ഇ​ന്ന് ലോ​ക ജ​ല​ദി​നം: ഈരാറ്റുപേട്ടയിലുമുണ്ട്  നാ​​ടി​​ന്‍റെ അ​​ക്ഷ​​യ​​പാ​​ത്രമായി ഒരു കിണർ; അവിടെ ജാതിയും മതവും സൗഹൃദവും ഒന്നിക്കുന്നു

ഇ​ന്ന് ലോ​ക ജ​ല​ദി​നം: ഈരാറ്റുപേട്ടയിലുമുണ്ട് നാ​​ടി​​ന്‍റെ അ​​ക്ഷ​​യ​​പാ​​ത്രമായി ഒരു കിണർ; അവിടെ ജാതിയും മതവും സൗഹൃദവും ഒന്നിക്കുന്നു

സ്വന്തം ലേഖിക

കോട്ടയം: ഇന്ന് ലോകജല ദിനം. ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുള്ള ദിനം.

മണ്ണിനോടും ജലസ്രോതസുകളോടുമുള്ള മനുഷ്യൻ്റെ ക്രൂരത ശുദ്ധജലത്തെ കിട്ടാക്കനിയാക്കി മാറ്റുന്ന കാലം. എന്നാൽ ഈ കാലത്തിനും പറയാനുണ്ട് വ്യത്യസ്തമായൊരു കിണറിൻ്റെ കഥ. പ​​ണം കൊ​​ടു​​ത്തു വെ​​ള്ളം വാ​​ങ്ങു​​ന്ന ഇ​​ക്കാ​​ല​​ത്തും അ​​നു​​വാ​​ദം പോ​​ലും ചോ​​ദി​​ക്കാ​​തെ മോ​​ട്ടോ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച്‌ വെ​​ള്ള​​മെ​​ടു​​ക്കു​​ന്ന ഒരു ​​കി​​ണ​​റ്റി​​ന്‍​​ക​​ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കു​​ടി​​നീ​​രി​​നാ​​യി ജ​​നം നെ​​ട്ടോ​​ട്ട​​മോ​​ടു​​മ്പോഴും നൂ​​റി​​ല്‍​​പ്പ​​രം കു​​ടും​​ബ​​ങ്ങ​​ളു​​ടെ അ​​ക്ഷ​​യ​​പാ​​ത്ര​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​ണ് ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ ഒ​​രു കി​​ണ​​ര്‍. ജാ​​തി​​യും മ​​ത​​വു​​മെ​​ല്ലാം ഈ ​​കി​​ണ​​റ്റി​​ന്‍​​ക​​രി​​യി​​ല്‍ ഒ​​ന്നാ​​കുന്നു.

ന​​ട​​യ്ക്ക​​ല്‍ മു​​ല്ലൂ​​പ്പാ​​റ പ​​രേ​​ത​​നാ​​യ അ​​ലി സാ​​ഹി​​ബി​​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​​ണ​​റ്റി​​ലാ​​ണ് അ​​ത്ഭു​​ത​​മെ​​ന്ന പോ​​ലെ ശു​​ദ്ധ​​ജ​​ലം ചു​​ര​​ത്തു​​ന്ന​​ത്. ഈ ​​കി​​ണ​​റ്റി​​ല്‍ 94 മോ​​ട്ടോ​​റു​​ക​​ളാ​​ണു​​ള്ള​​ത്. മു​​ല്ലൂ​​പ്പാ​​റ​​യി​​ലും ചു​​റ്റു​​വ​​ട്ട​​ത്തും ഒ​​രു വീ​​ടു​​വ​​ച്ചാ​​ല്‍ അ​​ലി സാ​​ഹി​​ബി​​ന്‍റെ കി​​ണ​​റ്റി​​ലേ​​ക്ക് വൈ​​ദ്യു​​തി വ​​യ​​റും പൈ​​പ്പ് (ഹോ​​സ്) ക​​ണ​​ക്‌​ഷ​​നും നി​​ര്‍​​ബ​​ന്ധ​​മാ​​ണ്.

