിരായ പരാതി തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലില്‍ വച്ചാണ് യതീഷ് ചന്ദ്രയുടെ […]

പാലാരിവട്ടം പാലം പൊളിച്ചു പണിയും: മേല്‍നോട്ട ചുമതല ഇ. ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ സര്‍ക്കാര്‍ തിരുമാനം. നിര്‍മ്മണത്തകരാറും ബലക്ഷയവും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂര്‍ണ്ണമായും പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓക്ടോബര്‍ ആദ്യവാരം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിക്കും, ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും. മേല്‍നോട്ട ചുമതല ഇ. ശ്രീധരന്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയാലും അത് എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അതിനാല്‍ പൊളിച്ച് പണിയുന്നതാണ് നല്ലതെന്ന് ഇ. ശ്രീധരന്‍ കൂടിക്കാഴ്ചയില്‍ നിര്‍ദ്ദേശിച്ചെന്നും മുഖ്യമന്ത്രി […]

സിസ്റ്റർ അഭയ വധക്കേസിൽ വീണ്ടും കൂറുമാറ്റം: വിചാരണയ്ക്കിടെ കൂറുമാറിയത് 53-ാം സാക്ഷി ആനി ജോണ്‍

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറു മാറി. കോൺവെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സിസ്റ്റർ ആനി ജോണാണ് ഇന്ന് വിചാരണയ്ക്കിടെ കൂറു മാറിയത്. കോൺവെന്റിന്റെ അടുക്കളയിൽ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു ആനി ജോണിന്റെ മൊഴി. കൂടാതെ അടുക്കളയിലെ ഫ്രിഡ്ജ് തുറന്നു കിടക്കുന്നത് കണ്ടെന്നും ആനി ജോൺ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ ഇവർ ഇന്ന് കോടതിയിൽ മൊഴി മാറ്റി. ശിരോ വസ്ത്രം മാത്രം കണ്ടെന്നാണ് ഇന്നത്തെ മൊഴി. ഒരാഴ്ചത്തെ അവധിക്ക് ശേഷമാണ് സിബിഐ കോടതിയിൽ ഇന്നു മുതൽ വിചാരണ പുന:രാരംഭിച്ചത്. […]

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ പിടിച്ചു പറി

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ പിടിച്ചു പറി . പോസ്റ്റ് ഓഫീസ് റോഡിലെ കൊറിയർ ഓഫിസിൽ നിന്നാണ് ലക്ഷത്തിലധികം രൂപ പട്ടാപ്പകൽ കൊള്ളയടിച്ചത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം ജെ അരുണിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

മരാമത്ത് വകുപ്പിന്റെ പിടിവാശിക്ക് മുന്നിൽ മൂഴിയാർ പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം വൈകുന്നു

സീതത്തോട്: അറുപത് വര്‍ഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിൽ നിന്നും മൂഴിയാര്‍ പോലീസിന് മോചനമില്ല. പുതിയ കെട്ടിടത്തിലേക്ക്‌ പോലീസ് സ്റ്റേഷന്‍ മാറ്റാനായി ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടും മരാമത്ത് വകുപ്പ് കനിയാത്തതാണ് ഇവിടുത്തെ പോലീസുകാരുടെ ദുർവിധിക്ക് കാരണം. പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് വാടക നിശ്ചയിച്ച്‌ നല്‍കാനായി പോലീസ് അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് 4 മാസം മുൻപ് അപേക്ഷ നല്‍കിയിരുന്നു. എന്നാൽ ഇതിന്മേൽ യാതൊരു നടപടിയുമെടുക്കാതെ ഇഴഞ്ഞുനീങ്ങുകയാണ്. ലോക്കപ്പ് ഉള്‍പ്പെടെ യാതൊരുവിധ സൗകര്യങ്ങളുമില്ലാതെയാണ് നിലവിലെ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പരാതിയുമായി എത്തുന്ന പൊതുജനങ്ങൾക്കോ സ്റ്റേഷനിലെ പോലീസുകാർക്കോ ഇരിക്കുവാൻ […]

പി.എസ്.സി പരീക്ഷകൾ ഇനി മലയാളത്തിൽ: തീരുമാനം മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാനും നടത്തിയ ചർച്ചയിൽ

