play-sharp-fill
സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയാനാകില്ല; പെട്ടെന്ന് ഹൃദയം നിലച്ചാൽ അതിജീവന സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്ക്

സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയാനാകില്ല; പെട്ടെന്ന് ഹൃദയം നിലച്ചാൽ അതിജീവന സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്ക്

പെട്ടെന്നുണ്ടാകുന്ന ഹൃദയ സ്തംഭനത്തെ അതിജീവിക്കാൻ സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്ന് പഠനം. ഹൃദയം നിലച്ച് പോകുന്ന അവസ്ഥയില്‍ രക്തചംക്രമണം പുനഃസ്ഥാപിക്കാന്‍ നൽകേണ്ട സിപിആര്‍ സ്ത്രീകൾക്ക് നൽകാൻ സമയമെടുക്കുന്നത് കൊണ്ടാണ് ഇതെന്നാണ് ​ഗവേഷകർ പറയുന്നത്.

സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണങ്ങള്‍ പ്രകടമല്ലാത്തത് മൂലമാകാം സിപിആർ ലഭിക്കാൻ വൈകുന്നതെന്നും ​ഗവേഷകർ പറ‍ഞ്ഞു.
ഹൃദയം നിലച്ച് 10 മുതല്‍ 20 മിനിറ്റുകള്‍ക്കകം രക്തചംക്രമണം പുനഃസ്ഥാപിച്ചില്ലെങ്കിൽ മരണം സംഭവിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് ഏതാനും നിമിഷങ്ങള്‍ക്കകം രോഗിക്ക് സിപിആര്‍ നല്‍കി തുങ്ങേണ്ടത് അനിവാര്യമാണ്. പെട്ടെന്ന് സിപിആർ നൽകിയാൽ അതിജീവന സാധ്യത മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനാകും.

നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം സര്‍വകലാശാലയാണ് പഠനം നടത്തിയത്. പെട്ടെന്ന് ഹൃദയ സ്തംഭനം ഉണ്ടായ ഒരു ലക്ഷത്തിലധികം പേരുടെ വിവരങ്ങളും പതിനായിരത്തിലധികം ഡിഎന്‍എ സാംപിളുകളും ഉൾപ്പെട്ട യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയിലെ ഡാറ്റ പഠനത്തിനായി ഉപയോ​ഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരുഷന്മാരില്‍ ഹൃദയം നിലയ്ക്കുന്നതുമായി ബന്ധപ്പെട്ട് നെഞ്ചു വേദന, നെഞ്ചിന് കനം തുടങ്ങിയ പ്രകടമായ ലക്ഷണങ്ങൾ കാണാറുണ്ട്. അതേസമയം സ്ത്രീകളിൽ മനംമറിച്ചില്‍, ക്ഷീണം, ശ്വാസംമുട്ടല്‍ പോലുള്ള ലക്ഷണങ്ങളാണ് കാണുന്നത്.

ആഴ്ചയില്‍ കുറഞ്ഞത് രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ ഹൃദ്രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാം. പുകവലി ഒഴിവാക്കേണ്ടതും അനിവാര്യമാണ്. ഇടയ്ക്കിടെ പരിശോധനകള്‍ നടത്തി രോ​ഗമോ രോ​ഗലക്ഷണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.