സ്ത്രീകള്‍ക്കിടയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോർട്ട് ; സ്ത്രീകളിലെ ഹൃദയാഘാതം, ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
സ്ത്രീകള്‍ക്കിടയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയാരോഗ്യ പരിശോധന കുറവായതിനാൽ മിക്കപ്പോഴും സ്ത്രീകളിൽ വളരെ വൈകിയാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നത്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ജനിതകം, പ്രായം, അമിതവണ്ണം, പുകവലി തുടങ്ങിയ ഘടകങ്ങളാണ് സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നത്. ഇത് കൂടാതെ ആർത്തവവിരാമവും ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗവും സ്ത്രീകളിൽ ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദയാഘാത ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ സാധാരണമായ ലക്ഷണമാണ്. എന്നാൽ സ്ത്രീകളിൽ ഇതിനു പുറമേ ഓക്കാനവും കഴുത്തിലും […]