തിരുവനന്തപുരം: മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാറാണെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പി​.എ​സ്‌.​സി ചെ​യ​ര്‍​മാ​ന്‍ എം.​ കെ.​ സ​ക്കീ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​തി​ന് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യ​ത്. കേരള ഭരണ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നത ജോലികളിലേക്ക് പരീക്ഷ നടത്തുമ്പോള്‍ ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അതു മറികടക്കാനായാല്‍ മലയാള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ല. മലയാളത്തില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് പി.എസ്.സിക്കും സര്‍ക്കാരിനും തത്വത്തില്‍ യോജിപ്പാണെന്നും എം.കെ സക്കീര്‍ […]

പാർക്കിങ് തർക്കത്തെ തുടർന്ന് കൊലപാതകം: മുഖ്യപ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മാപ്രാണം: തിയ്യറ്ററിന്‌ മുന്നിലെ പാർക്കിങ്ങ്‌ സംബന്ധിച്ചുള്ള തർക്കത്തിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. തിയേറ്റര്‍ നടത്തിപ്പുകാരന്റെ പേരിലാണ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയത്. മാപ്രാണം വര്‍ണ തിയേറ്റര്‍ വാടകയ്ക്കെടുത്ത് നടത്തുന്ന സഞ്ജയിന്റെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സഞ്ജയ് അടക്കം മൂന്നുപേര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. മാപ്രാണം വര്‍ണ തിയേറ്ററിന് പിന്നില്‍ താമസിക്കുന്ന തളിയക്കോണം വാലത്ത് രാമന്‍കുട്ടിയുടെ മകന്‍ രാജ(67)നെയാണ് വെള്ളിയാഴ്‌ച അര്‍ധരാത്രി സഞ്ജയ്‌രവിയും മൂന്ന് ജീവനക്കാരും ചേര്‍ന്ന് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സിനിമ കാണാനെത്തുന്നവർ വഴിയരികിൽ വണ്ടി […]

അടിച്ചു മൂത്ത ഗൃഹനാഥൻ ഭാര്യയെയും അമ്മായിയമ്മയെയും വിറകിന് അടിച്ചുവീഴ്ത്തി

ഹരിപ്പാട്: മദ്യലഹരിയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും ഗൃഹനാഥന്‍ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. തൃക്കുന്നപ്പുഴ പല്ലന തോപ്പ്മുക്ക് ശങ്കരമംഗലത്ത് സരസ്സമ്മ (57), മക്കളായ അനിത (38), സഹോദരി സുനിത (36) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. അനിതയുടെ ഭര്‍ത്താവ് സുരേഷാണ് ആക്രമണത്തിന് പിന്നില്‍. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന സുരേഷ് അയല്‍ വീട്ടില്‍ കയറി വഴക്കുണ്ടാക്കുന്നതറിഞ്ഞ സരസ്സമ്മയും പെണ്‍മക്കളും ചേര്‍ന്ന് സുരേഷിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. ഇതില്‍ പ്രകോപിതനായ സുരേഷ് സമീപത്ത് കിടന്നിരുന്ന വിറക് കഷ്ണമെടുത്ത് സരസ്സമ്മയുടെയും അനിതയുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് […]

അഭയ കേസിൽ ഇന്ന് വിസ്തരിക്കുക 5 സാക്ഷികളെ: എത്ര പേർ കൂറുമാറുമെന്ന് ഭയന്ന് സിബിഐ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഇന്നു മുതല്‍ വിചാരണ തുടരും. ഒരാഴ്ചത്തെ അവധിക്കു ശേഷം ഇന്ന് 5 സാക്ഷികളെ വിസ്തരിക്കും. രാവിലെ 10 മുതല്‍ സിബിഐ കോടതിയിലാണ് വിചാരണ. 38ാം സാക്ഷി സിസ്റ്റര്‍ ക്ലാര, 41ാം സാക്ഷി സിസ്റ്റര്‍ നവീന, 45ാം സാക്ഷി സിസ്റ്റര്‍ അനെറ്റ്, 51ാം സാക്ഷി സിസ്റ്റര്‍ ബെര്‍ക്ക്മാന്‍, 53ാം സാക്ഷി ആനി ജോണ്‍ എന്നിവരെയാണ് വിസ്തരിക്കുക. നാളെ 12ാം സാക്ഷിയും ബിസിഎം കോളജിലെ മുന്‍ പ്രഫസറുമായ ത്രേസ്യാമ്മയെ വിസ്തരിക്കും. കേ​സി​​െൻറ വി​ചാ​ര​ണ ആ​രം​ഭി​ച്ച ആ​ഗ​സ്​​റ്റ്​ 26ന് ​സി​സ്​​റ്റ​ർ അ​നു​പ​മ കൂ​റു​മാ​റി​യി​രു​ന്നു. […]