video
play-sharp-fill
വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ താരം ; സെഞ്ച്വറിയടിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കി സ്മൃതി മന്ധാന

വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ താരം ; സെഞ്ച്വറിയടിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കി സ്മൃതി മന്ധാന

സ്വന്തം ലേഖകൻ

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ അടിയറ വച്ചെങ്കിലും മൂന്നാം പോരാട്ടത്തില്‍ സെഞ്ച്വറിയടിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ധാന.

മത്സരത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്കായി 105 റണ്‍സെടുത്താണ് സ്മൃതി തിളങ്ങിയത്. 14 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. ഏതാണ്ട് ഒറ്റയ്ക്ക് നിന്നു താരം പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ ഇന്ത്യന്‍ തോല്‍വി കണ്ടു നില്‍ക്കേണ്ടി വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 കലണ്ടര്‍ വര്‍ഷം സ്മൃതി നേടുന്ന നാലാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ 4 സെഞ്ച്വറികള്‍ നേടുന്ന വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ആദ്യ താരമായി സ്മൃതി മാറി. സ്മൃതിക്ക് മുന്‍പ് ഏഴ് താരങ്ങള്‍ ഒരു കലണ്ടര്‍ വര്‍ഷം വനിതാ ക്രിക്കറ്റില്‍ 3 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അവരെയെല്ലാം താരം പിന്നിലാക്കി.