പ്രതിരോധ പാഠം മറന്നു:   ഇന്ത്യയെ വിറപ്പിച്ച അഫ്ഗാൻ കീഴടങ്ങി; മുഹമ്മദ് ഷമിയ്ക്ക് ലോകകപ്പിൽ ഹാട്രിക്ക്

പ്രതിരോധ പാഠം മറന്നു: ഇന്ത്യയെ വിറപ്പിച്ച അഫ്ഗാൻ കീഴടങ്ങി; മുഹമ്മദ് ഷമിയ്ക്ക് ലോകകപ്പിൽ ഹാട്രിക്ക്

സ്‌പോട്‌സ് ഡെസ്‌ക്

സത്താംപ്ടൺ: നാനൂറെന്ന് സ്‌കോർ സ്വപ്‌നം കണ്ട് ലോകകപ്പിലെ വിജയത്തുടർച്ചയ്ക്കിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച് നിർത്തി അഫ്ഗാൻ പോരാളികൾ. പാക്കിസ്ഥാനെയും, ഓസ്‌ട്രേലിയയെയും, ദക്ഷിണാഫ്രിക്കയെയും തച്ചുതകർത്ത ഇന്ത്യ ലോകക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന് മുന്നിൽ വിയർത്തു. സ്പിൻ ബൗളിംഗിലൂടെ ഇന്ത്യയെ വരിഞ്ഞ് മുറുക്കിയ അഫ്ഗാൻ പ്രതിരോധ ബാറ്റിംഗിലൂടെ ഇന്ത്യയെ നന്നായി വിഷമിപ്പിച്ചു. അവസാന ഓവറിൽ മുഹമ്മദ് ഷമി നേടിയ നിർണ്ണായക ഹാട്രിക്കാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. എ്ട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ നേടിയ 224 റണ്ണിന് 11 റണ്ണകലെ അഫ്ഗാനിസ്ഥാൻ ബാറ്റിംങ് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മറ്റൊന്നും ആലോചിക്കാതെ ബാറ്റിംങ് തന്നെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ പേരുകേട്ട ബാറ്റിംങ് നിരയെ വരിഞ്ഞു കെട്ടിയ ബൗളിംഗാണ് ഇംഗ്ലണ്ട് ബാറ്റിംഗിനു മുന്നിൽ ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞ അഫ്ഗാൻ ബൗളിംഗ് സംഘമാണ് ഇന്ത്യയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചത്. ഇന്ത്യയുടെ കൂറ്റനടിവീരൻ രോഹിത് ശർമ്മ പത്തു ബോളിൽ നിന്നു നേടിയത് ഒരു റൺസ് മാത്രമാണ്. സ്‌കോർ ബോർഡിൽ ഏഴു റൺസ് എത്തിയപ്പോഴേയ്ക്കും രോഹിത് ശർമ്മ മടങ്ങി. പിന്നീട് നിരങ്ങി നീങ്ങിയ കെ.എൽ രാഹുൽ 53 പന്തിൽ 30 റൺ മാത്രമാണ് നേടിയത്. സ്‌കോർ 64 ൽ നിൽക്കെ രാഹുലും മടങ്ങി.
പിന്നീട്, ഇന്ത്യൻ സ്‌കോർ നിരങ്ങിയാണ് നീങ്ങിയത്. ഓൾ റൗണ്ടറെന്നു പേരു കേട്ട വിജയ് ശങ്കർ വല്ലാതെ ഇഴഞ്ഞു നീങ്ങി 41 പന്തിൽ നിന്നും 29 റണ്ണെടുത്ത ശങ്കർ സ്‌കോർ 122 ൽ നിൽക്കെ മടങ്ങി. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി 63 പ്ന്തിൽ 67 റണ്ണെടുത്ത് മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. ഈ സമയം ഇന്ത്യൻ സ്‌കോർ 135 മാത്രമാണ് എത്തിയിരുന്നത്. 135 റണ്ണിന് നാല് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് പിന്നീടുണ്ടായിരുന്ന പ്രതീക്ഷ ധോണിയും ഹാർദിക് പാണ്ഡ്യയുമായിരുന്നു. ഇന്ത്യൻ സ്‌കോറിനു തുണയാകുമെന്നു കരുതിയ ബിഗ് ഹിറ്റർ മഹേന്ദ്ര സിംങ് ധോണി സ്‌കോറിന് നങ്കുരമിടാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ നിന്നും 28 റൺ മാത്രമെടുത്ത് മടങ്ങി. 