
കണ്ണൂർ ∙ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ തൂങ്ങി മരിച്ചു. നാലാം നിലയിലെ 401 വാർഡിലെ ശുചിമുറിയിൽ രാവിലെ ഒൻപത് മണിയോടെയാണ് തൂങ്ങിയത്.
കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ. ലീനയാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളിക കഴിച്ച് അവശയായതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്നും പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







