video
play-sharp-fill
അയ്യപ്പദർശനത്തിനെത്തിയ 68 കാരി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു

അയ്യപ്പദർശനത്തിനെത്തിയ 68 കാരി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: അയ്യപ്പദർശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 68 വയസുള്ള വി. രുഗ്മിണിയാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 7.40ന് പാണ്ടിത്താവളത്തിനു സമീപം കുഴഞ്ഞു വീണ ഇവരെ സന്നിധാനം ഗവ. ആശുപത്രിയിലെത്തി ച്ചെങ്കിലും 7.55 ന് ഡോക്ടർ മരണം സ്ഥിരീകരിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group