സോഷ്യൽ മീഡീയയിൽ സജീവമായിരുന്നു അനുജ; പണമിടപാടുകളെക്കുറിച്ച് കാണാതാകുന്നതിനു മുൻപ് യുവതി സംസാരിച്ചിരുന്നതായി ബന്ധുക്കൾ; വിവാഹമോചിയതയായിരുന്ന യുവതിയുടെ മരണം പുനർവിവാഹം നിശ്ചയിച്ചിരിക്കെ; അനുജയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം; വെമ്പായം വേറ്റിനാട് കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കഴിഞ്ഞ മാസം 30ന് കാണാതായ അനുജയുടെ മൃതദേഹമാണ് വീട്ടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തിയത്.

കാണാതായ അന്നുതന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. അനുജയ്ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറിൽ അനുജയുടെ മൃതദേഹം കണ്ടെത്തിയത് . തുടർന്ന് ഇന്ന് രാവിലെ പൊലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതാകുന്നതിന് മുമ്പ് ചില‍ക്ക് കൊടുക്കാനുള്ള പണവുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ അനുജ നടത്തിയെന്ന് കണ്ടെത്തിയിരുന്നു . വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു.പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പൊലീസ് വ്യക്തമാക്കി.