അ​​തു പ​​ല പു​​ര​​യി​​ട​​ങ്ങ​​ള്‍ താ​​ണ്ടി​​യാ​​യാ​​ലും മീ​​റ്റ​​റു​​ക​​ള്‍ വ​​ലി​​ച്ചാ​​ണെ​​ങ്കി​​ലും എ​​ത്തും. ആ​​ര്‍​​ക്കും എ​​തി​​ര്‍​​പ്പി​​ല്ല, ആ​​രു​​ടെ​​യും അ​​നു​​വാ​​ദ​​വും വേ​​ണ്ട. വെ​​ള്ള​​ത്തി​​ന്‍റെ പേ​​രി​​ലോ, മോ​​ട്ടോ​​ര്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന്‍റെ പേ​​രി​​ലോ ഇ​​വി​​ടെ പ്ര​​ശ്ന​​ങ്ങ​​ളോ വ​​ഴ​​ക്കു​​ക​​ളോ ഒ​​ന്നു​​മി​​ല്ല.

ശു​​ദ്ധ​​ജ​​ലം ചു​​ര​​ത്തു​​ന്ന ഈ ​​കി​​ണ​​റു​​ള്ള​​തി​​നാ​​ല്‍ ഒ​​രാ​​ളും സ്വ​​ന്തം പു​​ര​​യി​​ട​​ത്തി​​ല്‍ ഇ​​തു​​വ​​രെ​​യും കി​​ണ​​ര്‍ കു​​ഴി​​ച്ചി​​ട്ടി​​ല്ല. ഈ​​രാ​​റ്റു​​പേ​​ട്ട പ​​ഴ​​യ ബ​​സ് സ്റ്റാ​​ന്‍​​ഡി​​ല്‍ പ​​ല​​ച​​ര​​ക്ക് വ്യാ​​പാ​​രി​​യാ​​യി​​രു​​ന്നു മാ​​ങ്കു​​ഴ​​യ്ക്ക​​ല്‍ അ​​ലി​​സാ​​ഹി​​ബ്.

വ​​ര്‍​​ഷ​​ങ്ങ​​ള്‍​​ക്ക് മു​​ൻപ് കു​​ടും​​ബ വ​​സ്തു വീ​​തം വ​​ച്ച​​പ്പോ​​ള്‍ സ്വ​​ന്തം പു​​ര​​യി​​ട​​ത്തി​​ലെ ഉ​​റ​​വ വ​​റ്റാ​​ത്ത കി​​ണ​​റും വ​​ഴി​​യും ഉ​​ള്‍​​പ്പെ​​ടെ ര​​ണ്ട് സെ​​ന്‍റോ​​ളം ഭൂ​​മി നാ​​ട്ടു​​കാ​​ര്‍​​ക്ക് ദാ​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

അ​​ലി​​സാ​​ഹി​​ബ് മ​​രി​​ക്കു​​ക​​യും മ​​റ്റു മ​​ക്ക​​ളെ​​ല്ലാം ചു​​റ്റു​​മു​​ള്ള സ്ഥ​​ലം വി​​റ്റു​​പോ​​കു​​ക​​യും ചെ​​യ്തു. ഇ​​ള​​യ​​മ​​ക​​ന്‍ യൂ​​സ​​ഫ് മൗ​​ല​​വി നാ​​ട്ടു​​കാ​​രി​​ല്‍ ഒ​​രാ​​ളാ​​യി ഈ ​​കി​​ണ​​റി​​ല്‍ നി​​ന്നു​​മാ​​ണു വെ​​ള്ള​​മെ​​ടു​​ക്കു​​ന്ന​​ത്.

ആ​​ദ്യം ആ​​ളു​​ക​​ള്‍ വെ​​ള്ളം കോ​​രി​​ക്കൊ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ടാ​​ണ് മോ​​ട്ടോ​​റു​​ക​​ള്‍ സ്ഥാ​​നം പി​​ടി​​ച്ച​​ത്. ആ​​ദ്യ​​കാ​​ല​​ത്ത് പ​​ത്ത് മോ​​ട്ട​​റു​​ക​​ളാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​പ്പോ​​ള്‍ 94 മോ​​ട്ടോ​​റു​​ക​​ളു​​ണ്ട്.

