play-sharp-fill
വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് കൃഷ്ണൻതൃക്കേൽ ഭാഗത്ത് ശ്രീജ ഭവൻ വീട്ടിൽ ശരത്ത് (32) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം രാത്രി വീട്ടമ്മ നടന്നുവരുന്ന സമയം ഇവരുടെ കയ്യിൽ കയറി പിടിക്കുകയും, ഇത് ചോദ്യം ചെയ്ത ഭർത്താവിനെ കമ്പി വടികൊണ്ട് അടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഭർത്താവിന്റെ പിതാവിനെയും ഇയാൾ ആക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്നും തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ശിവകുമാർ പി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.