വനിത ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; തിരൂര്‍ മലയാളം സര്‍വകലാശാല ക്യാമ്പസ് അടച്ചു
മലപ്പുറം: വനിത ഹോസ്റ്റലിലെ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു.ക്യാംപസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
എത്രയും വേഗം ഹോസ്റ്റല്‍ ഒഴിയാനാണ് വിദ്യാർത്ഥികള്‍ക്ക് സർവകലാശാല നല്‍കിയിരിക്കുന്ന നിർദേശം.ഇതിന് പിന്നാലെ ക്യാമ്പസ് അടച്ചിടാനും നടപടി സ്വീകരിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ക്യാംപസ് അടച്ചിടുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികള്‍ക്ക് അധ്യയനം ഉണ്ടായിരിക്കുകയില്ലെന്നും രജിസ്ട്രാർ ഇൻ ചാർജ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും ലഭിച്ച ലഭിച്ച പരിശോധനാ റിപ്പോർട്ട് പ്രകാരവും ഫുഡ് സേഫ്റ്റി ലൈസൻസ് ലഭ്യമാക്കാനുമാണ് ഹോസ്റ്റലും ക്യാംപസും അടച്ചിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.സർവകലാശാല സ്ഥിതി ചെയ്യുന്ന വെട്ടം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.