മഞ്ഞുകാലത്ത് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കാരറ്റ്; ഹൃദയാരോഗ്യം, ചർമാരോഗ്യമുൾപ്പെടെ നിലനിർത്തുന്ന കാരറ്റിന്റെ ഏഴ് അത്ഭുത ഗുണങ്ങൾ അറിയാം…
സ്വന്തം ലേഖകൻ
ചർമാരോഗ്യം നിലനിർത്താൻ ഏറ്റവും സഹായകരമായ ഒന്നാണ് കാരറ്റ്; കാരറ്റിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..
ഹെല്‍ത്ത് ഡസ്ക്
മഞ്ഞുകാലത്ത് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കാരറ്റ്. ചർമാരോഗ്യമുൾപ്പെടെ നിലനിർത്താൻ ഏറ്റവും സഹായകരമായ ഒന്നാണ് കാരറ്റ്. കാരറ്റിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. കണ്ണിന്റെ ആരോഗ്യത്തിന്..
കാരറ്റിൽ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം തട്ടി നശിക്കുന്നതിൽ നിന്ന് കണ്ണിലെ കോശങ്ങളെ തടയുന്നു. നല്ല കാഴ്ചശക്തി നിലനിർത്തുന്നതിനും രാത്രി കാഴ്ചക്കും ഇവ സഹായിക്കുന്നു.
2. ശരീര ഭാരം കുറക്കാൻ..
ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ഭക്ഷണക്രമത്തിൽ തീർച്ചയായും കാരറ്റ് ഉൾപ്പെടുത്തണം. ഫൈബർ ധാരാളമടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വെള്ളത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരംശം ഒരുപോലെ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന ഫൈബർ, ദഹനത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കും. ലയിക്കാത്ത ഫൈബർ ശോധന എളുപ്പമാക്കും.
3. ദഹനം വർധിപ്പിക്കും..
നാരംശം കൂടുതലുള്ളതിനാൽ തന്നെ കാരറ്റ് ദഹനത്തിന് ഏറ്റവും നല്ലതാണ്. ശോധനകൂടി മെച്ചപ്പെടുന്നതോടെ ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താൻ സാധിക്കും.
4. ഹൃദയാരോഗ്യം സംരക്ഷിക്കും..
ശരീരത്തിൽ അനാരോഗ്യകരമായ രീതിയിൽ കൊളസ്ട്രോൾ നില ഉയരുന്നത് തടയാൻ സഹായിക്കുന്ന വിധത്തിലുള്ള കാൽസ്യം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതമുൾപ്പെടെയുള്ള രോഗങ്ങൾ കുറക്കാൻ സഹായിക്കുന്നു.
5. ചർമ സംരക്ഷണത്തിന്..
ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതിൽ സിലിക്കണും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ ഇവ സഹായിക്കും. കാരറ്റിന് നിറം നൽകുന്ന ബീറ്റ കരോട്ടിനിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിന് പ്രായമാകുന്നത് തടയുക, മുഖക്കുരു ഉണ്ടാകുന്നത് തടയുക, പുതിയ സെല്ലുകൾ ഉണ്ടാകാൻ സഹായിക്കുക തുടങ്ങിയവ ബീറ്റാ കരോട്ടിന്റെ പ്രവർത്തനമാണ്.