വീട്ടില്‍ അപരിചിതരായ ചെറുപ്പക്കാരെ കണ്ടത് ചോദ്യം ചെയ്ത സഹോദരനെ സഹോദരി ചിരവ കൊണ്ട് തലയ്ക്കടിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: വീട്ടില്‍ അപരിചിതരായ ചെറുപ്പക്കാരെ കണ്ടത് ചോദ്യം ചെയ്ത സഹോദരനെ സഹോദരി ചിരവ കൊണ്ട് തലയ്ക്കടിച്ചു.
ഗുരുതരമായി പരിക്കേറ്റ സഹോദരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെങ്ങാനൂര്‍ പുല്ലാനിമുക്ക് ആഞ്ജനേയം വീട്ടില്‍ ശിവപ്രസാദാണ് (35) പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബീനയെ (49) പൊലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. വെങ്ങാനൂരിലെ ബീനയുടെ വീട്ടില്‍ അപരിചിതരായ ചെറുപ്പക്കാരെ കണ്ട് ശിവപ്രസാദ് ബീനയോട് കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചെറുപ്പക്കാരുമായി അടിപിടിയുണ്ടായി.
ശിവപ്രസാദ് മര്‍ദ്ദിച്ചതിന്റെ ദേഷ്യത്തിലാണ് ബീന ചിരവെയെടുത്ത് ശിവപ്രസാദിന്റെ തലയ്ക്കടിച്ചത്. നാട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. തന്നെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ചിരവയെടുത്ത് അടിച്ചതെന്ന് ബീന പൊലീസിന് മൊഴി നല്കി. ബീനയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
വീട്ടിലെത്തിയ യുവാക്കളാണോ ആക്രമിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും വെങ്ങാനൂരില്‍ ഒരുമിച്ച് മലക്കറി കച്ചവടം നടത്തിവരികയാണ്. ശിവപ്രസാദിന്റെ മൊഴിയെടുത്താലേ സംഭവത്തിന് കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. ബീനയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.