play-sharp-fill
കൊറിയർ ചെയ്ത ബോക്സിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന്; അറസ്റ്റിലാണെന്ന് കാണിച്ച് സ്കൈപ്പിൽ മുംബൈ പോലീസിന്റെ വീഡിയോ കോൾ; രക്ഷിക്കാനായി റിസർബാങ്കും സിബിഐയും; വെർച്വൽ അറസ്റ്റിലൂടെ യുവതിയിൽനിന്നും തട്ടിയത് 19 ലക്ഷം; പ്രതിയെ പിടികൂടിയത് അതിസാഹസികമായി

കൊറിയർ ചെയ്ത ബോക്സിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന്; അറസ്റ്റിലാണെന്ന് കാണിച്ച് സ്കൈപ്പിൽ മുംബൈ പോലീസിന്റെ വീഡിയോ കോൾ; രക്ഷിക്കാനായി റിസർബാങ്കും സിബിഐയും; വെർച്വൽ അറസ്റ്റിലൂടെ യുവതിയിൽനിന്നും തട്ടിയത് 19 ലക്ഷം; പ്രതിയെ പിടികൂടിയത് അതിസാഹസികമായി

പാലക്കാട്: വെർച്വൽ അറസ്റ്റിലൂടെ പാലക്കാട് സ്വദേശിയായ യുവതിയിൽ നിന്നും 19 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി റിന്‍റു മെയ്തിയെയാണ് ജില്ലാ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂർ ചെട്ടിപ്പാളയത്ത് നിന്നാണ് പ്രതിയെ സൈബർ ക്രൈം ടീം അതിസാഹസികമായി പിടികൂടിയത്. കൊറിയർ ചെയ്ത ബോക്സിൽ മയക്കുമരുന്നുണ്ടെന്നു പറഞ്ഞാണ് ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയെടുത്തത്. ഓഗസ്റ്റ് 30 നായിരുന്നു സംഭവം.

താങ്കളുടെ പേരിൽ തായ്‍വാനിലേക്ക് അയച്ച കൊറിയറിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുണ്ട്. ഇവയെല്ലാം എയർപോർട്ടിൽ കസ്റ്റംസ് പിടിച്ചു വെച്ചിരിക്കുകയാണ്. ഇങ്ങനെ പറഞ്ഞാണ് കൊറിയർ കമ്പനിയിൽ നിന്നെന്ന വ്യാജേന പരാതിക്കാരിക്ക് ആദ്യം ഫോൺ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊട്ടുപിന്നാലെ താങ്കൾ അറസ്റ്റിലാണെന്ന് പറഞ്ഞ് മുംബൈ ക്രൈംബ്രാഞ്ചിൽനിന്ന് സ്കൈപ്പിൽ വീഡിയോ കോളുമെത്തി. പിന്നാലെ റിസർവ് ബാങ്ക്, സിബിഐ എന്ന പേരിൽ വീണ്ടും കോളെത്തി. കേസിൽനിന്ന് രക്ഷിക്കാനെന്ന വ്യാജേനയായിരുന്നു പിന്നീടുള്ള കോളുകളെല്ലാം.

പരാതിക്കാരിയുടെ അക്കൗണ്ടിലുള്ള പണം റിസർവ് ബാങ്ക് വെരിഫിക്കേഷൻ ചെയ്യുന്നതിനായി ഡമ്മി അക്കൗണ്ടിലേക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പിന്നീടാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. ഇതോടെ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതിയും സമർപ്പിച്ചു.

ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. സമാനമായ മറ്റു തട്ടിപ്പുകളിൽ പ്രതിക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.