Spread the love

ആലപ്പുഴയിലെ  സർവ്വീസ് സഹകരണ ബാങ്കില്‍ സ്വർണ പണയം തിരിമറി നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. സെക്രട്ടറി ഇൻ ചാർജ് അനീഷയാണ് അറസ്റ്റിലായത്. ബുധനൂർ സ്വദേശിയായ രാഹുല്‍ 2022m ല്‍ ബുധനൂരിലെ സർവ്വീസ് സഹകരണ ബാങ്കില്‍ അഞ്ചേകാല്‍ പവൻ സ്വർണാഭരണങ്ങള്‍ പണയം വച്ചിരുന്നു. കഴിഞ്ഞ മാസം തിരിച്ചെടുക്കാൻ എത്തിയപ്പോള്‍ സ്വർണം ബാങ്കില്‍ lഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മാന്നാർ പൊലിസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

video
play-sharp-fill

രാഹുലിന്‍റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ബുധനൂർ സഹകരണ ബാങ്കില്‍ പണയം വെച്ച സ്വർണം ഉടമയുടെ അറിവോ സമ്മതമോ കൂടാതെ അവിടെ നിന്നും എടുത്ത് എണ്ണക്കാട്ടുള്ള മറ്റൊരു ബാങ്കില്‍ പണയം വെച്ച്‌ സ്വന്തം ആവശ്യത്തിനായി ഉദ്യോഗസ്ഥ കൂടുതല്‍ പണം വാങ്ങിയാണ് കണ്ടെത്തല്‍.

ഇതോടെ 2022 ല്‍ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന അനീഷക്കെതിരെ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചേർത്ത് പൊലീസ് കേസെടുത്തു. നേരത്തെ 2023 ല്‍ ബാങ്കില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ നടത്തിയ ഓഡിറ്റില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അനീഷയെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിലായ 42 കാരി അനീഷയെ പൊലിസ് എണ്ണക്കാട് ബാങ്കില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് 4 പവൻ സ്വർണം കണ്ടെത്തി. ബാക്കി ഒരു പവൻ കൂടി ഇനിയും കണ്ടെത്താനുണ്ട്. തിരിമറിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.