play-sharp-fill
ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയതോടെ യുവതിയുടെ ആത്മഹത്യ; വിവാദമായ കേസിൽ വഴിത്തിരിവ്; കോള്‍ വിവരം ചോര്‍ത്തിയത് ഭർത്താവിന്റെ സുഹൃത്തായ പോലീസ് ഉദ്യോ​ഗസ്ഥൻ; നിർണായക വിവരങ്ങൾ പുറത്തുവന്നത് വി​ഗ്രഹ മോഷണക്കേസിലൂടെ; കേസ് ഒതുക്കി തീർക്കാൻ ശ്രമം; നമ്പര്‍ എഴുതുമ്പോള്‍ ഉണ്ടായ പിഴവെന്ന് പോലീസ്

ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയതോടെ യുവതിയുടെ ആത്മഹത്യ; വിവാദമായ കേസിൽ വഴിത്തിരിവ്; കോള്‍ വിവരം ചോര്‍ത്തിയത് ഭർത്താവിന്റെ സുഹൃത്തായ പോലീസ് ഉദ്യോ​ഗസ്ഥൻ; നിർണായക വിവരങ്ങൾ പുറത്തുവന്നത് വി​ഗ്രഹ മോഷണക്കേസിലൂടെ; കേസ് ഒതുക്കി തീർക്കാൻ ശ്രമം; നമ്പര്‍ എഴുതുമ്പോള്‍ ഉണ്ടായ പിഴവെന്ന് പോലീസ്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയതോടെ യുവതി ആത്മഹത്യ ചെയ്ത കേസ് വിവാദമാകുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവതിയാണ് തൂങ്ങിമരിച്ചത്. ഭർത്താവിനെതിരെ കുറിപ്പ് എഴുതിവച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ആത്മഹത്യയില്‍ ഭാര്യയുടെ സുഹൃത്തായ യുവാവിന് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചു ഭര്‍ത്താവ് രംഗത്തുവന്നു. തന്റെ ആരോപണത്തില്‍, യുവാവിനെതിരെ പോലീസ് കേസ് എടുക്കാതായതോടെ ഭര്‍ത്താവ് യുവാവിന്റെ ഫോണ്‍വിളി വിവരങ്ങള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരോട് തട്ടിക്കയറാന്‍ തുടങ്ങി.

ഒടുവില്‍ സംശയം തോന്നി വട്ടിയൂര്‍ക്കാവ് പോലീസ് യുവാവിന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കാനായി സൈബര്‍ സെല്ലിന് നമ്പര്‍ കൈമാറിയപ്പോഴാണ് ഈ നമ്പര്‍ വിഗ്രഹ മോഷണക്കേസുമായി ബന്ധപ്പെട്ട് പൂന്തുറ പോലീസ് നല്‍കി കോള്‍ ലിസ്റ്റ് എടുത്ത കാര്യം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണക്കേസില്‍ ഈ യുവാവിന് ബന്ധമില്ലെന്നും നമ്പര്‍ എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ സംശയം കൂടി. പിന്നീട്, ഭര്‍ത്താവും സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനും അടുത്ത സുഹൃത്തുക്കളാണെന്നു കണ്ടെത്തുക കൂടി ചെയ്തതോടെ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

വിഗ്രഹ മോഷണക്കേസില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ കോള്‍ ലിസ്റ്റ് എടുക്കാന്‍ സൈബര്‍ സെല്ലിന് കൈമാറിയ പട്ടികയില്‍ തിരിമറി നടത്തി കോള്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സംശയിക്കുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലെ മേലുദ്യോഗസ്ഥരുടെ അറിവോടെ യുവാവിന്റെ ഫോണ്‍നമ്പര്‍ കൂടി എഴുതിച്ചേര്‍ത്തു സൈബര്‍ സെല്ലിന് കൈമാറിയെന്നാണു സംശയിക്കുന്നത്.

ഫോണ്‍ നമ്പര്‍ എഴുതുമ്പോള്‍ ഉണ്ടായ പിഴവെന്ന് പോലീസ്

ജൂണ്‍ 24നാണ് പൂന്തുറ ഉച്ചമാടന്‍ ദേവീക്ഷേത്രത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വിലയുള്ള പഞ്ചലോഹവിഗ്രഹം മോഷണം പോയത്. മുന്‍ പൂജാരിയെ സംശയിച്ചു ക്ഷേത്ര സെക്രട്ടറി നല്‍കിയ പരാതിയില്‍ അന്വഷണം നടത്തിയെങ്കിലും പൂജാരിയുടെ ടവര്‍ ലൊക്കേഷന്‍ മോഷണദിവസം സംഭവസ്ഥലത്തെ പരിധിയില്‍ ഇല്ലെന്നു കണ്ടെത്തി.

എന്നാല്‍, ഇതിനു രണ്ടു ദിവസം മുന്‍പ് പൂജാരി പൂന്തുറയില്‍ എത്തിയിരുന്നതായി വ്യക്തമായി. തുടര്‍ന്നു പൂജാരിയുടെ ഫോണ്‍ വിളികളുടെ ലിസ്റ്റ് എടുക്കാനായി സൈബര്‍ സെല്ലിന് അപേക്ഷ നല്‍കി. ഇതിലാണ് വട്ടിയൂര്‍ക്കാവില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തിന്റെ നമ്പര്‍ തിരുകിക്കയറ്റിയത്.

സംഭവം ഒതുക്കിത്തീര്‍ക്കാനാണ് പൂന്തുറ പോലീസിന്റെ നീക്കമെന്നാണ് ആരോപണം. ഫോണ്‍ നമ്പര്‍ എഴുതുമ്പോള്‍ സംഭവിച്ച പിഴവാണെന്നാണ് പോലീസ് വിശദീകരണം.