വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കം ; വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം: കേസിൽ യുവാവിനെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കം ; വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം: കേസിൽ യുവാവിനെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

രാമപുരം: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി, ചേറ്റുകുളം ഭാഗത്ത് ചേറ്റുകുളത്ത് നിരപ്പേൽ വീട്ടിൽ അതുൽ.സി (24) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ വൈകുന്നേരം 4 :15 മണിയോടുകൂടി രാമപുരം ടൗൺ ഭാഗത്ത് വച്ച് രാമപുരം സ്വദേശിനിയായ വീട്ടമ്മയെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. വീട്ടമ്മ ഓടിച്ചിരുന്ന സ്കൂട്ടറും, അതുൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും തമ്മിൽ തട്ടുകയും ഇതിലുള്ള വിരോധം മൂലം ഇയാൾ വീട്ടമ്മയെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന പീരുമേട് നിന്നും പോലീസ് പിടികൂടുകയും ചെയ്യുകയായിരുന്നു.

രാമപുരം സ്റ്റേഷൻ എസ്.എച്ച്. ഓ ഉണ്ണികൃഷ്ണൻ, എസ്.ഐ മാരായ റോജി ജോർജ്, ജോബി ജേക്കബ്, മനോജ്, വിനോദ് കുമാർ, സി.പി.ഓ മാരായ അനിൽ, വിനീത് രാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.