സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന കോണ്ടവും വിപണിയില്‍ സുലഭം ; എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കാം
സ്വന്തം ലേഖകൻ
സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് പുരുഷന്മാര്‍ ഉപയോഗിക്കുന്ന കോണ്ടം പോലെതന്നെ സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന കോണ്ടവും വിപണിയില്‍ സുലഭമാണ്.
ഗര്‍ഭധാരണവും ലൈംഗിക രോഗവും തടയാന്‍ ഒരു സ്ത്രീ യോനിയില്‍ നിക്ഷേപിക്കുന്ന രീതിയിലുള്ളതാണ് കോണ്ടം. പുരുഷന്‍ ധരിക്കുന്ന പരമ്ബരാഗത കോണ്ടം പോലെ തന്നെ ഇത് പ്രവര്‍ത്തിക്കുന്നു. ബീജം അണ്ഡത്തില്‍ എത്തുന്നതില്‍ നിന്നും സ്ത്രീയുടെ ശരീരത്തിന് സുരക്ഷ നല്‍കാന്‍ ഈ കോണ്ടത്തിന് സാധിക്കും. നൈട്രൈല്‍ എന്ന പദാര്‍ത്ഥം കൊണ്ടാണ് കോണ്ടം നിര്‍മ്മിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍ കോണ്ടത്തിന്റെ ഓരോ അറ്റത്തും മൃദുവും വഴക്കമുള്ളതുമായ മോതിരവളയം ഉണ്ട്. അകത്തെ മോതിരവളയം അമര്‍ത്തി യോനിയിലേക്ക് തിരുകുകയാണ് ചെയ്യുന്നത്. ഗര്‍ഭാശയമുഖത്തിന് നേരെ മുകളിലേക്ക് പോകുന്നിടത്തോളം ഇത് സ്ലൈഡ് ചെയ്യാന്‍ സാധിക്കും. പുറം വളയം യോനിക്ക് പുറത്ത് നിലകൊള്ളുന്നു. കോണ്ടം ഇടുന്ന പ്രക്രിയ ഒരു ടാംപണ്‍ തിരുകുന്നതിന് സമാനമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇത് ചെയ്യാന്‍ സാധിക്കും. സെക്സിനിടെ പങ്കാളിയുടെ ലൈംഗികാവയവം കോണ്ടത്തിനുള്ളിനായിരിക്കണം. ലൈംഗിക ബന്ധത്തിന് ശേഷം ഉടന്‍ തന്നെ പുറം വളയം വളച്ചൊടിക്കുക. ഇത് കോണ്ടത്തിന്റെ ഉള്ളില്‍ ബീജത്തെ നിലനിര്‍ത്തുന്നു. പിന്നീട് കോണ്ടം പതുക്കെ പുറത്തെടുക്കുക.
പെണ്‍ കോണ്ടം ഗുദ ലൈംഗികതയ്ക്കും ഉപയോഗിക്കാവുന്നാണ്. എന്നാല്‍ ഈ രീതിയില്‍ ഉപയോഗിക്കുമ്ബോള്‍ രോഗം തടയുന്നതില്‍ അവ എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ച് ഗവേഷണം കുറവാണ്.
സ്ത്രീ ഗര്‍ഭനിരോധന ഉറകള്‍ പുരുഷ ഗര്‍ഭനിരോധന ഉറകളേക്കാള്‍ ഫലപ്രദമല്ല എന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നത്, സ്ത്രീ കോണ്ടം ഉപയോഗിക്കുന്ന 21 ശതമാനം സ്ത്രീകള്‍ ഉപയോഗത്തിന്റെ ആദ്യ വര്‍ഷത്തില്‍ ഗര്‍ഭിണിയായെന്നാണ്. സ്ത്രീകളുടെ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗം ഗര്‍ഭധാരണങ്ങളും അവ ശരിയായി ഉപയോഗിക്കാത്തതിന്റെ ഫലമാണെന്നും പറയുന്നുണ്ട്. ഒരേ സമയം സ്ത്രീ പുരുഷ കോണ്ടങ്ങള്‍ ഉപയോഗിക്കരുത്. കാരണം അവ ഒരുമിച്ച് പറ്റിനില്‍ക്കുകയും കീറുകയും ചെയ്യും.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോഴെല്ലാം ഇവ ഉപയോഗിക്കുക. അതിനുശേഷം അത് നശിപ്പിക്കുക. പെണ്‍ കോണ്ടം വീണ്ടും ഉപയോഗിക്കാവുന്നതല്ല. സ്ത്രീ കോണ്ടംസില്‍ ലൂബ്രിക്കേഷന്‍ അടങ്ങിയിട്ടുണ്ട്. ഉപയോഗിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ഒരു ലൂബ്രിക്കന്റ് ചേര്‍ക്കാം. അതേസമയം എണ്ണ അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്റ് ഉപയോഗിക്കരുത്.
ലൈംഗികവേളയില്‍ സ്ത്രീ കോണ്ടം ചലിച്ചേക്കാം. കോണ്ടം യോനിയില്‍ നിന്ന് വഴുതിപ്പോകാതിരിക്കുകയും പങ്കാളിയുടെ ലിംഗം കോണ്ടം പുറത്തേക്ക് തെറിക്കുകയും ചെയ്യാത്തിടത്തോളം ഇത് സുരക്ഷിതമാണ്.
സ്ത്രീ കോണ്ടം ഉപയോഗിക്കുമ്ബോള്‍ ഉണ്ടാകുന്ന മോശം ഘടകങ്ങള്‍ പുരുഷ കോണ്ടം ഉപയോഗിക്കുന്നതിന് തുല്യമാണ്. കോണ്ടം പൊട്ടിപ്പോകുകയോ കീറുകയോ അല്ലെങ്കില്‍ ലിംഗത്തില്‍ നിന്ന് തെന്നിമാറുകയോ ചെയ്യാം.
സ്ത്രീ കോണ്ടം ഉപയോഗിക്കുന്ന ചിലര്‍ക്ക് അസ്വസ്ഥത അല്ലെങ്കില്‍ അലര്‍ജി എന്നിവ അനുഭവപ്പെട്ടേക്കാം. ലൈംഗികവേളയില്‍ പുറം വളയം യോനിയിലേക്ക് തള്ളപ്പെടാന്‍ സാധ്യതയുണ്ട്. സ്ത്രീകളുടെ കോണ്ടത്തിന് പുരുഷ ഗര്‍ഭനിരോധന ഉറകളേക്കാള്‍ വില കൂടുതലാണെന്നതില്‍ വിപണിയില്‍ ഇതിന് ആവശ്യക്കാരും കുറവാണ്.