play-sharp-fill
മുൻവിരോധം ; കട്ടച്ചിറ സ്വദേശിനിയായ മധ്യവയസ്കയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു ; കേസിൽ അച്ഛനും മകനുമടക്കം നാല് പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

മുൻവിരോധം ; കട്ടച്ചിറ സ്വദേശിനിയായ മധ്യവയസ്കയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു ; കേസിൽ അച്ഛനും മകനുമടക്കം നാല് പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : മധ്യവയസ്കയെയും, കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ അച്ഛനും,മകനുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജേക്കബ് (66), ഇയാളുടെ മകൻ റിന്റോ ജേക്കബ് (30), റിന്റോയുടെ സുഹൃത്തുക്കളായ കിടങ്ങൂർ കട്ടച്ചിറ ഭാഗത്ത് തെക്കേതൊട്ടിയിൽ വീട്ടിൽ വിഷ്ണു കൃഷ്ണൻ (30), കൂടല്ലൂർ മൂലക്കോണം ഭാഗത്ത് പറയനാട്ട് വീട്ടിൽ അശ്വിൻബാബു (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 9:30 മണിയോടുകൂടി കട്ടച്ചിറ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും, ഈ സമയം വീട്ടിലേക്ക് വന്ന മധ്യവയസ്കയുടെ മകനെ മർദ്ദിക്കുകയും, കയ്യില്‍ കരുതിയിരുന്ന പത്തലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച മധ്യവയസ്കയോട് ഇവർ അപമര്യാദയായി പെരുമാറുകയും, മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജേക്കബിന് മധ്യവയസ്കയുടെ മകനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവരെ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ ജയപ്രകാശ്, ഗിരീഷ്, സിനിൽ സി.പി.ഓ മാരായ ജോസ്, മനോജ്, ഡെന്നി, സെയ്‌ഫുദ്ദീൻ, അനീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാലുപേരെയും കോടതിയിൽ ഹാജരാക്കി.