ദേശിയ സിനിമ ദിനം; ഏത് തിയേറ്ററിലും 75 രൂപയ്ക്ക് സിനിമ കാണാം
ദേശിയ സിനിമ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 4000 മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ സെപ്റ്റംബർ 16ന് 75 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടേതാണ് ഈ തീരുമാനം.
ദേശിയ സിനിമ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 4000 മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ സെപ്റ്റംബർ 16ന് 75 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടേതാണ് ഈ തീരുമാനം.
ദി ഹേയ്ഗ്: കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി) മുന്നറിയിപ്പ് നൽകി. കോവിഡ് വകഭേദങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നത് അതിവേഗം തുടരുകയാണെന്നും ഇ.എം.എ പറഞ്ഞു. കണക്കുകൾ പ്രകാരം, ഒമൈക്രോൺ ബിഎ.5 വകഭേദം യൂറോപ്പിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തരംഗത്തിന്‍റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു വരികയാണ്. ഇതനുസരിച്ച്, പുതിയ തരംഗങ്ങളെ നേരിടാൻ തയ്യാറാകാണമെന്ന് ഇഎംഎ അംഗമായ മാർകോ കാവൽറി പറഞ്ഞു. എന്നാൽ പുതിയ വകഭേദങ്ങളും തരംഗങ്ങളും പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റേതൊരു വകഭേദത്തേക്കാളും വേഗത്തിൽ ഒമൈക്രോൺ ബിഎ 2.75 വ്യാപിക്കുന്നുണ്ടെന്നും […]
നിവിൻ പോളി നായകനാകുന്ന പടവെട്ടിന്‍റെ ടീസർ പുറത്തിറങ്ങി. വികസനത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ‘പടവെട്ട്’ രാഷ്ട്രീയത്തെയും പോരാട്ടത്തെയും കുറിച്ചുള്ള സിനിമയാണ്. മികച്ച ഡയലോഗുകളും രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും. തമിഴ് നടി അദിതി ബാലനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് മേനോൻ […]
കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് ജി.എസ്.ടി. വകുപ്പ് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തി. അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നോ, വിദേശത്തുൾപ്പെടെ നടത്തിയ പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോ എന്നെല്ലാമാണ് ജി.എസ്.ടി. വകുപ്പ് അന്വേഷിക്കുന്നത്. മെഗാ ഷോകൾ സംഘടിപ്പിക്കുമ്പോൾ, ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തും. എന്നാൽ, അമ്മ അത്തരം നികുതി അടച്ചിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗം ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്. അമ്മ സംഘടന ഒരു ട്രസ്റ്റാണെന്നും പണം സംഭാവനയായി സ്വീകരിക്കുന്നുവെന്നുമായിരുന്നു നേരത്തെ സ്വീകരിച്ച […]
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേർക്കുനേർ. ഹോങ്കോങ്ങിനെ 155 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ സൂപ്പർ ഫോറിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ താരങ്ങളായ മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കൂട്ടിച്ചേർത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ്ങിന് 38 റൺസ് മാത്രമാണ് നേടാനായത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഹോങ്കോങ് ബാറ്റ്സ്മാൻമാർക്കൊന്നും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഹോങ്കോങ് 10.4 ഓവറിൽ 38 റൺസിന് ഓൾ ഔട്ടായി. ഏഷ്യാ കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഷദാബ് […]