ഓ​​രോ മോ​​ട്ടോ​​റി​​ല്‍​​ നി​​ന്നും ഒ​​രോ വീ​​ട്ടി​​ലേ​​ക്കും ക​​ണ​​ക്‌​ഷ​​ന്‍. ഒ​​രു മോ​​ട്ടോ​​റു​​പ​​യോ​​ഗി​​ച്ച്‌ ജ​​ല​​മെ​​ടു​​ക്കു​​ന്ന പ​​ല കു​​ടും​​ബ​​ങ്ങ​​ളു​​മു​​ണ്ട്. 24 മ​​ണി​​ക്കൂ​​റും മോ​​ട്ടോ​​റു​​ക​​ള്‍ മാ​​റി​​മാ​​റി പ്ര​​വ​​ര്‍​​ത്തി​​ച്ചു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ല്‍ കി​​ണ​​റി​​നു സ​​മീ​​പ​​വും ഏ​​തുസ​​മ​​യ​​വും മോ​​ട്ടോ​​റി​​ന്‍റെ ഇ​​ര​​മ്പലാ​​ണ്.

ഓ​​രോ മോ​ട്ടോ​റി​​നും ബെ​​ഡ് സ്വി​​ച്ച്‌ കി​​ണ​​ര്‍ ക​​ര​​യി​​ലു​​ണ്ട്. മോ​​ട്ട​​ര്‍ പ്ര​​വ​​ര്‍​​ത്തി​​ക്കു​​മ്പോള്‍ ആ ​​വീ​​ട്ടി​​ലെ ആ​​രെ​​ങ്കി​​ലും കി​​ണ​​റ്റിൻ ക​​ര​​യി​​ലു​​ണ്ടാ​​കും.
പ​​ക​​ല്‍ സ​​മ​​യത്ത് സ്ത്രീ​​ക​​ളും രാ​​ത്രി​​യി​​ല്‍ പു​​രു​​ഷ​ന്മാ​​രു​​മാ​​ണു എ​​ത്തു​​ന്ന​​ത്.

വെ​​ള്ളം ടാ​​ങ്കി​​ലെ​​ത്തു​​ന്ന​​തു വ​​രെ ഇ​​വ​​ര്‍ കി​​ണ​​റ്റി​​ന്‍​​ക​​ര​​യി​​ല്‍ ഇ​​രി​​പ്പിട​​ത്തി​​ലു​​ണ്ടാ​​കും. കി​​ണ​​റ്റി​​ല്‍ വെ​​ള്ളം വ​​രു​​ന്ന​​ത​​നു​​സ​​രി​​ച്ച്‌ ഇ​​വ​​ര്‍ മോ​​ട്ടോ​​ര്‍ പ്ര​​വ​​ര്‍​​ത്തി​​പ്പി​​ച്ച്‌ വെ​​ള്ളം നി​​റ​​യ്ക്കും. അ​​ര്‍​​ധ​​രാ​​ത്രി ക​​ഴി​​ഞ്ഞാ​​ലും കി​​ണ​​റ്റി​​ന്‍​​ക​​ര​​യി​​ലെ ആ​​ളൊ​​ഴി​​യി​​ല്ല.

എ​​ട്ട് മീ​​റ്റ​​റോ​​ള​​മു​​ണ്ട് കി​​ണ​​റി​​ന്‍റെ ആ​​ഴം. എ​​ത്ര കൊ​​ടി​​യ വേ​​ന​​ലി​​ലും വെ​​ള്ളം വ​​റ്റി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല പെ​​രു​​മ​​ഴ​​യ​​ത്ത് നി​​റ​​ഞ്ഞു ക​​വി​​യു​​ക​​യു​​മി​​ല്ല. വെ​​ള്ളം കു​​റ​​ഞ്ഞ് അ​​ടി​​ത്ത​​ട്ടി​​ലെ​​ത്തി​​യാ​​ലും 10 മി​​നി​​റ്റ് കാ​​ത്തി​​രു​​ന്നാ​​ല്‍ ഒ​​രു ടാ​​ങ്കി​​ലേ​​ക്കു​​ള്ള വെ​​ള്ളം ഊറി​​വ​​രും.