Spread the love

ഏറ്റുമാനൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാർ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ ഏറ്റുമാനൂർ അസ്സംബ്ലി നിയോജകമണ്ഡല തലത്തിലുളള പൊതുസമ്മേളനം ഇന്ന് രാവിലെ 11.30 ന് ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കട്ടച്ചിറ മേരിമൗണ്ട് പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ ഏറ്റുമാനൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി പുഷ്പ വിജയകുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ. ബിജു കെ.ആർ. സ്വാഗതം ആശംസിച്ചു. കോട്ടയം ഡിവൈഎസ്പി ശ്രീ. അരുൺ കെ.എസ്. മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ എസ്.എച്ച്.ഒ. ശ്രീ. രാജേഷ് കുമാർ ടി. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ.എ. സജി, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സവിത ജോമോൻ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനന്ദ് പഞ്ഞിക്കാരൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ.പി. ഗോപി, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയ സജിമോൻ, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡ് അംഗം ശ്രീ. മാത്യു വാക്കത്തുമാലി, ഏറ്റുമാനൂർ എ.ഇ.ഒ. ശ്രീമതി ശ്രീജ പി. ഗോപാൽ, കട്ടച്ചിറ മേരിമൗണ്ട് പബ്ലിക് സ്കൂൾ മാനേജർ റവ. സിസ്റ്റർ മോളി അഗസ്റ്റിൻ, ഏറ്റുമാനൂർ എക്‌സൈസ് ഓഫീസർ ശ്രീ. അശോക് ബി. നായർ, കുമരകം എസ്.എച്ച്.ഒ. ശ്രീ. ഷോജോ വർഗീസ്, ഗാന്ധിനഗർ എസ്.എച്ച്.ഒ. ശ്രീ. രാജേഷ് എം.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിക്ക് കട്ടച്ചിറ മേരിമൗണ്ട് പബ്ലിക് സ്കൂൾ പ്രധാനാധ്യാപിക റവ. സിസ്റ്റർ ഏലിയാമ്മ സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്തുത ചടങ്ങിൽ ഏറ്റുമാനൂർ അസ്സംബ്ലി നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റി, വാർഡ് ജനപ്രതിനിധികളും വിവിധ സ്കൂൾ, കോളേജ് പ്രതിനിധികളും,SPC വിദ്യാർത്ഥികളും, പോലീസ് ഉദ്ധ്യോഗസ്ഥരും പങ്കെടുത്തു.