192 റൺ മാത്രമായിരുന്നു ഈ സമയം ഇന്ത്യൻ സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത്. ധോണിയ്ക്ക് പിന്നാലെ 217 ൽ സ്‌കോർ നിൽക്കെ ഹാർദിക് പാണ്ഡ്യയും (ഒൻപത് പന്തിൽ ഏഴ്) മടങ്ങിയതോടെ ഇന്ത്യ പൂർണമായും പ്രതിരോധത്തിലായി. 222 ൽ നിൽക്കെ രണ്ട് പന്തിൽ ഒരു റൺ മാത്രമെടുത്ത മുഹമ്മദ് ഷമിയും മടങ്ങിയതോടെ ഇന്ത്യൻ വാലറ്റത്ത് ചെറുത്ത് നിന്നത് 68 പന്തിൽ 52 റണ്ണെടുത്ത കേദാർ ജാദവ് മാത്രമായിരുന്നു. ഇന്ത്യൻ ഇന്നിംഗ്‌സിലെ ഒരു സിക്‌സ് കേദാർ ജാദവിന്റെ ബാറ്റിൽ നിന്നാണ് പറന്നത്. പുറത്താകാതെ നിന്ന കുൽദീപ് ജാദവും, ജസ്പ്രീത് ബുംറയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സ് പൂർത്തിയാക്കി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാൻ ഓപ്പണർമാരിൽ ഹറത്തുള്ളയെ മടക്കി മുഹമ്മദ് ഷമി മികച്ച തുടക്കം നൽകി. എന്നാൽ, രണ്ടാം വിക്കറ്റിൽ നബീബും , റഹ്മത്ത് ഷായും ചേർന്ന് സ്‌കോർ 64 ൽ എത്തിച്ചു. നബീബിനെ പുറത്താക്കി പാണ്ഡ്യ ഈ കുട്ടുകെട്ട് തകർത്തു. പിന്നീട് സ്‌കോർ 106 ്ൽ നിൽക്കേ റഹ്മത്ത് ഷായെയും, ഇതേ സ്‌കോറിൽ തന്നെ ഷാദിദിയെ സ്വന്തം ബൗളിംഗിൽ പിടികൂടി ബൂംറ വീണ്ടും ആഞ്ഞടിച്ചു. 130 ൽ നിൽക്കെ അഫ്ഗാനെ പുറത്താക്കി ചഹൽ ഇന്ത്യയ്ക്ക് വമ്പൻ ബ്രേക്ക് ത്രൂ നൽകി. 36 റൺ കൂടി ചേർ്ത്തപ്പോഴേയ്ക്കും സർനാനെ പുറത്താക്കി പാണ്ഡ്യയും, 190 ൽ റഷീദിനെ പുറത്താക്കി ചഹലും ഇന്ത്യയെ തിരികെ കളിയിലേയ്ക്ക് എത്തിച്ചു.
ഈ സമയത്തെല്ലെ ഒരറ്റത്ത് പ്രതിരോധിച്ചു നിന്ന മുഹമ്മദ് നബി ഇന്ത്യയ്ക്കും അഫ്ഗാനും ഇടയിലുള്ള മതിലായി നിന്നു. 49 -ാം ഓവറാണ് കളിയിൽ നിർണ്ണായകമായി മാറിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ ജസ്പ്രീത ബുംറ അഫ്ഗാനെ നന്നായി ശ്വാസം മുട്ടിച്ചു. ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റായി ബുംറയുടെ യോർക്കറുകൾക്കു മുന്നിൽ അഫ്ഗാന്റെ വാലറ്റം പന്ത് കിട്ടാതെ വലഞ്ഞു. 49 -ാം ഓവറിൽ ബുംറ വിട്ടു നൽകിയത് അഞ്ചു റൺസ് മാത്രമായിരുന്നു. ഇതാണ് കളിയിൽ നിർണ്ണായകമായി മാറിയത്. അവസാന ഓവറിൽ അഫ്ഗാന് ജയിക്കാൻ വേണ്ടത് 16 റണ്ണായിരുന്നു. മുഹമ്മദ് ഷമിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി പറത്തി നബി അഫ്ഗാന് പ്രതീക്ഷ നൽകി. രണ്ടാം പന്തിൽ റണ്ണൊന്നും നേടാൻ സാധിച്ചില്ല. മൂന്നാം പന്തിൽ നബി പുറത്തായതോടെ ഇന്ത്യ വിജയാഘോഷം തുടങ്ങി. ഇന്ത്യയെ നന്നായി വിറപ്പിച്ച ശേഷം അർധസെഞ്ച്വറി നേടിയാണ് നബിയുടെ മടക്കം. തൊട്ടടുത്ത പന്തിൽ അഫ്താബ് ആലമിനെ മടക്കിയ ഷമി ഇന്ത്യയ്ക്ക് കൂടുതൽ ഉറച്ച പ്രതീക്ഷ നൽകി. തൊട്ടടുത്ത പന്തിൽ മുജീബുൾ റഹ്മാനെ കൂടി പുറത്താക്കിയ ഷമി ലോകകപ്പിലെ ഇന്ത്യൻ ബൗളറുടെ രണ്ടാമത്തെ ഹാട്രിക്കും ഇന്ത്യയുടെ അൻപതാം ലോകകപ്പ് വിജയവും ഉറപ്പാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group