കാരക്കുളത്ത് ബ്ലോക്ക് പഞ്ചായത്ത് വനിതാ പരിശീലനസംഘം കെട്ടിടത്തിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; മേല്‍ക്കൂരയിലെ ഷീറ്റും തറയിലെ ടൈലുകളും നശിപ്പിച്ചു
എലിക്കുളം: കാരക്കുളത്ത് ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന വനിതാ പരിശീലനസംഘത്തിന്‍റെ കെട്ടിടത്തിന് സാമൂഹികവിരുദ്ധർ നാശനഷ്ടമുണ്ടാക്കി.
മേല്‍ക്കൂരയിലെ ഷീറ്റും തറയിലെ ടൈലുകളും നശിപ്പിച്ചിട്ടുണ്ട്. അവധി ദിവസങ്ങള്‍ കഴിഞ്ഞ് രാവിലെ വനിതാ പ്രവർത്തകള്‍ ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് ആക്രമണവിവരം അറിഞ്ഞത്.
ഈ ഭാഗത്ത് രാത്രി മദ്യപശല്യമുണ്ടെന്നും സാമൂഹികവിരുദ്ധർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് വനിതാസംഘം ഭാരവാഹികള്‍ പൊൻകുന്നം പോലീസില്‍ പരാതി നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0