യുഎസ് ഓപ്പൺ ടെന്നിസിൽ സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്തായി. ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് തോറ്റത് (7–5, 6–7, 6–1). സെറീനയുടെ അവസാന ഗ്രാൻസ്‌ലാം ടൂർണമെന്റായിരുന്ന് ഇത്. ഈ മാസം 41 വയസ് തികയുന്ന സെറീന യുഎസ് ഓപ്പണിൽ കോർട്ടിനോട് വിടപറയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെറീന തന്‍റെ ആദ്യ ഗ്രാന്‍റ്സ്ലാം നേടിയ അമേരിക്കയിൽ തന്നെ ഒരു ഗ്രാൻസ്ലാം കൂടി നേടി വിടപറയുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ സെറീനയുടെ തീപ്പൊരി പോരാട്ടം മൂന്നാം റൗണ്ടിൽ അവസാനിച്ചു. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സെറീന നേടിയത്. ഓസ്ട്രേലിയൻ ഓപ്പണിലും […]
വെട്രിമാരന്‍റെ ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ തമിഴ് സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. വലിമൈക്ക് ശേഷം എച്ച് വിനോദിനൊപ്പം അജിത്ത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവേ അജിത്തിനും സംഘത്തിനുമൊപ്പം ബൈക്ക് യാത്ര നടത്തിയതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. നാലുചക്ര വാഹനത്തിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കിൽ ആദ്യമായാണ് ഈ അനുഭവമെന്ന് മഞ്ജു കുറിച്ചു. തന്നെ ഈ യാത്രയിലേക്ക് ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്സ് ഓഫ് ഇന്ത്യ, അജിത്ത്, ബിനീഷ് ചന്ദ്ര എന്നിവർക്ക് മഞ്ജു നന്ദി പറഞ്ഞു. യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു […]
മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന നേതാവായ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ഹാൾ ഓഫ് കോളംസിൽ നടക്കുന്ന പൊതുചടങ്ങുകൾക്ക് ശേഷം ഗോർബച്ചേവിന്‍റെ ശവസംസ്കാരം നടക്കും. ഭാര്യ റൈസ ഗോര്‍ബച്ചേവയുടെ ശവകുടീരത്തിനടുത്ത് മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും. അതേസമയം, റഷ്യൻ വിപ്ലവത്തിന്‍റെ നായകനും സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്‍റുമായ ഗോർബച്ചേവിന് രാജ്യത്തിന്‍റെ എല്ലാ ബഹുമതികളും അടങ്ങിയ ശവസംസ്കാര ചടങ്ങ് നൽകേണ്ടതില്ലെന്ന് റഷ്യൻ സർക്കാർ തീരുമാനിച്ചു. പ്രസിഡന്‍റ് വ്ളാഡിമിർ പുടിനാണ് തീരുമാനം കൈക്കൊണ്ടത്.
യുകെയിൽ മങ്കിപോക്സിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ പടിഞ്ഞാറൻ ആഫ്രിക്കയിലേക്കുള്ള ഒരു യാത്രയുമായി ബന്ധപ്പെട്ട മങ്കിപോക്സ് ഒരാൾക്ക് ബാധിച്ചതായി ബ്രിട്ടീഷ് ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചു. “യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) പ്രാഥമിക ജീനോമിക് സീക്വൻസിംഗ് സൂചിപ്പിക്കുന്നത് ഈ കേസ് യുകെയിൽ പ്രചരിക്കുന്ന നിലവിലെ പകർച്ചവ്യാധി സ്ട്രെയിൻ അല്ലെന്നാണ്,” യുകെഎച്ച്എസ്എ പ്രസ്താവനയിൽ പറഞ്ഞു. അപകടകാരികളായ രോഗകാരികളെക്കുറിച്ചുള്ള ഉപദേശക സമിതിയുടെ (എസിഡിപി) സ്റ്റാൻഡിംഗ് ഉപദേശം അനുസരിച്ച് വ്യക്തിയെ റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഹൈ-ഇംപാക്റ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് (എച്ച്സിഐഡി) യൂണിറ്റിൽ […]
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാർലമെന്‍റ് പാസാക്കി. ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയിൽ 115 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ പ്രധാന പ്രതിപക്ഷമായ എസ്ജെബി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങൾ മാത്രമാണ് ഇടക്കാല ബജറ്റിനെ എതിർത്ത് വോട്ട് ചെയ്തത്. ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓൾ സിലോൺ തമിഴ് കോൺഗ്രസിന്‍റെ രണ്ട് എംപിമാരും ഇടക്കാല ബജറ്റിനെ എതിർത്ത് വോട്ട് ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര […]