കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു; എൽഡിഎഫ് പിന്തുണയോടെ പാർട്ടി വിപ്പ് ലംഘിച്ച് പ്രസിഡന്റുമായി ; കൂറുമാറിയ വനിത പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; കോട്ടയം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെതിരെയാണ് നടപടി

സ്വന്തം ലേഖകൻ

കോട്ടയം: യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് കൂറുമാറിയ വനിത പഞ്ചായത്ത് പ്രസിഡണ്ടിനെ അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം രാമപുരം പഞ്ചായത്ത് പ്രസിഡന്റും മാണി ഗ്രൂപ്പ് അംഗവുമായ ഷൈനി സന്തോഷിനെതിരെയാണ് നടപടി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് ഷൈനി മത്സരിച്ച് വിജയിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമായി. യുഡിഎഫിലെ ധാരണ പ്രകാരം രണ്ടാം ടേം ജോസഫ് ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം നൽകണമായിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന ദിവസം എൽഡിഎഫ് പിന്തുണയോടെ പാർട്ടി വിപ്പ് ലംഘിച്ച് ഷൈനി പ്രസിഡൻറ് ആവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ സന്തോഷം അറിയിച്ചു. യുഡിഎഫ് പ്രവർത്തകർ രാമപുരത്ത് പ്രകടനം നടത്തി.എന്നാൽ പഞ്ചായത്ത് ഭരണം യുഡിഎഫിന് കിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ കോടതിയെ സമീപിക്കും എന്നും ഷൈനി സന്തോഷ് പ്രതികരിച്ചു.