
കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടർമാർ ആശു പത്രികളിൽ ഒ.പി ബഹിഷ്കരിച്ചു. സമരമറിയാതെ എത്തിയ രോഗികൾ വലഞ്ഞു. കോട്ടയം മെഡിക്കൽ കോളജിലും സമരമുണ്ടായിരുന്നു. രോഗികളിൽ നിരവധി പേർ ചികിത്സ കിട്ടാതെ തിരികെ പോയി.
അതേസമയം ഡോക്ടർമാർ നടത്തുന്ന സമരത്തില്‍ ഭിന്നത. സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ മറ്റൊരു സംഘടനയായ കേരള ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷൻ സമരത്തില്‍ നിന്ന് വിട്ടുനിന്നു.
ശമ്ബള പരിഷ്‌കരണം അടക്കം പല കാര്യങ്ങളും കോടതി പരിഗണിക്കുന്ന വിഷയമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സർക്കാരിന് നയപരമായ തീരുമാനങ്ങള്‍ എടുക്കാൻ സാധിക്കില്ല. ഹാജർ രേഖപ്പെടുത്തിയതിനുശേഷം ജോലിയില്‍ നിന്നും മാറിനില്‍ക്കുന്നത് സമരവും അല്ല, നൈതികതയും അല്ലെന്ന് കെ.ജി.പി.എം.ടി.എ. സംസ്ഥാന പ്രസിഡൻറ് ഡോ. അജിത് പ്രസാദ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്ബള പരിഷ്‌കരണ കുടിശിക വിതരണം ചെയ്യുക, സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ തസ്തികകള്‍ സൃഷ്‌ടിക്കുക, ഡോക്ടർമാരുടെ അശാസ്ത്രീയമായ പുനർവിന്യാസം
അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.ജി.എം.സി.ടി.എയുടെ ഒ.പി. ബഹിഷ്കരണം.
ആരോഗ്യ മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കെ.ജി.എം.സി.ടി.എയുടെ നിലപാട്.







